Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Monday, August 11
    Breaking:
    • കടുത്ത വേനലിൽ രോഗം വരാതെ കാക്കാം; ഖത്തർ ആരോഗ്യ മന്ത്രാലയം നിർദേശിക്കുന്ന ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ നോക്കാം
    • ഒമാനിൽ കൂടുതൽ തൊഴിലവസരങ്ങൾ വരുന്നു; കരാറിൽ ഒപ്പുവെച്ച് തൊഴിൽ മന്ത്രാലയവും സലാല തുറമുഖവും
    • പ്രഥമ ദോഹ ഫോട്ടോഗ്രാഫി അവാർഡിന് അപേക്ഷ ക്ഷണിച്ചു: വിജയികളെ കാത്ത് 5 കോടിയോളം രൂപ, ആർക്കും പങ്കെടുക്കാം
    • ഇസ്രായിലിലേക്കുള്ള ചരക്ക് നീക്കം: ആരോപണങ്ങൾ തള്ളി സൗദി ഷിപ്പിംഗ് കമ്പനി ബഹ്രി
    • എഐ കേരളത്തെ മാറ്റിമറിക്കും: ഭരണ പ്രക്രിയയിൽ നിർമിത ബുദ്ധിയെ ഉൾപ്പെടുത്താൻ കേരള സർക്കാർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Education

    റോബോട്ടിക്സും ആനിമേഷനും പഠിക്കാം; എട്ടാം ക്ലാസ്സുകാർക്ക് ലിറ്റിൽ കൈറ്റ്സ് അം​ഗമാവാം

    ലിറ്റിൽ കൈറ്റ്സ്‌ ക്ലബ്ബുകളിൽ അംഗത്വത്തിനായി എട്ടാംക്ലാസുകാർക്ക്‌ ജൂൺ 12 വരെ അപേക്ഷിക്കാനാകും
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്04/06/2025 Education India Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം– സംസ്ഥാനത്തെ സർക്കാർ എയ്ഡഡ് ​​ഹൈസ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ്സിൽ അം​ഗമാവാം. നിലവിലുള്ള ലിറ്റിൽ കൈറ്റ്സ്‌ ക്ലബ്ബുകളിൽ അംഗത്വത്തിനായി എട്ടാംക്ലാസുകാർക്ക്‌ ജൂൺ 12 വരെ അപേക്ഷിക്കാനാകും. തിരഞ്ഞെടുക്കാനുള്ള അഭിരുചിപരീക്ഷ സംസ്ഥാനതലത്തിൽ 18-ന്‌ നടക്കും. സ്കൂളുകളിൽനിന്ന്‌ ലഭിക്കുന്ന അപേക്ഷ പ്രഥമാധ്യാപകർക്കാണ്‌ നൽകേണ്ടത്‌.

    അഭിരുചിപരീക്ഷ

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കമ്പ്യൂട്ടർ സോഫ്റ്റവയർ പരീക്ഷയിലൂടെ ആയിരിക്കും അം​ഗങ്ങളെ തിരഞ്ഞെടുക്കുക. അരമണിക്കൂർ ദൈർഘ്യം വരുന്ന പരീക്ഷയായിരിക്കും വി​ദ്യാർത്ഥികൾ അഭിമുഖീകരിക്കേണ്ടി വരിക. അഭിരുചിപരീക്ഷയിൽ ലോജിക്കൽ-ഗണിതം, പ്രോഗ്രാമിങ്, അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ ഐടി പാഠപുസ്തകം, ഐടി മേഖലയിലെ പൊതുവിജ്ഞാനം എന്നീ മേഖലകളിൽ നിന്നായിരിക്കും ചോദ്യം ഉണ്ടായിരിക്കുന്നത്. പരീക്ഷാർത്ഥികൾക്കായി 12,13,14 ദിവസങ്ങളിൽ പ്രത്യേക ക്ലാസ്സുകൾ വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യും. രാവിലെയും വൈകീട്ടും ഏഴുമണിക്കായിരിക്കും പ്രത്യേക ക്ലാസ്സുകൾ ഉണ്ടായിരിക്കുക എന്ന് വിക്ടേഴ്സ് ചാനൽ സി.ഇ.ഒ അൻവർ സാദത്ത് അറിയിച്ചു.

