Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, February 21
    Breaking:
    • ഗാസയില്‍ രണ്ട് ഫലസ്തീനികള്‍ കൂടി കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്ക്
    • യുഎഇയിൽ രാത്രിയിൽ ഒറ്റയ്ക്ക് നടക്കുന്നത് സുരക്ഷിതമാണെന്ന് പഠനം
    • കോഴിക്കോട് സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു
    • ആളുകളെ ദ്രോഹിക്കാനുള്ള നുണയായിരുന്നു കോവിഡെന്ന് ടക്കര്‍ കാള്‍സണ്‍
    • ഈജിപ്തില്‍ മുന്‍ ആണവ ശാസ്ത്രജ്ഞ അന്തിയുറങ്ങുന്നത് തെരുവില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    സൗദിയില്‍ ഓര്‍ഡര്‍ ഡെലിവറി മേഖലയില്‍ 60 ശതമാനം വളര്‍ച്ച

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/01/2026 Gulf Latest Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ– കഴിഞ്ഞ വര്‍ഷം നാലാം പാദത്തില്‍ സൗദിയില്‍ ഓര്‍ഡര്‍ ഡെലിവറി മേഖല ശക്തമായ പ്രകടനം കാഴ്ചവച്ചു. മൂന്നു മാസത്തിനിടെ രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ ആകെ 12.4 കോടിയിലേറെ ഓര്‍ഡറുകള്‍ ഡെലിവറി ചെയ്തു. 2024 നാലാം പാദത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ പാദത്തില്‍ ഓര്‍ഡര്‍ ഡെലിവറിയില്‍ 60 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഇത് ഈ മേഖലയുടെ വര്‍ധിച്ചുവരുന്ന സ്വീകാര്യതയെയും വികാസത്തെയും പ്രതിഫലിപ്പിക്കുന്നതായി ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി പുറത്തിറക്കിയ സ്ഥിതിവിവര കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തെ ഡെലിവറി മേഖലയുടെ തുടര്‍ച്ചയായ വികസനവും ലോജിസ്റ്റിക്‌സ് സേവനങ്ങളിലെ നവീകരണത്തിനുള്ള പിന്തുണയും സാങ്കേതിക പരിഹാരങ്ങളുടെ വികാസവും ഇ-കൊമേഴ്സിനെ കൂടുതലായി ആശ്രയിക്കുന്നതും ഈ വളര്‍ച്ചക്ക് സഹായിച്ചു. ഇവയെല്ലാം ഡെലിവറി സേവനത്തിനുള്ള ആവശ്യകത വര്‍ധിക്കാന്‍ കാരണമായി.

    നാലാം പാദത്തില്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡറുകള്‍ ഡെലിവറി ചെയ്തത് റിയാദ് പ്രവിശ്യയിലാണ്. മൊത്തം ഓര്‍ഡറുകളുടെ 44.45 ശതമാനവും റിയാദിലായിരുന്നു. ആകെ ഓര്‍ഡര്‍ ഡെലിവറിയില്‍ 22.17 ശതമാനം മക്ക പ്രവിശ്യയിലും 15.9 ശതമാനം കിഴക്കന്‍ പ്രവിശ്യയിലും 4.95 ശതമാനം മദീനയിലും 3.31 ശതമാനം അസീറിലും 2.62 ശതമാനം അല്‍ഖസീമിലും 1.81 ശതമാനം തബൂക്കിലും 1.67 ശതമാനം ഹായിലിലും 1.13 ശതമാനം ജിസാനിലും 0.68 ശതമാനം നജ്റാനിലും 0.61 ശതമാനം അല്‍ജൗഫിലും 0.49 ശതമാനം ഉത്തര അതിര്‍ത്തി പ്രവിശ്യയിലും 0.21 ശതമാനം അല്‍ബഹയിലുമായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    2025 നാലാം പാദത്തില്‍ രാജ്യത്ത് റൈഡ്-ഹെയ്ലിംഗ് ആപ്പുകള്‍ വഴി രജിസ്റ്റര്‍ ചെയ്ത യാത്രകളുടെ എണ്ണം 4.3 കോടി കവിഞ്ഞു. 