Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, September 7
    Breaking:
    • നിഴൽ വിരുന്നൊരുക്കി രാത്രിമാനം, പൂർണ ചന്ദ്രഗ്രഹണത്തിന്റെ അത്ഭുത വിരുന്നിൽ ലോകം
    • ഇസ്രായിലിലെ റാമോണ്‍ വിമാനത്താവളത്തില്‍ ഹൂത്തികളുടെ ഡ്രോണ്‍ ആക്രമണം, പാസഞ്ചർ ടെർമിനൽ തകർന്നു
    • പരസ്യങ്ങള്‍ക്ക് വിദേശ സെലിബ്രിറ്റികള്‍: അഞ്ചു സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്ത് സൗദി മീഡിയ റെഗുലേഷൻ
    • നന്ദി, വന്നതിനും ഭക്ഷണം കഴിച്ചതിനും അഭിപ്രായം അറിയിച്ചതിനും- ജലീലിന് പി.കെ ഫിറോസിന്റെ നന്ദി
    • കൊൽക്കത്തയിൽ വീണ്ടും കൂട്ട ബലാത്സംഗം; ഇരയായത് പിറന്നാൾ ആഘോഷിക്കാനെത്തിയ യുവതി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Entertainment»Travel

    12 രാജ്യക്കാർക്ക് അമേരിക്കയിൽ പ്രവേശന വിലക്ക്; ഇന്ത്യൻ വിദ്യാർത്ഥികൾക്കും തിരിച്ചടി

    ഹാർവാഡ് യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന വിദേശ വിദ്യാർത്ഥികൾക്ക് ആറ് മാസത്തേക്ക് അമേരിക്കയിൽ പ്രവേശനം നിരോധിച്ചുകൊണ്ടുള്ള എക്സിക്യൂട്ടീവ് ഓ‍‍‍ർഡറിലും ട്രംപ് ഒപ്പുവച്ചു.
    B Zayed AliBy B Zayed Ali05/06/2025 Travel Top News World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്
    12 രാജ്യക്കാർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി അമേരിക്ക
    Share
    WhatsApp Facebook Twitter Telegram LinkedIn

    വാഷിംഗ്ടൺ ഡിസി: 12 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അമേരിക്കയിലേക്കുള്ള പ്രവേശനം പൂർണമായും നിരോധിക്കുകയും ഏഴ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഭാഗിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുന്ന പുതിയ ഉത്തരവിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു. ഇത് 2025 ജൂൺ 9-ന് പുലർച്ചെ 12:01-ന് പ്രാബല്യത്തിൽ വരും. ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനും തീവ്രവാദ ഭീഷണികൾ തടയുന്നതിനും ഈ നടപടി ആവശ്യമാണെന്ന് വൈറ്റ് ഹൗസ് വക്താവ് അബിഗെയിൽ ജാക്സൺ പറഞ്ഞു.

    ഹാർവാഡ് യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന വിദേശ വിദ്യാർത്ഥികൾക്ക് ആറ് മാസത്തേക്ക് അമേരിക്കയിൽ പ്രവേശനം നിരോധിച്ചുകൊണ്ടുള്ള മറ്റൊരു എക്സിക്യൂട്ടീവ് ഓ‍‍‍ർഡറിലും ട്രംപ് ഒപ്പുവച്ചു. ഹാർവാർഡിന്റെ “വിദേശ – തീവ്രവാദ ബന്ധം” ആരോപിച്ചാണ് നടപടി. ഇന്ത്യയടക്കം നിരവധി രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഇത് തിരിച്ചടിയാവും. ഉത്തരവിനെതിരെ ഹാർവാർഡ് യൂണിവേഴ്സിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നിരോധനം ബാധകമായ രാജ്യങ്ങൾ
    പൂർണ നിരോധനം ഏർപ്പെടുത്തിയ രാജ്യങ്ങൾ ഇവയാണ്: അഫ്ഗാനിസ്ഥാൻ, മ്യാൻമർ, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയൽ ഗിനിയ, എറിത്രിയ, ഹൈതി, ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, യെമൻ. ഈ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് സ്ഥിര താമസത്തിനുള്ള വിസകളും താത്കാലിക വിസകളായ B-1, B-2, B-1/B-2, F, M, J വിസകളും ലഭിക്കില്ല.