    അം​ഗങ്ങളായാലുള്ള ​നേട്ടങ്ങൾ

    റോബോട്ടിക്സ്, ആനിമേഷൻ, മലയാളം കംപ്യൂട്ടിങ്‌, സൈബർസുരക്ഷ, മൊബൈൽ ആപ്പ്‌ നിർമാണം, പ്രോഗ്രാമിങ്‌, ഇ-ഗവേണൻസ്‌, ഹാർഡ്‌വേർ തുടങ്ങിയ വിവിധങ്ങളായ മേഖലകളിൽ അം​ഗങ്ങൾക്ക് പരിശീലനം നൽകും. പുതിയതായി യൂണിറ്റുകൾക്ക്‌ വിതരണംചെയ്തിട്ടുള്ള ആർഡിനോ കിറ്റ്‌ പ്രയോജനപ്പെടുത്തിയുള്ള റോബോട്ടിക്സ്‌ പ്രവർത്തനങ്ങളും ബ്ലെൻഡർ സോഫ്റ്റ്‌‌വേർ പ്രയോജനപ്പെടുത്തിയുള്ള ത്രീഡി ആനിമേഷൻ തയ്യാറാക്കൽ തുടങ്ങിയവ ഈവർഷത്തെ പ്രധാന പ്രവർത്തനങ്ങളായിരിക്കും.

    സ്കൂൾപ്രവർത്തനത്തെ ബാധിക്കാതെയും അവധിദിവസങ്ങൾ പ്രയോജനപ്പെടുത്തിയുമാണ്‌ പരിശീലനം ക്രമീകരിക്കുന്നത്‌. ലിറ്റിൽ കൈറ്റ്സ്‌ അംഗങ്ങളിൽ എ ഗ്രേഡ്‌ നേടുന്നവർക്ക് പത്താംക്ലാസ്‌ പരീക്ഷയിൽ ഗ്രേസ്‌ മാർക്ക്‌ അനുവദിച്ചിട്ടുണ്ട്‌. കൈറ്റ്‌ നടപ്പാക്കുന്ന ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവുംവലിയ ഐടി കൂട്ടായ്മയായ ‘ലിറ്റിൽ കൈറ്റ്സ്’ ഐടി ക്ലബ്ബിൽ ഇതുവരെ 4.9 ലക്ഷം കുട്ടികൾ അംഗങ്ങളായിട്ടുണ്ട്‌. വിവരങ്ങൾക്ക്: www.kite.kerala.gov.in

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    8th Stantard animation examination Government little kites robotics
    Latest News
    കടുത്ത വേനലിൽ രോഗം വരാതെ കാക്കാം; ഖത്തർ ആരോഗ്യ മന്ത്രാലയം നിർദേശിക്കുന്ന ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ നോക്കാം
    11/08/2025
    ഒമാനിൽ കൂടുതൽ തൊഴിലവസരങ്ങൾ വരുന്നു; കരാറിൽ ഒപ്പുവെച്ച് തൊഴിൽ മന്ത്രാലയവും സലാല തുറമുഖവും
    11/08/2025
    പ്രഥമ ദോഹ ഫോട്ടോഗ്രാഫി അവാർഡിന് അപേക്ഷ ക്ഷണിച്ചു: വിജയികളെ കാത്ത് 5 കോടിയോളം രൂപ, ആർക്കും പങ്കെടുക്കാം
    11/08/2025
    ഇസ്രായിലിലേക്കുള്ള ചരക്ക് നീക്കം: ആരോപണങ്ങൾ തള്ളി സൗദി ഷിപ്പിംഗ് കമ്പനി ബഹ്രി
    11/08/2025
    എഐ കേരളത്തെ മാറ്റിമറിക്കും: ഭരണ പ്രക്രിയയിൽ നിർമിത ബുദ്ധിയെ ഉൾപ്പെടുത്താൻ കേരള സർക്കാർ
    11/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.