Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, September 7
    Breaking:
    • ജിദ്ദ അൽഹുദാ മദ്രസ, വർണശഭളമായ പ്രവേശനോത്സവത്തോടെ അദ്ധ്യയന വർഷത്തിന് തുടക്കമായി
    • ചൈനയെ തകർത്ത് ഇന്ത്യ ഏഷ്യ കപ്പ് ഹോക്കി ഫൈനലിൽ; നാളെ ദക്ഷിണ കൊറിയയുമായി കിരീടപ്പോര്
    • ഗാസയിലെ ഉയരം കൂടിയ കെട്ടിടങ്ങളും ടവറുകളും തകർക്കാൻ തുടങ്ങി ഇസ്രായില്‍
    • ബത്ഹ റിയാദ് സലഫി മദ്റസ നവീകരിച്ച ഓഡിറ്റോറിയവും, പ്രവേശനോത്സവ ഉദ്ഘാടനവും അഡ്വക്കറ്റ് ഹാരിസ് ബീരാൻ എം.പി നിർവഹിച്ചു
    • ജോക്കോവിച്ചിനെ വീഴ്ത്തി കാർലോസ് അൽകാരസ് യുഎസ് ഓപ്പൺ ഫൈനലിലേക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ബത്ഹ റിയാദ് സലഫി മദ്റസ നവീകരിച്ച ഓഡിറ്റോറിയവും, പ്രവേശനോത്സവ ഉദ്ഘാടനവും അഡ്വക്കറ്റ് ഹാരിസ് ബീരാൻ എം.പി നിർവഹിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്06/09/2025 Gulf Community Latest Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    നവീകരിച്ച ബത്ഹ റിയാദ് സലഫി മദ്റസ ഓഡിറ്റോറിയവും, പ്രവേശനോത്സവവും അഡ്വക്കറ്റ് ഹാരിസ് ബീരാൻ എം.പി നിർവഹിക്കുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്– മൂന്ന് പതിറ്റാണ്ടിനു മുകളിലായി റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ കമ്മിറ്റിയുടെ നേതൃത്വത്തിൽ റിയാദിൽ പ്രവർത്തിക്കുന്ന ബത്ഹ റിയാദ് സലഫി മദ്റസയുടെ നവീകരിച്ച ഓഡിറ്റോറിയവും, 2025ലെ പ്രവേശനോത്സവ ഉദ്ഘാടനവും രാജ്യസഭാ എംപി അഡ്വക്കറ്റ് ഹാരിസ് ബീരാൻ നിർവഹിച്ചു.

    ഭൗതിക പഠനത്തോടൊപ്പം, മതപരമായ പഠനത്തിലും കുട്ടികൾ ശ്രദ്ധിക്കണമെന്നും, പുതിയ കാലത്ത് നമ്മുടെ രാജ്യത്തിൻറെ രാഷ്ട്രീയ, നിയമ വ്യവസ്ഥകളിലെ മാറ്റങ്ങൾ ചെറുപ്രായത്തിൽ തന്നെ കുട്ടികൾ മനസ്സിലാക്കണമെന്നും, വഖഫ് പോലുള്ള വിഷയങ്ങൾ ചർച്ചയാകുമ്പോൾ മുസ്ലിം വ്യക്തി നിയമങ്ങളടക്കമുള്ള മതപരമായ അവകാശങ്ങളെ കുട്ടികളെ ബോധ്യപ്പെടുത്തുവാൻ രക്ഷിതാക്കളും അധ്യാപകരും ശ്രമിക്കണമെന്നും, റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെൻറർ കഴിഞ്ഞ നാലു പതിറ്റാണ്ടായി റിയാദിൽ മത-സാമൂഹിക രംഗത്ത് നടത്തുന്ന സേവനങ്ങൾ പ്രത്യേകം അഭിനന്ദനങ്ങൾ അർഹിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, കെ.എം.സി.സി റിയാദ് മണ്ഡലം പ്രസിഡൻറ് സി.പി മുസ്തഫ എന്നിവർ അതിഥികളായി പങ്കെടുത്തു.

