Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Sunday, July 27
    Breaking:
    • സെഞ്ചറികളുമായി തിളങ്ങി ഗിൽ, ജഡേജ, സുന്ദർ; ഓൾഡ് ട്രാഫഡിൽ ഇന്ത്യക്ക് വീരോചിത സമനില
    • തൃശ്ശൂർ സ്വദേശി ദോഹയിൽ നിര്യാതനായി
    • കാഴ്ചപരിമിതരുടെ ശാക്തീകരണത്തിന് സർക്കാർ പദ്ധതികൾ വേണം: വിസ്ഡം യൂത്ത്
    • ബിനാമി ബിസിനസ് കേസില്‍ പ്രവാസിക്കും സൗദി പൗരനും ശിക്ഷ
    • ഗാസയിൽ രണ്ട് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു, ഒരു മുതിർന്ന ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Edits Picks

    ഇറാന്റെ ആണവകേന്ദ്രങ്ങൾ ആക്രമിച്ചാൽ ഗൾഫിൽ വെള്ളം കിട്ടാതാകും-ഖത്തർ പ്രധാനമന്ത്രി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്09/03/2025 Edits Picks 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനി
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ – ഗള്‍ഫ് തീരത്തുള്ള ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്കു നേരെയുള്ള ആക്രമണം മേഖലയിലുടനീളമുള്ള രാജ്യങ്ങളുടെ വെള്ളംമുട്ടിക്കുമെന്ന് ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍ഥാനി മുന്നറിയിപ്പ് നല്‍കി. ഇത്തരമൊരു ആക്രമണത്തിലൂടെ കടല്‍ പൂര്‍ണമായും മലിനമാകും, ഖത്തറില്‍ മൂന്നു ദിവസത്തിനുള്ളില്‍ വെള്ളം തീര്‍ന്നുപോകും – അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി അടുപ്പമുള്ള വലതുപക്ഷ അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകനായ ടക്കര്‍ കാള്‍സണുമായുള്ള അഭിമുഖത്തില്‍ ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞു. ഇത്തരമൊരു ആക്രമണമുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ മുന്‍കൂട്ടി കണ്ട് ഖത്തര്‍ പുതിയ ജലസംഭരണികള്‍ നിര്‍മിച്ചു. ഇവ രാജ്യത്ത് ജലസംഭരണശേഷി വര്‍ധിപ്പിച്ചു. എങ്കിലും ഇത്തരമൊരു ആക്രമണം മേഖലയിലെ മുഴുവന്‍ ജനങ്ങള്‍ക്കും അപകടസാധ്യതയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ക്കു നേരെയുള്ള ആക്രമണം വെള്ളവും മത്സ്യവും ജീവനും ഒന്നുമില്ലാത്ത അവസ്ഥ മേഖലയിലുണ്ടാക്കുമെന്ന്, ഇറാനെ ആണവ ചര്‍ച്ചകള്‍ക്ക് ക്ഷണിച്ചതായി ട്രംപ് പറഞ്ഞ അതേ ദിവസം പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞു.
    ഇറാന്‍ ആണവ പ്രശ്‌നത്തില്‍ സമാധാന കരാര്‍ കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും എന്നാല്‍ മറ്റൊന്ന് പ്രശ്‌നം പരിഹരിക്കുമെന്നും സൈനിക നടപടിയെ കുറിച്ച് സൂചിപ്പിച്ചുകൊണ്ട് ട്രംപ് പറഞ്ഞിരുന്നു.

    വരണ്ട മരുഭൂ മേഖലയിലെ മറ്റ് ഗള്‍ഫ് രാജ്യങ്ങളെ പോലെ ജലവിതരണത്തിന് സമുദ്രജല ശുദ്ധീകരണത്തെയാണ് ഖത്തർ പ്രധാനമായും ആശ്രയിക്കുന്നത്. ഗള്‍ഫ് തീരത്തെ ബൂഷെഹറില്‍ ഇറാന് ആണവ നിലയമുണ്ട്. ആണവായുധങ്ങള്‍ നിര്‍മിക്കാനുള്ള താക്കോലായ യുറേനിയം സമ്പുഷ്ടീകരണ സൗകര്യങ്ങള്‍ സമുദ്ര തീരത്തു നിന്ന് നൂറുകണക്കിന് കിലോമീറ്റര്‍ അകലെ കരയിലാണ് സ്ഥിതി ചെയ്യുന്നത്. തീരത്തിന്റെ മറുവശത്തുള്ള സ്ഥലങ്ങളെ കുറിച്ച് പരാമര്‍ശിക്കുമ്പോള്‍, ഖത്തറിന് സൈനിക ആശങ്കകള്‍ മാത്രമല്ല, സുരക്ഷാ ആശങ്കകളും ഉണ്ടെന്ന് ശൈഖ് മുഹമ്മദ് അല്‍ഥാനി പറഞ്ഞു.

    ഇറാനെതിരായ സൈനിക നടപടിയെ ഖത്തര്‍ എതിര്‍ത്തിട്ടുണ്ട്. അമേരിക്കയും ഇറാനും തമ്മില്‍ നയതന്ത്ര പരിഹാരം കാണുന്നത് വരെ സമാധാനത്തിനായുള്ള ഖത്തര്‍ ശ്രമങ്ങള്‍ തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.


    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    സെഞ്ചറികളുമായി തിളങ്ങി ഗിൽ, ജഡേജ, സുന്ദർ; ഓൾഡ് ട്രാഫഡിൽ ഇന്ത്യക്ക് വീരോചിത സമനില
    27/07/2025
    തൃശ്ശൂർ സ്വദേശി ദോഹയിൽ നിര്യാതനായി
    27/07/2025
    കാഴ്ചപരിമിതരുടെ ശാക്തീകരണത്തിന് സർക്കാർ പദ്ധതികൾ വേണം: വിസ്ഡം യൂത്ത്
    27/07/2025
    ബിനാമി ബിസിനസ് കേസില്‍ പ്രവാസിക്കും സൗദി പൗരനും ശിക്ഷ
    27/07/2025
    ഗാസയിൽ രണ്ട് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു, ഒരു മുതിർന്ന ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്
    27/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.