Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, May 30
    Breaking:
    • ഞങ്ങളോട് ആജ്ഞാപിക്കാൻ വരരുത്, ആർക്കും അതിന് അവകാശമില്ല- കടുത്ത മുന്നറിയിപ്പുമായി ഇറാൻ
    • അൽ ഖസീമിൽ വാഹനാപകടത്തിൽ മരിച്ച പാലക്കാട് സ്വദേശിയായ യുവാവിന്റെ ഭൗതികശരീരം നാട്ടിൽ മറവു ചെയ്തു
    • കോൺഗ്രസ് നേതാവും മുൻ എം.പിയുമായ കെ.പി ധനപാലൻ അന്തരിച്ചു
    • യു.എ.ഇയിൽ പരിഷ്കരിച്ച വേതന സംരക്ഷണ നിയമം തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ; ശമ്പളം എല്ലാ മാസവും ഒന്നാം തീയതി നൽകണം
    • ഇറാന്റെ നാവിക ഉപരോധം ഉടൻ പിൻവലിക്കാൻ ട്രംപ്; ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന് ആവശ്യം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Diaspora»USA

    ഹോർമുസ് കടലിടുക്കിൽ പ്രവേശിക്കുന്ന എല്ലാ കപ്പലുകളെയും തടയുമെന്ന് ട്രംപ്; ആഗോള എണ്ണവിപണി പ്രതിസന്ധിയിലേക്ക്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/04/2026 USA Iran Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ​വാഷിംഗ്ടൺ– ഹോർമുസ് കടലിടുക്ക് വഴി പ്രവേശിക്കുന്നതും പുറത്തുപോകുന്നതുമായ എല്ലാ കപ്പലുകളെയും അമേരിക്കൻ നാവികസേന തടയുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ പാക്കിസ്ഥാനിലെ ഇസ്ലാമാബാദിൽ നടന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഹോർമുസ് കടലിടുക്കിൽ കടുത്ത നാവിക ഉപരോധം പ്രഖ്യാപിച്ച് ട്രംപ് രം​ഗത്തെത്തിയത്. ഇറാന്റെ ഭാഗത്തുനിന്നുള്ള സാമ്പത്തിക ചൂഷണവും ഭീഷണികളും തടയുന്നതിന്റെ ഭാഗമായാണ് ഈ അടിയന്തര നീക്കമെന്ന് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ അദ്ദേഹം അറിയിച്ചു.

    ​മേഖലയിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ഇറാൻ നിയമവിരുദ്ധമായി നികുതി പിരിക്കാൻ ശ്രമിക്കുന്നതാണ് അമേരിക്കയെ പ്രകോപിപ്പിച്ചത്. ഇത്തരത്തിൽ ഇറാന് നികുതി നൽകുന്ന കപ്പലുകളെ അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ വെച്ച് തടയുമെന്നും അവർക്ക് സുരക്ഷിത യാത്ര ഉറപ്പാക്കില്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. കടലിടുക്കിൽ കുഴിബോംബുകൾ ഉണ്ടെന്ന ഇറാന്റെ വാദം ലോകത്തെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള തന്ത്രമാണെന്നും ഇത്തരം സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ​സമാധാന ചർച്ചകൾ പരാജയപ്പെടുകയും ഉപരോധം നിലവിൽ വരികയും ചെയ്തതോടെ മേഖലയിലെ യുദ്ധസാഹചര്യം കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്. ലോകത്തിലെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോർമുസ് പാത തടയപ്പെടുന്നത് ആഗോള എണ്ണവില കുതിച്ചുയരാനും ലോക സമ്പദ്‌വ്യവസ്ഥയെ വലിയ പ്രതിസന്ധിയിലാക്കാനും കാരണമാകുമെന്ന് സാമ്പത്തിക വിദഗ്ധർ ആശങ്കപ്പെടുന്നു. അമേരിക്കയ്‌ക്കൊപ്പം മറ്റ് രാജ്യങ്ങളും ഉപരോധത്തിൽ പങ്കുചേരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Donald Trump hormus sea route iran -usa-israel conflict
    Latest News
    ഞങ്ങളോട് ആജ്ഞാപിക്കാൻ വരരുത്, ആർക്കും അതിന് അവകാശമില്ല- കടുത്ത മുന്നറിയിപ്പുമായി ഇറാൻ
    30/05/2026
    അൽ ഖസീമിൽ വാഹനാപകടത്തിൽ മരിച്ച പാലക്കാട് സ്വദേശിയായ യുവാവിന്റെ ഭൗതികശരീരം നാട്ടിൽ മറവു ചെയ്തു
    30/05/2026
    കോൺഗ്രസ് നേതാവും മുൻ എം.പിയുമായ കെ.പി ധനപാലൻ അന്തരിച്ചു
    30/05/2026
    യു.എ.ഇയിൽ പരിഷ്കരിച്ച വേതന സംരക്ഷണ നിയമം തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ; ശമ്പളം എല്ലാ മാസവും ഒന്നാം തീയതി നൽകണം
    30/05/2026
    ഇറാന്റെ നാവിക ഉപരോധം ഉടൻ പിൻവലിക്കാൻ ട്രംപ്; ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന് ആവശ്യം
    30/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.