Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, April 27
    Breaking:
    • ഇസ്രായിലിനെ വിമര്‍ശിക്കുന്നവര്‍ക്ക് ഗ്രീന്‍ കാര്‍ഡുകള്‍ നിരാകരിക്കാന്‍ ഉത്തരവിട്ട് ട്രംപ് ഭരണകൂടം
    • യുദ്ധം അവസാനിപ്പിക്കാനും ഹോര്‍മുസ് വീണ്ടും തുറക്കാനും പുതിയ നിര്‍ദേശം സമര്‍പ്പിച്ച് ഇറാന്‍
    • വീട്ടുജോലിക്കാരിയെ അടിച്ചു കൊലപ്പെടുത്തിയകുവൈത്തി പൗരന് 14 വര്‍ഷം തടവ്
    • അറാഖ്ജി ഇന്ന് പുടിനുമായി കൂടിക്കാഴ്ച നടത്തും
    • സൗദി-ഇറാൻ വിദേശമന്ത്രിമാർ ചർച്ച നടത്തി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Diaspora»USA

    ഇസ്രായിലിനെ വിമര്‍ശിക്കുന്നവര്‍ക്ക് ഗ്രീന്‍ കാര്‍ഡുകള്‍ നിരാകരിക്കാന്‍ ഉത്തരവിട്ട് ട്രംപ് ഭരണകൂടം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്27/04/2026 USA 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    വാഷിംഗ്ടണ്‍ – യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളില്‍ പങ്കെടുക്കുകയോ സോഷ്യല്‍ മീഡിയയില്‍ ഇസ്രായിലിനെ വിമര്‍ശിക്കുകയോ അമേരിക്കന്‍ പതാകയെ അപമാനിക്കുകയോ ചെയ്ത കുടിയേറ്റക്കാര്‍ക്ക് ഗ്രീന്‍ കാര്‍ഡുകള്‍ നിഷേധിക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം. കുടിയേറ്റക്കാർക്ക് അമേരിക്കയില്‍ നിയമപരമായി താമസിക്കാനും പൗരത്വത്തിന് അപേക്ഷിക്കാനുമാണ് ഗ്രീന്‍ കാര്‍ഡ് അനുവദിക്കുന്നത്. അമേരിക്കന്‍ വിരുദ്ധ, സെമിറ്റിക് വിരുദ്ധ വീക്ഷണങ്ങള്‍ വെച്ചുപുലര്‍ത്തുന്നവരുടെ ഗ്രീന്‍ കാര്‍ഡ് അപേക്ഷകള്‍ പരിശോധിക്കാനായി കഴിഞ്ഞ ഓഗസ്റ്റില്‍ പുറപ്പെടുവിച്ച നിര്‍ദേശം ട്രംപ് ഭരണകൂടം വിപുലീകരിക്കുകയാണെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പിന്റെ രേഖകള്‍ വ്യക്തമാക്കി.

