ദുബായ്- അക്കാഫ് ഇവന്റ്സ് സംഘടിപ്പിക്കുന്ന അക്കാഫ് പ്രൊഫഷണൽ ലീഗ് സീസൺ 6 ഔദ്യോഗികമായി ലോഞ്ച് ചെയ്തു. ചടങ്ങിൽ ഭാരവാഹികളും നേതാക്കളും ചേർന്ന് സീസൺ 6-ന്റെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം ചെയ്തു.
100 ബോൾസ് ക്രിക്കറ്റ് ഫോർമാറ്റിൽ സംഘടിപ്പിക്കുന്ന മത്സരങ്ങൾ 2027 ജനുവരി 10 മുതൽ ഫെബ്രുവരി 6 വരെ ഷാർജയിലെ വിഷൻ ക്രിക്കറ്റ് സെന്ററിലാണ് നടക്കുന്നത്. യു എ ഇയിലെ വിവിധ കേരള കോളേജ് അലുമ്നി കൂട്ടായ്മകളെ പ്രതിനിധീകരിച്ച് 32-ലധികം ടീമുകൾ ടൂർണമെന്റിൽ മാറ്റുരയ്ക്കും.
നടത്തിപ്പിനായി വിപുലമായ സംഘാടക സമിതിക്കും രൂപം നൽകി. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിലെ ജോൺ കെ. ബേബി ആണ് ജനറൽ കൺവീനർ. മുഹമ്മദ് റാഫി (ഐ.സി.എ കോളേജ്, തൃശൂർ), ആദർശ് ചന്ദ്രോത്ത് (ഗവൺമെന്റ് കോളേജ്, ആറ്റിങ്ങൽ), മുഹമ്മദ് ഇഖ്ബാൽ കെ. എ. (കോളേജ് ഓഫ് എൻജിനീയറിങ്, പെരുമൺ – ഇ.ബി.സി.സി.എ), ഷനോജ് അമ്പലത്ത് കണ്ണനൂർ (ശ്രീകൃഷ്ണ കോളേജ്, ഗുരുവായൂർ – എ.എ.എസ്.കെ), സുമിത് കെ. സുധർശനൻ (എം.ജി കോളേജ്, തിരുവനന്തപുരം) എന്നിവരാണ് ജോയിന്റ് ജനറൽ കൺവീനർമാർ.
റിഷാഫ് പുന്നയൂർ (ഐ.സി.എ കോളേജ്, തൃശൂർ), നിജിത് പനമുക്കത്ത് (ശ്രീ കേരളവർമ കോളേജ് – എസ്.കെ.വി.സി), ജോൺസൺ മാത്യു(ഐ.പി.ടി & ജി.പി.ടി.സി, ഷൊർണൂർ – ഐ.ജി.എസ്.എ), സുധി സാഹിബ് (ലയോള കോളേജ് ഓഫ് സോഷ്യൽ സയൻസസ്, തിരുവനന്തപുരം), അബ്ദുള്ള കുട്ടി (എം.ഇ.എസ് പൊന്നാനി കോളേജ്) എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി കോ-ഓർഡിനേറ്റർമാർ.
ലോഞ്ചിംഗ് ചടങ്ങിൽ ഡോ. ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, ചാൾസ് പോൾ, ഷാഹുൽ ഹമീദ്, വി. എസ്. ബിജു കുമാർ,ജോൺ കെ. ബേബി എന്നിവർ സംസാരിച്ചു.
അക്കാഫ് ഭാരവാഹികളായ ശ്യാം വിശ്വനാഥ്, അഡ്വ. ഹാഷിക് തയ്യിക്കണ്ടി, അഡ്വ. ബക്കർ അലി, രഞ്ജിത്ത് കൂടോത്ത്, കെ. വി. മനോജ്, ഷിബു മുഹമ്മദ്, ജൂഡിൻ ഫെർണാണ്ടസ്, അമീർ കല്ലറ, ഷക്കീർ ഹുസൈൻ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു
ടീം രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക്
ബിന്ദു: 054 556 6934, ജോൺ: 055 447 7125 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.



