തെല്‍അവീവ് – ഇറാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആഗ്രഹിക്കുന്നതായും ഇതിന് ഇസ്രായിലിന് ഒരാഴ്ച സമയം നല്‍കിയിട്ടുണ്ടെന്നും അഭിജ്ഞ വൃത്തങ്ങളെ ഉദ്ധരിച്ച് ഇസ്രായിലി പത്രമായ യിസ്രായേല്‍ ഹയോം റിപ്പോര്‍ട്ട് ചെയ്തു. ഇറാനെതിരായ കരയുദ്ധത്തിലൂടെയോ ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ ജനകീയ പ്രതിഷേധങ്ങള്‍ പുനരാരംഭിക്കുന്നതിലൂടെയോ മാത്രമേ ഇറാനിലെ ഭരണം മാറുകയുള്ളൂ. സമീപഭാവിയില്‍ ഇത് സാധ്യമാകുമെന്ന് തോന്നുന്നില്ല എന്ന് റിപ്പോര്‍ട്ട് സൂചിപ്പിച്ചു. അതേസമയം, രണ്ടോ മൂന്നോ ആഴ്ചകള്‍ക്കുള്ളില്‍ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് ഉദ്ദേശിക്കുന്നില്ലെന്നും എന്നാല്‍, ഇസ്രായില്‍ ഈ സാധ്യതക്കായി തയ്യാറെടുക്കുകയാണെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഇസ്രായിലിന്റെ ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തു. ട്രംപ് അവ്യക്തമായി പെരുമാറുകയും യുദ്ധം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന ധാരണ നല്‍കുകയും ചെയ്തു. അതേസമയം മറ്റുള്ളവര്‍ വ്യത്യസ്തമായ ധാരണയില്‍ എത്തിയതായും ചാനല്‍ കൂട്ടിച്ചേര്‍ത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