    ഗ്രീന്‍ കാര്‍ഡുകള്‍ക്കും മറ്റ് നിയമപരമായ റെസിഡന്‍സികള്‍ക്കുമുള്ള അപേക്ഷകള്‍ കൈകാര്യം ചെയ്യുന്ന ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി ഏജന്‍സിയായ യു.എസ് സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമിഗ്രേഷന്‍ സര്‍വീസസിലെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞ മാസം ഈ മാര്‍ഗനിര്‍ദേശങ്ങള്‍ വിതരണം ചെയ്തു. നിയമപരമായ കുടിയേറ്റത്തിലേക്കുള്ള കവാടമായി വളരെക്കാലമായി കണക്കാക്കപ്പെട്ടിരുന്ന യു.എസ് സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമിഗ്രേഷന്‍ സര്‍വീസസ് ട്രംപിന് കീഴില്‍ ഭരണകൂടത്തിന്റെ നാടുകടത്തല്‍ യന്ത്രത്തിലെ മറ്റൊരു ഉപകരണമായി അതിവേഗം രൂപാന്തരപ്പെട്ടതെങ്ങനെയെന്ന് ഈ മാര്‍ഗനിര്‍ദേശങ്ങള്‍ തെളിയിക്കുന്നു. യു.എസ് സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമിഗ്രേഷന്‍ സര്‍വീസസ് ഇപ്പോള്‍ പൗരത്വം നേടിയ പൗരന്മാരുടെ പൗരത്വം എടുത്തുകളയുകയും കുടിയേറ്റ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ സായുധ ഫെഡറല്‍ ഏജന്റുമാരെ നിയമിക്കുകയും ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    യു.എസ് സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമിഗ്രേഷന്‍ സര്‍വീസസ് ഡാറ്റയെ കുറിച്ചുള്ള പത്രത്തിന്റെ വിശകലനം അനുസരിച്ച്, അടുത്ത കാലത്ത് ഏജന്‍സി വളരെ കുറച്ച് അപേക്ഷകര്‍ക്ക് മാത്രമേ നിയമപരമായ സ്ഥിര താമസ അനുമതി നല്‍കിയിട്ടുള്ളൂ. സമീപ മാസങ്ങളില്‍ ഗ്രീന്‍ കാര്‍ഡ് അംഗീകാരങ്ങള്‍ പകുതിയിലധികം കുറഞ്ഞു. അമേരിക്കന്‍ വിരുദ്ധ പ്രത്യയശാസ്ത്രങ്ങള്‍ സ്വീകരിക്കുന്നവരോ തീവ്രവാദ സംഘടനകളെ പിന്തുണക്കുന്നവരോ ആയ വിദേശികള്‍ക്ക് അമേരിക്കയില്‍ സ്ഥാനമില്ലെന്ന് യു.എസ് സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമിഗ്രേഷന്‍ സര്‍വീസസ് അഡ്മിനിസ്‌ട്രേറ്റര്‍ ജോസഫ് എഡ്‌ലോ ഫെബ്രുവരിയില്‍ യു.എസ് കോണ്‍ഗ്രസിനോട് പറഞ്ഞു.

    ട്രംപ് ഭരണകൂടം നിയമാനുസൃതമായ രാഷ്ട്രീയ ആവിഷ്‌കാരത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണെന്നും ഇസ്രായില്‍ സര്‍ക്കാര്‍ നയങ്ങളോടുള്ള എതിര്‍പ്പിനെ സെമിറ്റിക് വിരുദ്ധതയുമായി കൂട്ടിക്കുഴക്കുകയാണെന്നും ട്രംപിന്റെ സമീപനത്തെ വിമര്‍ശിക്കുന്നവര്‍ വ്യക്തമാക്കി. പ്രത്യയശാസ്ത്ര പരിശോധനയെ അടിസ്ഥാനമാക്കിയുള്ള ഗ്രീന്‍ കാര്‍ഡ് തീരുമാനങ്ങള്‍ അമേരിക്കന്‍ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വാഗ്ദാനത്തില്‍ കെട്ടിപ്പടുത്ത ഒരു രാജ്യത്ത് അതിന് സ്ഥാനമില്ലെന്നും ബൈഡന്‍ ഭരണകാലത്ത് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥയായ അമാന്‍ഡ ബാരന്‍ പ്രസ്താവിച്ചു.

    എന്നാല്‍ അമേരിക്കന്‍ മൂല്യങ്ങളെ സംരക്ഷിക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്ന് ഭരണകൂട ഉദ്യോഗസ്ഥര്‍ വാദിക്കുന്നു. നിങ്ങള്‍ അമേരിക്കയെ വെറുക്കുന്നുവെങ്കില്‍, ഇവിടെ താമസിക്കാന്‍ അവകാശപ്പെടാന്‍ നിങ്ങള്‍ക്ക് അവകാശമില്ല എന്ന് യു.എസ് സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമിഗ്രേഷന്‍ സര്‍വീസസ് വക്താവ് സാക്ക് കഹ്ലര്‍ പ്രസ്താവിച്ചു. ഭരണകൂടത്തിന്റെ നയങ്ങള്‍ക്ക് സ്വാതന്ത്ര്യവുമായി യാതൊരു ബന്ധവുമില്ല എന്നും അമേരിക്കന്‍ സ്ഥാപനങ്ങള്‍, പൗരന്മാരുടെ സുരക്ഷ, ദേശീയ സുരക്ഷ, യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ സ്വാതന്ത്ര്യങ്ങള്‍ എന്നിവ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് അവ പ്രവര്‍ത്തിക്കുന്നത് എന്നും വൈറ്റ് ഹൗസ് വക്താവ് അബിഗെയ്ല്‍ ജാക്സണ്‍ പറഞ്ഞു.

