Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, July 27
    Breaking:
    • വിദ്യാഭ്യാസ മേഖലയിൽ അടിമുടി പരിഷ്കാരത്തിന് മോഡിയുടെ ടാസ്ക് ഫോഴ്സ്
    • അടരുവാൻ വയ്യ, ക്യാമറമാനെ വിവാഹം ചെയ്ത് മൂന്നു സഹോദരിമാർ, വിമർശനവുമായി ഹൈന്ദവ സംഘടനകൾ
    • കരുണാകരൻ ചാരിറ്റബിൾ ട്രസ്റ്റ് ജനപ്രതിനിധികൾക്ക് ആദരവും ഉന്നത വിജയം നേടിയവർക്ക് ബഹുമതിയും സമ്മാനിച്ചു
    • ഹദീസ് പഠന വഴിയിൽ സൗദി അറേബ്യയുടെ സേവനം മഹത്തരം: ഫൈസൽ മൗലവി
    • ഇതാണ് സഖ്യത്തിനുള്ള സമയം, പിന്നീട് കരഞ്ഞിട്ട് കാര്യമില്ല-യു.പിയിൽ എസ്.പിയെ സഖ്യത്തിന് ക്ഷണിച്ച് ഒവൈസി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»football

    ഫിഫ അറബ് കപ്പ്; വമ്പന്മാർ ഇന്ന് കളത്തിൽ, സൗദി ഒമാനെതിരെ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്02/12/2025 football Gulf Kuwait Oman Qatar Saudi Arabia Sports 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    സൗദി താരങ്ങൾ പരിശീലനത്തിൽ
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ– ഫിഫ അറബ് കപ്പിന് രണ്ടാം ദിവസമായ ഇന്ന് വാശിയേറും പോരാട്ടങ്ങൾ. സൗദി അറേബ്യയുടെ അടക്കം മൂന്ന് മത്സരങ്ങളാണ് ഇന്ന് അരങ്ങേറുന്നത്.

    ഇന്ന് നടക്കുന്ന ആവേശകരമായ പോരാട്ടത്തിൽ ഏഷ്യൻ വമ്പൻമാരായ സൗദി ഒമാനെ നേരിടും. ബി ഗ്രൂപ്പിലാണ് ഇരുവരും. എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 10:30 ( സൗദി /ഖത്തർ – 8:00 PM ) നാണ് കളി. ഫ്രഞ്ച് പരിശീലകനായ ഹെർവ് റെനാർഡിന്റെ കീഴിൽ 2026 ലോകകപ്പിൽ യോഗ്യത ഉറപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് സൗദി ഇന്ന് ഇറങ്ങുന്നത്. ഇദ്ദേഹത്തിന്റെ കീഴിൽ 2022 ലോകകപ്പിൽ ചാമ്പ്യന്മാരായ അർജന്റീനയെ പരാജയപ്പെടുത്തി ചരിത്ര വിജയം സ്വന്തമാക്കിയിരുന്നു. മറുവശത്ത് ഒമാൻ ആഫ്രിക്കൻ ടീമായ സോമാലിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് അറബ് കപ്പിന് യോഗ്യത നേടിയത്. ലോകകപ്പിന്റെ യോഗ്യത അവസാനം വെച്ച് നഷ്ടമാക്കിയതിന്റെ വേദന മറക്കാൻ കൂടിയാണ് ഖത്തർ മണ്ണിൽ അറബ് കപ്പിനായി ഒമാൻ ഇറങ്ങുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇന്ന് നടക്കുന്ന ആദ്യ പോരാട്ടത്തിൽ ബി ഗ്രൂപ്പിലെ ആഫ്രിക്കൻ കരുത്തരായ മൊറോക്കോ കൊമോറോസിനെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് അഞ്ചരക്ക്‌ ( സൗദി /ഖത്തർ – 3:00 PM ) ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം. തുടർച്ചയായി 16 മത്സരങ്ങൾ ജയിച്ചുവരുന്ന മൊറോക്കോ 2022 ലോകകപ്പിൽ ഇതേ മണ്ണിൽ സെമി ഫൈനൽ വരെ മുന്നേറിയിരുന്നു. യോഗ്യത റൗണ്ടിൽ യെമനിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തകർത്താണ് അറബ് കപ്പിലേക്ക് കൊമോറോസിന്റെ വരവ്.

    മറ്റൊരു കളിയിൽ സി ഗ്രൂപ്പിൽ നിന്നുള്ള ഈജിപ്ത് കുവൈത്തിനെ നേരിടും. 2022 ലോകകപ്പ് കലാശ പോരാട്ടത്തിന് സാക്ഷ്യം വഹിച്ച ലുസൈൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി എട്ടു മണിക്കാണ് ( സൗദി /ഖത്തർ – 5: 30 PM) മത്സരം ആരംഭിക്കുക. അറബ് കപ്പ് ഏറ്റവും കൂടുതൽ നേടിയ ടീമാണ് ഈജിപ്ത്. നാല് തവണയാണ് ആഫ്രിക്കൻ കരുത്തർ കിരീടം ചൂടിയത്. എന്നാൽ കുവൈത്ത് ആണെങ്കിൽ അവസാന 15 മത്സരങ്ങളിൽ നേടിയത് ഒരൊറ്റ വിജയം മാത്രമാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Fifa Arab Cup Football kuwait football oman football qatar saudi football today matches
    Latest News
    വിദ്യാഭ്യാസ മേഖലയിൽ അടിമുടി പരിഷ്കാരത്തിന് മോഡിയുടെ ടാസ്ക് ഫോഴ്സ്
    26/07/2026
    അടരുവാൻ വയ്യ, ക്യാമറമാനെ വിവാഹം ചെയ്ത് മൂന്നു സഹോദരിമാർ, വിമർശനവുമായി ഹൈന്ദവ സംഘടനകൾ
    26/07/2026
    കരുണാകരൻ ചാരിറ്റബിൾ ട്രസ്റ്റ് ജനപ്രതിനിധികൾക്ക് ആദരവും ഉന്നത വിജയം നേടിയവർക്ക് ബഹുമതിയും സമ്മാനിച്ചു
    26/07/2026
    ഹദീസ് പഠന വഴിയിൽ സൗദി അറേബ്യയുടെ സേവനം മഹത്തരം: ഫൈസൽ മൗലവി
    26/07/2026
    ഇതാണ് സഖ്യത്തിനുള്ള സമയം, പിന്നീട് കരഞ്ഞിട്ട് കാര്യമില്ല-യു.പിയിൽ എസ്.പിയെ സഖ്യത്തിന് ക്ഷണിച്ച് ഒവൈസി
    26/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version