ഹൈദരാബാദ്– മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ മകന് അസദുദ്ദീനും സജീവ രാഷ്ട്രീയത്തിലേക്ക്. പിതാവിന്റെ വഴി അനുഗമിച്ച് കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിലെത്തുന്ന അസദുദ്ദീന്‍ തെലങ്കാനയിലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ജനറല്സെക്രട്ടരിയായി തെരെഞ്ഞെടുക്കപ്പെട്ടു. മകനെ അഭിനന്ദിച്ചുകൊണ്ട് പിതാവ് അസ്്ഹറുദ്ദീന് സമുഹ മാധ്യമത്തിലൂടെ ഇക്കാര്യം പങ്കുവെക്കുകയായിരുന്നു. ” മകന് മുഹമ്മദ് അസദുദ്ദീന്‍ തെലങ്കാന കോണ്‍ഗ്രസിന്റെ ജനറല്സെക്രട്ടരിയായി പൊതുജീവിതത്തില്‍ തന്റെ ഔദ്യോഗിക പദവിയിലേക്ക് പ്രവേശിക്കുകയാണ്. എനിക്ക് ഏറെ വൈകാരികവും അഭിമാനകരവുമായ നിമിഷമാണ്.” അസ്ഹറുദ്ദീന് തന്റെ എക്സിലൂടെ വിശദീകരിച്ചു. https://x.com/azharflicks/status/1932390545164243320?t=H-ksnShBccT0IQ7uz2D5_w&s=08
ഒരു പാര്‍ട്ടി പരിപാടിയില്‍ മകനൊപ്പമുള്ള ചിത്രം കൂടി പങ്കുവെച്ചാണ് കുറിപ്പ്. അവന്റെ ജനങ്ങളോടുള്ള പ്രതിബദ്ധതയും ആത്മാര്‍ത്ഥതയും സേവനത്തോടുള്ള അതീവ താത്പര്യവും അടുത്തു നിന്നു കണ്ടിട്ടുണ്ട്. കൂടുതല്‍ ശ്രദ്ധ ചെലുത്തി, നിലപാടുകളില്‍ ഉറച്ച് നിന്ന് മൂല്യബോധത്തോടെ മുന്നോട്ടുപോവാന്‍ കഴിയട്ടെയേന്നും എല്ലാ വിധ ആശംസകളും ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോള്‍ നേരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധി ഉള്‍പ്പെടെ മുന്‍കാല കോണ്‍ഗ്രസ്സ് നേതാക്കളുമായി അടുപ്പമുണ്ടായിരുന്ന ്അസ്്ഹര് 2009-ലാണ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. പിന്നീട് മൊറാദാബാദില്‍ നിന്നുള്ള പാര്‍ലമെന്റംഗമായി തെരെഞ്ഞെടുക്കപ്പെട്ടു. 2018-ല്‍ തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വര്‍ക്കിംഗ് പ്രസിഡന്റായും നിയോഗിക്കപ്പെട്ടിരുന്നു.