Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Monday, July 28
    Breaking:
    • നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണ, നിർണായക നീക്കം നടന്നതായി കാന്തപുരം
    • സിറ്റി ഫ്ലവര്‍ നജ്റാന്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്‌ ജൂലായ്‌ 30 ന് അല്‍ അസ്സാം മാളില്‍ ഉദ്ഘാടനം ചെയ്യും
    • യുദ്ധത്തിനിടെ 23 മുതിർന്ന നേതാക്കളെ വധിക്കാനുള്ള പദ്ധതികൾ വിഫലമാക്കിയതായി ഇറാൻ
    • യുവതിക്ക് നേരെ ലൈംഗികാതിക്രമം: ബംഗ്ലാദേശുകാരൻ അസീറിൽ അറസ്റ്റിൽ
    • മേഖലയില്‍ സുരക്ഷയും സമാധാനവും കൈവരിക്കാന്‍ ഫലസ്തീന്‍ ജനതക്ക് നീതി ഉറപ്പാക്കണമെന്ന് സൗദി അറേബ്യ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Edits Picks

    നന്മയുള്ള സര്‍ഗാത്മകതയെ ഒപ്പം കൂട്ടുക- എം.എ സമദ്, റിയാദ് കെ.എം.സി.സി പരിപാടി സംഘടിപ്പിച്ചു

    സുലൈമാൻ ഊരകംBy സുലൈമാൻ ഊരകം20/11/2024 Edits Picks Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: ദൈവികമായ കാഴ്ചപ്പാടിന്റെ സൗന്ദര്യവും ഗൗരവവും ബാധ്യതകളും കടമകളും നിറവേറ്റാതെ പോയാല്‍ സ്വന്തത്തോട് ചെയ്യുന്ന അനീതിയാണെന്നും സമൂഹത്തോട് നിർവഹിക്കേണ്ട ബാധ്യത നിറവേറ്റപ്പെടുകയും ചെയ്യുമ്പോഴാണ് ഏറ്റവും നല്ല വിശ്വാസി ആവുന്നതെന്നും മുസ്ലിംലീഗ് സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം എം.എ സമദ് പറഞ്ഞു. സര്‍ഗാത്മകത ധാര്‍മികത രാഷട്രീയം എന്ന വിഷയത്തെ ആസ്പദമാക്കി റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ലാ കെ.എം.സി.സി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ദുരന്തങ്ങള്‍ വന്ന് ചേരുമ്പോള്‍ ചേര്‍ത്ത് പിടിക്കാന്‍ നമുക്ക് കഴിയുന്ന ഒരു മനസ്സുണ്ടാകണം. സ്വപ്‌നം തന്റേത് മാത്രമാകാതെ സമൂഹത്തിന്റേത് കൂടിയാവുമ്പോഴാണ് നമ്മുടെ രാഷ്ട്രീയം സര്‍ഗാത്മകമാവുന്നത്. ദുരന്തങ്ങള്‍ വന്ന് ചേര്‍ന്നപ്പോഴും നമ്മെ ഇപ്പോഴും ജീവനോടെ നിലനിര്‍ത്തിയ അനുഗ്രഹത്തെ തിരിച്ചറിയലാണ് ഏറ്റവും വലിയ അറിവ്. കുട്ടികളില്‍ പ്രതിസന്ധികളെ അതിജീവിക്കാനുള്ള കഴിവുകളെ സമുഹത്തിന് ഉപകാരപ്രദമാകുന്ന രീതിയില്‍ സര്‍ഗാത്മകതയെ വളര്‍ത്തി കൊണ്ട് വരാന്‍ നമുക്ക് കഴിയണം. അദ്ദേഹം പറഞ്ഞു.

    റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫ ഉദ്ഘാടനം ചെയ്തു. റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മുഹമ്മദ് സുഹൈല്‍ അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി നടത്തുന്ന സാമുഹ്യ പ്രവാസി സുരക്ഷാ പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ മെമ്പര്‍മാരെ ചേര്‍ത്തതിനുള്ള ഉപഹാരം റിയാദ് കെ.എം.സി.സി കൊടുവള്ളി മണ്ഡലത്തിനും രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ബേപ്പൂര്‍ മണ്ഡലം കമ്മിറ്റിക്കും മൂന്നാം സ്ഥാനം കരസ്ഥമാക്കിയ കുന്ദമംഗലം മണ്ഡലത്തിനുമുള്ള ഉപഹാരം എം.എ. സമദ് നല്‍കി.

    കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തില്‍ നോര്‍ക്ക അംഗത്വ ക്യാമ്പയിന് തുടക്കം കുറിച്ച് കൊണ്ട് ലോഗോ എം.എ സമദില്‍ നിന്ന് ജില്ലാ കെ.എം.സി.സി സെക്രട്ടറി ഫൈസല്‍ പൂനൂര്‍ ഏറ്റുവാങ്ങി. ഡിസംബര്‍ 5,6 തിയ്യതികളില്‍ റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി സ്‌പോര്‍ട്‌സ് വിംഗ് സംഘടിപ്പിക്കുന്ന ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ലോഗോ പ്രകാശനം എം എ സമദ് നിര്‍വഹിച്ചു. റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശുഹൈബ് പനങ്ങാങ്ങര, ഭാരവാഹികളായ അബ്ദുറഹിമാന്‍ ഫറോക്ക്, ശമീര്‍ പറമ്പത്ത്, നജീബ് നെല്ലാംങ്കണ്ടി, നാസര്‍ മാങ്കാവ്, ജില്ലാ ഭാരവാഹികളായ റഷീദ് പടിയങ്ങല്‍, കുഞ്ഞോയി കോടമ്പുഴ, ഷൗക്കത്ത് പന്നിയങ്കര, ലത്തീഫ് മടവൂര്‍, ഫൈസല്‍ ബുറൂജ്, ഫൈസല്‍ വടകര എന്നിവര്‍ സംസാരിച്ചു.
    റിയാദ് കെഎംസിസി കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി ജാഫര്‍ സാദിഖ് പുത്തൂര്‍മടം സ്വാഗതവും ട്രഷറര്‍ റാഷിദ് ദയ നന്ദിയും പറഞ്ഞു. ജില്ലാ ഭാരവാഹികളായ അബ്ദുല്‍ഗഫൂര്‍ എസ്റ്റേറ്റ്മുക്ക്, സഫറുല്ല കൊയിലാണ്ടി, അബ്ദുല്‍ഖാദര്‍ കാരന്തൂര്‍, മനാഫ് മണ്ണൂര്‍, മുഹമ്മദ് പേരാമ്പ്ര, പ്രമോദ് മലയമ്മ, സൈതു മീഞ്ചന്ത, ബഷീര്‍ കൊളത്തൂര്‍, ശഹീര്‍ കല്ലമ്പാറ എന്നിവര്‍ പരിപാടിക്ക് നേത്യത്വം നല്‍കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    KMCC
    Latest News
    നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണ, നിർണായക നീക്കം നടന്നതായി കാന്തപുരം
    28/07/2025
    സിറ്റി ഫ്ലവര്‍ നജ്റാന്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്‌ ജൂലായ്‌ 30 ന് അല്‍ അസ്സാം മാളില്‍ ഉദ്ഘാടനം ചെയ്യും
    28/07/2025
    യുദ്ധത്തിനിടെ 23 മുതിർന്ന നേതാക്കളെ വധിക്കാനുള്ള പദ്ധതികൾ വിഫലമാക്കിയതായി ഇറാൻ
    28/07/2025
    യുവതിക്ക് നേരെ ലൈംഗികാതിക്രമം: ബംഗ്ലാദേശുകാരൻ അസീറിൽ അറസ്റ്റിൽ
    28/07/2025
    മേഖലയില്‍ സുരക്ഷയും സമാധാനവും കൈവരിക്കാന്‍ ഫലസ്തീന്‍ ജനതക്ക് നീതി ഉറപ്പാക്കണമെന്ന് സൗദി അറേബ്യ
    28/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.