ജിദ്ദ: പ്രവാസ ലോകത്ത് മാപ്പിളകലകളുടെ പൈതൃകം സംരക്ഷിക്കാൻ രൂപീകൃതമായ കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റർ പുനഃസംഘടിപ്പിച്ചു. ശറഫിയ്യ സഫയർ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ അരുവി മോങ്ങം (പ്രസിഡന്റ്), മുഷ്താഖ് മധുവായി (ജനറൽ സെക്രട്ടറി), ഹസൻ കൊണ്ടോട്ടി (ട്രഷറർ) എന്നിവരാണ് പുതിയ നേതൃത്വം.
അരുവി മോങ്ങത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ചാപ്റ്ററിന്റെ മുഖ്യ രക്ഷാധികാരി അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. രക്ഷാധികാരികളായ സീതി കൊളക്കാടൻ, അബ്ദുള്ള മുക്കണ്ണി, ഇല്ല്യാസ് കല്ലിങ്ങൽ എന്നിവർ യോഗത്തിന്റെ നടപടികൾ നിയന്ത്രിച്ചു.
സഹഭാരവാഹികളായ നിസാർ മടവൂർ, റഹിം കാക്കൂർ, റഹ്മത്ത് അലി, മൻസൂർ ഒഴുകൂർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മുഷ്താഖ് മധുവായി സ്വാഗതവും ട്രഷറർ ഹസൻ കൊണ്ടോട്ടി നന്ദിയും പറഞ്ഞു.
മാപ്പിളകലയുടെ സമ്പന്നമായ പൈതൃകവും പാരമ്പര്യ കലാരൂപങ്ങളും പ്രവാസി സമൂഹത്തിനിടയിൽ കൂടുതൽ പരിചയപ്പെടുത്തുന്നതിനും പുതുതലമുറയിലേക്ക് അവയുടെ സന്ദേശവും സൗന്ദര്യവും പകരുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് പുതിയ കമ്മിറ്റി നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.