2024 നാലാം പാദത്തെ അപേക്ഷിച്ച് 2025 നാലാം പാദത്തില്‍ റൈഡ്-ഹെയ്ലിംഗ് ആപ്പുകള്‍ വഴി രജിസ്റ്റര്‍ ചെയ്ത യാത്രകളുടെ എണ്ണം 54.26 ശതമാനം തോതില്‍ വര്‍ധിച്ചു. രാജ്യത്തുടനീളം റൈഡ്-ഹെയ്ലിംഗ് ആപ്പുകളുടെ വ്യാപകമായ ഉപയോഗവും അവ വാഗ്ദാനം ചെയ്യുന്ന നൂതനവും ഉയര്‍ന്ന കാര്യക്ഷമവുമായ സേവനങ്ങളും കാരണം നഗരങ്ങള്‍ക്കുള്ളില്‍ റൈഡ്-ഹെയ്ലിംഗ് ആപ്പുകളെ വ്യക്തികള്‍ കൂടുതലായി ആശ്രയിക്കുന്നതിന്റെ പ്രതിഫലനമാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. റൈഡ്-ഹെയ്ലിംഗ് ആപ്പുകള്‍ വഴിയുള്ള ആകെ യാത്രകളുടെ 44.56 ശതമാനവും റിയാദ് പ്രവിശ്യയിലാണ്. രണ്ടാം സ്ഥാനത്തുള്ള മക്ക പ്രവിശ്യയില്‍ 21.89 ശതമാനവും മൂന്നാം സ്ഥാനത്തുള്ള കിഴക്കന്‍ പ്രവിശ്യയില്‍ 14.2 ശതമാനവും യാത്രകള്‍ നടന്നു. റൈഡ്-ഹെയ്ലിംഗ് ആപ്പുകള്‍ വഴിയുള്ള യാത്രകളില്‍ 5.94 ശതമാനം മദീനയിലും 3.2 ശതമാനം അസീറിലും 2.95 ശതമാനം അല്‍ഖസീമിലും 2.39 ശതമാനം തബൂക്കിലും 1.83 ശതമാനം ഹായിലിലും 1.24 ശതമാനം ജിസാനിലും 0.67 ശതമാനം നജ്റാനിലും 0.57 ശതമാനം അല്‍ജൗഫിലും 0.32 ശതമാനം ഉത്തര അതിര്‍ത്തി പ്രവിശ്യയിലും 0.23 ശതമാനം അല്‍ബാഹയിലുമായിരുന്നു. ഗുണഭോക്താക്കളുടെ ആവശ്യങ്ങളും അഭിലാഷങ്ങളും നിറവേറ്റുന്ന കാര്യക്ഷമവും വിശ്വസനീയവുമായ ഗതാഗത സേവനങ്ങള്‍ നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്, യാത്രാ ഗതാഗത ആപ്ലിക്കേഷനുകള്‍ വഴി നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഉയര്‍ത്താനും പ്രവര്‍ത്തിക്കുന്നതായി ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Delivery app Gulf news home delivery order delivery Saudi
    Latest News
    ഗാസയില്‍ രണ്ട് ഫലസ്തീനികള്‍ കൂടി കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്ക്
    21/02/2026
    യുഎഇയിൽ രാത്രിയിൽ ഒറ്റയ്ക്ക് നടക്കുന്നത് സുരക്ഷിതമാണെന്ന് പഠനം
    21/02/2026
    കോഴിക്കോട് സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു
    21/02/2026
    ആളുകളെ ദ്രോഹിക്കാനുള്ള നുണയായിരുന്നു കോവിഡെന്ന് ടക്കര്‍ കാള്‍സണ്‍
    21/02/2026
    ഈജിപ്തില്‍ മുന്‍ ആണവ ശാസ്ത്രജ്ഞ അന്തിയുറങ്ങുന്നത് തെരുവില്‍
    21/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.