മക്ക – നിയമവിരുദ്ധമായി ഹജ് കര്‍മ്മം നിര്‍വഹിക്കുകയെന്ന ലക്ഷ്യത്തോടെ അനധികൃതമായി മക്കയില്‍ തങ്ങാന്‍ സാധിക്കുന്നതിന് വ്യാജ ഇഖാമകളും ഹജ് നുസുക് കാര്‍ഡുകളും ഹജ് ബ്രേസ്ലെറ്റുകളും നിര്‍മ്മിച്ച് വിതരണം ചെയ്ത 18 പേരെ മക്ക പോലീസ് അറസ്റ്റ് ചെയ്തു. അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നീ രാജ്യക്കാരാണ് അറസ്റ്റിലായത്. നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് നിയമ ലംഘകരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. മക്കയിലെ ഫ്‌ളാറ്റ് റെയ്ഡ് ചെയ്ത് നിയമ ലംഘകരെ അറസ്റ്റ് ചെയ്യുന്നതിന്റെയും വ്യാജ രേഖകള്‍ അടക്കമുള്ള വസ്തുക്കള്‍ പിടിച്ചെടുക്കുന്നതിന്റെയും വീഡിയോ പൊതുസുരക്ഷാ വകുപ്പ് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവിട്ടു.
ഹജ് നിയമങ്ങളും നിര്‍ദ്ദേശങ്ങളും പാലിക്കണമെന്ന് പൊതുസുരക്ഷാ വകുപ്പ് എല്ലാവരോടും അഭ്യര്‍ഥിച്ചു. ഹജ് നിയമ, നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവരെ കുറിച്ച് മക്ക, മദീന, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ 911 എന്ന നമ്പറിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ 999 എന്ന നമ്പറിലും വിളിച്ച് റിപ്പോര്‍ട്ട് ചെയ്യണമെന്നും പൊതുസുരക്ഷാ വകുപ്പ് ആവശ്യപ്പെട്ടു.
https://twitter.com/i/status/2052829959287189895