    സൗദി അറേബ്യയിൽ ഏറ്റവും അധികം കുട്ടികൾ പഠിക്കുന്ന ബത്ഹ റിയാദ് സലഫി മദ്റസയുടെ പഠന രീതികളും, കുട്ടികളെ സാമൂഹികമായി ബോധവൽക്കരിക്കുന്ന പാഠ്യേതര പദ്ധതികളും, സ്മാർട്ട് റൂം ക്ലാസ് സംവിധാനങ്ങളും, പതിറ്റാണ്ടുകളുടെ പരിചയവും റിയാദിലെ മലയാളികൾക്ക് ഏറെ സഹായകമാണെന്ന് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.

    കെ.എൻ.എം ഇന്ത്യൻ ഇസ്ലാഹി സെൻറർ സൗദി നാഷണൽ കമ്മിറ്റി ട്രഷറർ മുഹമ്മദ് സുൽഫിക്കർ അധ്യക്ഷത വഹിച്ചു. ഫർഹാൻ കാരക്കുന്ന് ആമുഖവും, ബാസിൽ പുളിക്കൽ നന്ദിയും പറഞ്ഞു.

    മൂന്ന് പതിറ്റാണ്ടായി കെ. എൻ.എം വിദ്യാഭ്യാസ ബോർഡ് സിലബസിൽ, സൗദി മതകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് ബത്ഹ റിയാദ് സലഫി മദ്റസ പ്രവർത്തിക്കുന്നത്. കെ.ജി മുതൽ ഏഴാം ക്ലാസ് വരെയും, ടീനേജ് കുട്ടികൾക്ക് പ്രത്യേക കോഴ്സ് സംഘടിപ്പിക്കുന്നു. എല്ലാ ക്ലാസുകളിലേക്കും അഡ്മിഷൻ തുടരുന്നതായും, മദ്റസ ആവശ്യങ്ങൾക്ക് 0550524242, 0556113971, 0562508011 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്നും മദ്റസ ഭാരവാഹികൾ അറിയിച്ചു.

    അബ്ദുൽ വഹാബ് പാലത്തിങ്ങൽ, ഇഖ്ബാൽ വേങ്ങര, ഫസൽ, സിഗബത്തുള്ള, മുജീബ് ഇരുമ്പുഴി, മുഹമ്മദ് നാജിൽ, മുജീബ് ഒതായി, വാജിദ് ചെറുമുക്ക്, വാജിദ് പുളിക്കൽ, റുക്സാന, റജീന, റസീന, റംല, സിൽസില, നസ്റിൻ എന്നിവർ നേതൃത്വം നൽകി

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    advt. haris beeran Batha Batha Riyadh Salafi Madrasa inagruation MP Riyad SalafiMadrasa Saudi soudi arabia
    Latest News
    ജിദ്ദ അൽഹുദാ മദ്രസ, വർണശഭളമായ പ്രവേശനോത്സവത്തോടെ അദ്ധ്യയന വർഷത്തിന് തുടക്കമായി
    06/09/2025
    ചൈനയെ തകർത്ത് ഇന്ത്യ ഏഷ്യ കപ്പ് ഹോക്കി ഫൈനലിൽ; നാളെ ദക്ഷിണ കൊറിയയുമായി കിരീടപ്പോര്
    06/09/2025
    ഗാസയിലെ ഉയരം കൂടിയ കെട്ടിടങ്ങളും ടവറുകളും തകർക്കാൻ തുടങ്ങി ഇസ്രായില്‍
    06/09/2025
    ബത്ഹ റിയാദ് സലഫി മദ്റസ നവീകരിച്ച ഓഡിറ്റോറിയവും, പ്രവേശനോത്സവ ഉദ്ഘാടനവും അഡ്വക്കറ്റ് ഹാരിസ് ബീരാൻ എം.പി നിർവഹിച്ചു
    06/09/2025
    ജോക്കോവിച്ചിനെ വീഴ്ത്തി കാർലോസ് അൽകാരസ് യുഎസ് ഓപ്പൺ ഫൈനലിലേക്ക്
    06/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.