Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Tuesday, June 24
    Breaking:
    • ജയിലില്‍ നിന്നിറങ്ങി 3 മാസം പിന്നിടവെ വീടുകള്‍ കുത്തിത്തുറന്ന് വീണ്ടും മോഷണങ്ങള്‍; കുപ്രസിദ്ധ കുറ്റവാളി എരുമാട് ജോസ് കോഴിക്കോട് അറസ്റ്റില്‍
    • നിലമ്പൂരിൽ ഒരേ സമയം ഹിന്ദുത്വ താലിബാനും ഇസ്ലാമിക സംഘപരിവാരവും കൈകോർത്തു; എം. സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്
    • ​നിലമ്പൂരിൽ ഗുണം ചെയ്തത് സിപിഎമ്മിന്റെ ആർഎസ്എസ് ബന്ധം, അൻവറിനെ ചെറുതായി കാണുന്നില്ല- എം.കെ മുനീർ
    • സൗദിയില്‍ വാഹനാപകടം; മലയാളി കുടുംബത്തിലെ ഒരാള്‍ മരിച്ചു
    • ഫലസ്തീന്‍ മന്ത്രിസഭയില്‍ അഴിച്ചുപണി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Edits Picks

    ഏഴിരട്ടി ശക്തിയില്‍ ഹൂത്തികള്‍ക്ക് തിരിച്ചടി നല്‍കുമെന്ന് ഇസ്രായില്‍

    VaheedBy Vaheed04/05/2025 Edits Picks 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    യെമനില്‍ നിന്ന് ഹൂത്തികള്‍ തൊടുത്തുവിട്ട മിസൈല്‍ പതിച്ചതിനെ തുടര്‍ന്ന് ബെന്‍ ഗുരിയോണ്‍ എയര്‍പോര്‍ട്ട് പരിസരത്തു നിന്ന് പുക ഉയരുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെല്‍അവീവ് – ഇസ്രായിലിലെ ഏറ്റവും പ്രധാനപ്പെട്ട എയര്‍പോര്‍ട്ടുകളില്‍ ഒന്നായ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിനു നേരെ നടത്തിയ മിസൈല്‍ ആക്രമണത്തിന് മറുപടിയായി യെമനിലെ ഹൂത്തി വിമതര്‍ക്ക് ഏഴിരട്ടി ശക്തിയില്‍ തിരിച്ചടി നല്‍കുമെന്ന് ഇസ്രായില്‍ പ്രതിരോധ മന്ത്രി യിസ്രായേല്‍ കാറ്റ്സ് പറഞ്ഞു. ഞങ്ങളെ അടിക്കുന്നവന് ഏഴ് മടങ്ങ് തിരിച്ചടി ലഭിക്കും – പ്രതിരോധ മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. യെമനില്‍ നിന്ന് തൊടുത്തുവിട്ട മിസൈല്‍ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തില്‍ പതിച്ചതിന് തെഹ്റാനില്‍ ശക്തമായ ആക്രമണം നടത്തണമെന്ന് ഇസ്രായിലി നാഷണല്‍ യൂനിറ്റി പാര്‍ട്ടി നേതാവ് ബെന്നി ഗാന്റ്‌സ് ആവശ്യപ്പെട്ടു.

    മിസൈല്‍ ആക്രമണത്തിനു പിന്നില്‍ യെമന്‍ അല്ല, ഇറാന്‍ ആണ്. ഇസ്രായിലിനു നേരെ ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിക്കുന്നത് ഇറാനാണ്, അതിന്റെ ഉത്തരവാദിത്തം അവര്‍ വഹിക്കണം – ഗാന്റ്‌സ് തന്റെ എക്‌സ് അക്കൗണ്ടില്‍ ട്വീറ്റ് ചെയ്തു. ഇസ്രായില്‍ ഗവണ്‍മെന്റ് ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. ഇസ്രായിലിനു നേരെ മിസൈലുകള്‍ പ്രയോഗിക്കുന്നത് തെഹ്റാനില്‍ അക്രമാസക്തമായ പ്രതികരണത്തിന് കാരണമാകണം – ബെന്നി ഗാന്റ്‌സ് കൂട്ടിച്ചേര്‍ത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    യെമനില്‍ നിന്ന് വിക്ഷേപിച്ച മിസൈല്‍ തടയാന്‍ ഇസ്രായില്‍ സൈന്യം നിരവധി തവണ ശ്രമിച്ചെങ്കിലും വിഫലമാവുകയായിരുന്നു. ഇസ്രായിലിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ മറികടന്ന അപൂര്‍വ ഹൂത്തി ആക്രമണമായിരുന്നു ഇത്. ഇസ്രായിലിലെ ഏതാനും പ്രദേശങ്ങളില്‍ അപായ സൈറണുകള്‍ മുഴങ്ങി. ബെന്‍ ഗുരിയോണ്‍ വിമാനത്താവള പരിസരത്താണ് മിസൈല്‍ പതിച്ചതെന്ന് ഇസ്രായിലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിമാനത്താവള പരിസരത്തു നിന്ന് കട്ടിയുള്ള പുക ഉയരുന്നത് കാണിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഇസ്രായിലിന്റെ ചാനല്‍ 13 സംപ്രേഷണം ചെയ്തു. മിസൈല്‍ വിക്ഷേപിച്ച ശേഷം തെല്‍അവീവിലും മധ്യഇസ്രായിലിലെ നിരവധി ജൂതകുടിയേറ്റ കോളനികളിലും സൈറണുകള്‍ മുഴങ്ങിയതായി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. മിസൈല്‍ ആക്രമണത്തില്‍ ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും വിമാന സര്‍വീസുകള്‍ തടസ്സപ്പെടുകയും ചെയ്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ജയിലില്‍ നിന്നിറങ്ങി 3 മാസം പിന്നിടവെ വീടുകള്‍ കുത്തിത്തുറന്ന് വീണ്ടും മോഷണങ്ങള്‍; കുപ്രസിദ്ധ കുറ്റവാളി എരുമാട് ജോസ് കോഴിക്കോട് അറസ്റ്റില്‍
    24/06/2025
    നിലമ്പൂരിൽ ഒരേ സമയം ഹിന്ദുത്വ താലിബാനും ഇസ്ലാമിക സംഘപരിവാരവും കൈകോർത്തു; എം. സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്
    24/06/2025
    ​നിലമ്പൂരിൽ ഗുണം ചെയ്തത് സിപിഎമ്മിന്റെ ആർഎസ്എസ് ബന്ധം, അൻവറിനെ ചെറുതായി കാണുന്നില്ല- എം.കെ മുനീർ
    24/06/2025
    സൗദിയില്‍ വാഹനാപകടം; മലയാളി കുടുംബത്തിലെ ഒരാള്‍ മരിച്ചു
    24/06/2025
    ഫലസ്തീന്‍ മന്ത്രിസഭയില്‍ അഴിച്ചുപണി
    24/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version