പാരീസ്: ഇറാനുമായുള്ള ധാരണാപത്രത്തിലെ പ്രതിബദ്ധതകൾ കൃത്യമായി പാലിച്ചില്ലെങ്കിൽ അവർക്കെതിരെ വീണ്ടും സൈനിക നടപടികൾ പുനരാരംഭിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കി. ഫ്രാൻസിലെ ഇവിയനിൽ നടക്കുന്ന ജി-7 (G-7) ഉച്ചകോടിക്കിടെ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സീസിയോടൊപ്പം മാധ്യമങ്ങളെ കാണുമ്പോഴാണ് ട്രംപ് ഈ കടുത്ത നിലപാട് വ്യക്തമാക്കിയത്.
ഇറാനുമായുള്ള ധാരണാപത്രം അന്തിമമല്ലെന്ന് വ്യക്തമാക്കിയ ട്രംപ്, അങ്ങേയറ്റം കടുത്ത ഭാഷയിലാണ് മുന്നറിയിപ്പ് നൽകിയത്.
എനിക്ക് ഇത് ഇഷ്ടപ്പെട്ടില്ലെങ്കിലോ, അവർ നന്നായി പെരുമാറിയില്ലെങ്കിലോ ഞങ്ങൾ ഉടൻ തന്നെ അവർക്കെതിരെ വെടിയുതിർക്കുകയും അവരുടെ തലയിൽ ബോംബുകൾ ഇടുകയും ചെയ്യുന്ന രീതിയിലേക്ക് മടങ്ങുമെന്ന് ട്രംപ് പറഞ്ഞു. ഇറാനുമേൽ ഏർപ്പെടുത്തിയിരിക്കുന്ന സാമ്പത്തിക ഉപരോധങ്ങൾ ഉടനടി ലഘൂകരിക്കുന്നത് നിലവിലെ ധാരണാപത്രത്തിൽ ഉൾപ്പെടുന്നില്ല. എന്നാൽ ഉപരോധങ്ങൾ നീക്കുന്നതുമായി ബന്ധപ്പെട്ട വിഷയം പിന്നീട് ചർച്ച ചെയ്യാമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
Thursday, October 1
Breaking:
- സൗദിയിൽ അഴിമതി കേസുകളിൽ 158 പേർ അറസ്റ്റിൽ
- ഫ്ലൈ ദുബായ് വിമാനത്തിന്റെ വാലിന്റെ അറ്റം തകർന്നു; പൈലറ്റിനെ കുത്തിയത് എമർജൻസി കോടാലി ഉപയോഗിച്ച്
- ഫ്ളൈ ദുബായ് വിമാനത്തിന്റെ വാലറ്റത്തിന് കേടുപാട്; നിർണ്ണായക വിവരങ്ങൾ പുറത്ത്
- തായിഫിൽ വാഹനാപകടം; അഞ്ച് അധ്യാപികമാരും ഡ്രൈവറും അടക്കം ആറു പേർ മരിച്ചു
- തൃശൂരിലെ ലോഡ്ജിൽ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവത്തിൽ കാമുകന്റെ ഭാര്യയും സുഹൃത്തുക്കളും അറസ്റ്റിൽ
