തിരുപ്പൂർ- തിരുപ്പൂരിന്റെ മതസൗഹാർദ്ദ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് ദി റീച്ച് ഫൗണ്ടേഷൻ സംഘടിപ്പിച്ച സമൂഹ നോമ്പുതുറയും ബഹുമത സംഗമവും ശ്രദ്ധേയമായി. കഴിഞ്ഞ അഞ്ചുവർഷമായി തിരുപ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന റീച്ച് ഫൗണ്ടേഷൻ ഇഫ്താർ സംഗമത്തിൽ ആയിരത്തോളം പേർ പങ്കെടുത്തു. വിവിധ മത-സാമൂഹിക-സാംസ്കാരിക സംഘടനകളിൽ നിന്നുള്ള പ്രതിനിധികളുടെ സാന്നിധ്യം പരിപാടിയെ വേറിട്ട അനുഭവമാക്കി മാറ്റി.
ടി.ആർ.എഫ് പ്രസിഡന്റ് ഫർവ്വേഷ് തലശ്ശേരി, സെക്രട്ടറി മുനീർ കെ.സി. പാങ്ങ്, ട്രഷറർ നവാസ് കണ്ണൂർ എന്നിവർക്കൊപ്പം ഭാരവാഹികളായ ഷംസു, മുഹമ്മദലി, നൗഷാദ്, ജെറീഷ്, സിദ്ദീഖ്, റാഷിദ്, റഹീസ് മാഹി, അജിത്, സുരേഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കോയമ്പത്തൂരിലെ ഗ്രാമപ്രദേശങ്ങളിൽ കഴിയുന്ന അഞ്ഞൂറിലധികം നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകളും വസ്ത്രങ്ങളും വിതരണം ചെയ്തു.



