ബ്രസീലിയ- ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തിൽ പെറുവിനെ ഏകപക്ഷീയമായ നാലു ഗോളുകൾക്ക് തോൽപ്പിച്ച് ബ്രസീലിന്റെ തേരോട്ടം. വൻ ജയം നേടിയതോടെ ലോകകപ്പ് യോഗ്യതാ സാധ്യതകളെക്കുറിപ്പിച്ചു ആശങ്കകൾ ബ്രസീലിന് കുറഞ്ഞുവന്നു.
ബാഴ്‌സലോണ വിംഗർ കൂടിയായ റഫീഞ്ഞയുടെ ഇരട്ടഗോളുകളുടെ ബലത്തിലാണ് ബ്രസീൽ നാലു ഗോളുകളുടെ വിജയം സ്വന്തമാക്കിയത്. 38, 54 മിനിറ്റുകളിലെ പെനാൽറ്റികളിലൂടെയാണ് റഫീഞ്ഞ ഗോൾ നേടിയത്. എഴുപത്തിയൊന്നാമത്തെ മിനിറ്റഇൽ ആൻഡ്രേസ് പെരേരിയയും മൂന്നു മിനിറ്റിന് ശേഷം ലൂയിസ് ഹെൻറികും ഗോൾ നേടി.
