മോസ്കോ– ഇറാൻ-അമേരിക്ക സംഘർഷം ലഘൂകരിക്കാനുള്ള നിർണായക ദൗത്യത്തിന്റെ ഭാഗമായി ഇറാൻ വിദേശമന്ത്രി അബ്ബാസ് അറാഖ്ജി ഇന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി ചർച്ച നടത്തും. പാകിസ്ഥാനിലെ സന്ദർശനം പൂർത്തിയാക്കിയാണ് അദ്ദേഹം സെന്റ് പീറ്റേഴ്സ്ബെർഗിലേക്ക് തിരിച്ചത്. അമേരിക്കയുമായുള്ള ചര്‍ച്ചകളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍, വെടിനിര്‍ത്തല്‍, അനുബന്ധ സംഭവവികാസങ്ങള്‍ എന്നിവയെ കുറിച്ച് റഷ്യന്‍ നേതാക്കളുമായി ഇറാന്‍ വിദേശ മന്ത്രി കൂടിയാലോചിക്കുമെന്നും റഷ്യയിലെ ഇറാൻ അംബാസഡർ കാസിം ജലാലി വ്യക്തമാക്കി.
അതേ സമയം, പാകിസ്ഥാൻ കേന്ദ്രീകരിച്ചാണ് ഇറാനും അമേരിക്കയും തമ്മിലുള്ള സന്ദേശങ്ങൾ നിലവിൽ കൈമാറുന്നത്. പാകിസ്ഥാൻ പ്രധാനമന്ത്രി, വിദേശമന്ത്രി, സൈനിക മേധാവി എന്നിവരുമായി അറാഖ്ജി ഇസ്ലാമാബാദിൽ മൂന്ന് മണിക്കൂർ നീണ്ട ചർച്ച നടത്തിയിരുന്നു.
ഇറാനും അമേരിക്കയും നേരിട്ടുള്ള കൂടിക്കാഴ്ചകൾ ഒഴിവാക്കുമ്പോഴും പാകിസ്ഥാൻ ഇടനിലക്കാരനായി പ്രവർത്തിച്ച് ആശയവിനിമയത്തിനുള്ള വഴി തുറന്നിട്ടിരിക്കുകയാണ്.