    അമേരിക്കന്‍ വിരുദ്ധമായി കരുതുന്ന രാഷ്ട്രീയ വീക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന കുടിയേറ്റക്കാര്‍ക്കെതിരെ ഭരണകൂടം കര്‍ശനമായ നിലപാട് സ്വീകരിക്കുകയും പ്രത്യയശാസ്ത്രത്തെ ഇമിഗ്രേഷന്‍ പരിശോധനാ പ്രക്രിയയുടെ കേന്ദ്ര ഭാഗമാക്കി മാറ്റുകയും ചെയ്തു. ഫലസ്തീന്‍ വാദത്തെ പിന്തുണക്കുന്നവരുടെ ആവശ്യങ്ങളോടുള്ള തന്റെ സര്‍വകലാശാലയുടെ പ്രതികരണത്തെ വിമര്‍ശിച്ച് ഉപന്യാസം എഴുതിയ വിദ്യാര്‍ഥിനി ഉള്‍പ്പെടെ നിരവധി ഫലസ്തീന്‍ അനുകൂല വിദ്യാര്‍ഥികളുടെ വിസ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ അടുത്തിടെ റദ്ദാക്കി. അമേരിക്ക സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന വിനോദസഞ്ചാരികളുടെ സോഷ്യല്‍ മീഡിയ രേഖകള്‍ പരിശോധിക്കാനും ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.
    വിദേശികള്‍ക്ക് പെര്‍മനന്റ് റെസിഡന്‍സി നല്‍കുന്നതില്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് വിശാലമായ വിവേചനാധികാരമുണ്ട്. ക്രിമിനല്‍ രേഖകള്‍, ദേശീയ സുരക്ഷാ ഭീഷണികള്‍, അമേരിക്കക്കാരുമായുള്ള കുടുംബബന്ധങ്ങള്‍, തൊഴില്‍ ചരിത്രം എന്നിവയുള്‍പ്പെടെ വിവിധ ഘടകങ്ങള്‍ പരമ്പരാഗതമായി പരിഗണിച്ച് വരുന്നു. ഇക്കൂട്ടത്തില്‍ പ്രത്യയശാസ്ത്രവും ഒരു ഘടകമായിരുന്നു.ചില സന്ദര്‍ഭങ്ങളില്‍, കമ്മ്യൂണിസ്റ്റ്, മറ്റ് ഏകാധിപത്യ രാഷ്ട്രീയ പാര്‍ട്ടികളില്‍ അംഗങ്ങളായ, അരാജകത്വം പ്രോത്സാഹിപ്പിക്കുന്ന, ബലപ്രയോഗത്തിലൂടെയോ അക്രമത്തിലൂടെയോ മറ്റേതെങ്കിലും ഭരണഘടനാ വിരുദ്ധ മാര്‍ഗങ്ങളിലൂടെയോ യു.എസ് ഗവണ്‍മെന്റിനെ അട്ടിമറിക്കാന്‍ വാദിക്കുന്ന വ്യക്തികള്‍ക്ക് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഗ്രീന്‍ കാര്‍ഡ് നല്‍കുന്നത് യു.എസ് നിയമം വിലക്കുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Donald Trump green card USA
    Latest News
    ഇസ്രായിലിനെ വിമര്‍ശിക്കുന്നവര്‍ക്ക് ഗ്രീന്‍ കാര്‍ഡുകള്‍ നിരാകരിക്കാന്‍ ഉത്തരവിട്ട് ട്രംപ് ഭരണകൂടം
    27/04/2026
    യുദ്ധം അവസാനിപ്പിക്കാനും ഹോര്‍മുസ് വീണ്ടും തുറക്കാനും പുതിയ നിര്‍ദേശം സമര്‍പ്പിച്ച് ഇറാന്‍
    27/04/2026
    വീട്ടുജോലിക്കാരിയെ അടിച്ചു കൊലപ്പെടുത്തിയകുവൈത്തി പൗരന് 14 വര്‍ഷം തടവ്
    27/04/2026
    അറാഖ്ജി ഇന്ന് പുടിനുമായി കൂടിക്കാഴ്ച നടത്തും
    27/04/2026
    സൗദി-ഇറാൻ വിദേശമന്ത്രിമാർ ചർച്ച നടത്തി
    27/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version