ന്യൂഡൽഹി – വിവാദ ജാതി പരാമർശവുമായി ഡൽഹി മുഖ്യമന്ത്രിയും ബിജെപി നേതാവുമായ രേഖാ ഗുപ്ത രംഗത്ത്. സമൂഹത്തിൽ അറിവിന്റെ വെളിച്ചം തെളിയിക്കുന്നത് ബ്രാഹ്മണർ ആണെന്നാണ് രേഖാ ഗുപ്ത പറഞ്ഞത്. അതിനാൽ തന്നെ ഗവൺമെന്റുകൾ ഇവർക്ക് വേണ്ടി പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ബ്രാഹ്മണ സമൂഹം ഗ്രന്ഥങ്ങളുടെ കൂടെ ആയുധങ്ങളെയും ആരാധിക്കുന്നു. ഈ ആയുധങ്ങളും ഗ്രന്ഥങ്ങളും മാത്രമാണ് നമ്മുടെ രാജ്യത്തിന്റെ സുരക്ഷയെ സഹായിക്കുക എന്നും രേഖാ കൂട്ടിച്ചേർത്തു. ഡൽഹിയിൽ ശ്രീ ബ്രാഹ്മിൺ സഭയുടെ ഓൾ ഇന്ത്യ ബ്രാഹ്മിൺ സംസാരിക്കുകയായിരുന്നു ബിജെപി നേതാവ്.
സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധമാണ് രേഖാ ഗുപ്തക്ക് എതിരെ ഉയരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group