    ബുറുണ്ടി, ക്യൂബ, ലാവോസ്, സിയറ ലിയോൺ, ടോഗോ, തുർക്മെനിസ്ഥാൻ, വെനസ്വേല. എന്നീ ഏഴ് രാജ്യങ്ങളിൽ ഭാഗിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മേൽപ്പറഞ്ഞ താത്കാലിക വിസകൾക്ക് നിയന്ത്രണങ്ങൾ ഉണ്ടാകും.

    ദേശീയ സുരക്ഷ ഉറപ്പാക്കാനുള്ള ഒരു നടപടിയാണ് പ്രവേശന വിലക്ക് എന്നാണ് ട്രംപ് ഭരണകൂടം പറയുന്നത്. കോളറാഡോയിലെ ബൗൾഡറിൽ ഇസ്രായിൽ അനുകൂല റാലിക്കുനേരെ ഈയിടെz നടന്ന ആക്രമണത്തിനു പിന്നാലെ, വിദേശ പൗരന്മാരുടെ അപര്യാപ്തമായ പരിശോധനയും വിസ കാലാവധി കഴിഞ്ഞുള്ള താമസവും അമേരിക്കയ്ക്ക് ഭീഷണിയാണെന്ന് ട്രംപ് പ്രസ്താവിച്ചിരുന്നു. വിസ കാലാവധി കഴിഞ്ഞും അമേരിക്കയിൽ താമസിച്ചിരുന്ന ഒരു ഈജിപ്ഷ്യൻ പൗരനാണ് ആക്രമണം നടത്തിയതെന്ന് ഫെഡറൽ അധികൃതർ സ്ഥിരീകരിച്ചു.

    അമേരിക്കയിലെ സ്ഥിര താമസക്കാർ, നിലവിലുള്ള വിസ ഉടമകൾ, അഫ്ഗാൻ പ്രത്യേക ഇമിഗ്രന്റ് വിസ ഉടമകൾ, നയതന്ത്ര വിസകൾ, അന്താരാഷ്ട്ര കായിക മത്സരങ്ങളിൽ പങ്കെടുക്കുന്ന കായികതാരങ്ങൾ, ഇരട്ട പൗരത്വമുള്ളവർ (നിയന്ത്രിത രാജ്യങ്ങളിൽ നിന്നല്ലാത്ത പാസ്‌പോർട്ട് ഉപയോഗിക്കുന്നവർ) എന്നിവർക്ക് ഈ നിരോധനം ബാധകമല്ല.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Travel ban US പ്രവേശന വിലക്ക്
    Latest News
    നിഴൽ വിരുന്നൊരുക്കി രാത്രിമാനം, പൂർണ ചന്ദ്രഗ്രഹണത്തിന്റെ അത്ഭുത വിരുന്നിൽ ലോകം
    07/09/2025
    ഇസ്രായിലിലെ റാമോണ്‍ വിമാനത്താവളത്തില്‍ ഹൂത്തികളുടെ ഡ്രോണ്‍ ആക്രമണം, പാസഞ്ചർ ടെർമിനൽ തകർന്നു
    07/09/2025
    പരസ്യങ്ങള്‍ക്ക് വിദേശ സെലിബ്രിറ്റികള്‍: അഞ്ചു സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്ത് സൗദി മീഡിയ റെഗുലേഷൻ
    07/09/2025
    നന്ദി, വന്നതിനും ഭക്ഷണം കഴിച്ചതിനും അഭിപ്രായം അറിയിച്ചതിനും- ജലീലിന് പി.കെ ഫിറോസിന്റെ നന്ദി
    07/09/2025
    കൊൽക്കത്തയിൽ വീണ്ടും കൂട്ട ബലാത്സംഗം; ഇരയായത് പിറന്നാൾ ആഘോഷിക്കാനെത്തിയ യുവതി
    07/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.