റിയാദ്- സൗദിയിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്ന തിയതി ഇൻഡിഗോ എയർ വീണ്ടും നീട്ടി. ജിദ്ദയിലേക്കും മദീനയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളുടെ സസ്പെൻഷൻ 2026 നവംബർ 21 വരെയും, റിയാദിലേക്കും ദമ്മാമിലേക്കുമുള്ള വിമാന സർവീസുകൾ 2026 നവംബർ 30 വരെയും വീണ്ടും നീട്ടി.
ബുക്കിംഗ് സമയത്ത് നൽകിയിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ, യാത്രക്കാർക്ക് കൃത്യസമയത്ത് സന്ദേശങ്ങൾ അയക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. നിലവിലെ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും, കൂടുതൽ വിവരങ്ങൾ യഥാസമയം പങ്കുവെക്കുമെന്നും അറിയിക്കുന്നു.
#TravelAdvisory Following a careful assessment of the safety and security considerations, IndiGo has further extended the suspension of flights to and from Jeddah and Madinah until 21 November 2026 (inclusive), and Riyadh and Dammam until 30 November 2026 (inclusive). Timely notifications are being sent to affected customers using the contact details provided at the time of booking. We remain committed to keeping our customers informed and extending the necessary assistance during this period. The safety and security of our customers and crew remain our highest priority. We continue to closely monitor the situation and will share further updates as necessary.
— IndiGo (@IndiGo6E) November 10, 2026



