Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Friday, July 25
    Breaking:
    • വ്യാജ വിസതട്ടിപ്പ്: പരാതിക്കാരന് 39 ലക്ഷത്തോളം രൂപ തിരികെ കൊടുക്കാൻ വിധിച്ച് കോടതി
    • ഫലസ്തീൻ സ്വതന്ത്ര രാഷ്ട്രം; ഫ്രഞ്ച് നിലപാടിനെ സ്വാ​ഗതം ചെയ്ത് ഖത്തർ
    • തെല്‍അവീവില്‍ ആയിരങ്ങള്‍ പങ്കെടുത്ത യുദ്ധ വിരുദ്ധ പ്രകടനം
    • റിയാദ് മെട്രോയിൽ മൂന്നു മാസത്തിനിടെ 2.36 കോടി യാത്രക്കാർ
    • യു.എ.ഇ ബാങ്കുകള്‍ എസ്.എം.എസും ഇ-മെയിലും വഴി ഒ.ടി.പികള്‍ അയക്കുന്നത് ഇന്നു മുതല്‍ നിര്‍ത്തുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Diaspora

    സൗത്ത് ഡാളസ് വെടിവയ്പിൽ 7 പേർക്ക് പരിക്കേറ്റു; 2 പേരുടെ നില ഗുരുതരം

    പി.പി ചെറിയാൻBy പി.പി ചെറിയാൻ07/06/2025 Diaspora UK USA 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഡാളസ്: അമേരിക്കയിലെ സൗത്ത് ഡാളസിൽ വ്യാഴാഴ്ച രാത്രി നടന്ന വെടിവയ്പിൽ ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെടിയേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് ഡാളസ് പൊലീസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

    ഈ ആഴ്ച എല്ലാ രാത്രിയിലും ഈ പ്രദേശത്ത് വഴക്കുകൾ ഉണ്ടായിട്ടുണ്ടെന്ന് താമസക്കാർ പറയുന്നു. വ്യാഴാഴ്ച രാത്രി ഒരു വഴക്ക് ആരംഭിച്ചതിനു പിന്നാലെ ആരോ ജനക്കൂട്ടത്തിന് നേരെ വെടിവക്കുകയായിരുന്നു. രാത്രി 8 മണിയോടെ ലെൻവേ സ്ട്രീറ്റിലെ 2700 ബ്ലോക്കിൽ ഡാളസ് എത്തുമ്പോൾ ഏഴു പേർ വെടിയേറ്റ നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അന്വേഷണം പുരോഗമിക്കുന്നതിനാൽ വെടിയേറ്റവരെക്കുറിച്ചുള്ള വിശദാംശങ്ങളോ ആരെങ്കിലും അറസ്റ്റിലായോ എന്ന കാര്യമോ പൊലീസ് പുറത്തുവിട്ടിട്ടില്ല. വെടിവെപ്പിന്റെ കാരണത്തെക്കുറിച്ചും പ്രതികളും വെടിയേറ്റവും തമ്മിൽ ബന്ധമുണ് എന്ന കാര്യത്തിലും അന്വേഷണം തുടരുകയാണ്.

    വെടിവെപ്പിനെ തുടർന്ന് മോംസ് ഡിമാൻഡ് ആക്ഷൻ വളണ്ടിയർ ഡാളസ് പോലീസ് ആസ്ഥാനത്തിന് പുറത്ത് പ്രതിഷേധിച്ചു. തങ്ങളുടെ അയൽപക്കങ്ങളിലെ തോക്ക് അക്രമം അവസാനിപ്പിക്കാൻ നടപടിയെടുക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

    ”ഒരു രാജ്യം എന്ന നിലയിൽ ‘മതിയായി’ എന്നു പറയുന്നതിന് നമ്മൾ എന്തു ചെയ്യാനാണ് പോകുന്നത്? അമേരിക്കൻ ഐക്യനാടുകളിൽ പ്രതിദിനം ശരാശരി 125 പേർ കൊല്ലപ്പെടുന്നു” അമേരിക്കയിലെ മോംസ് ഡിമാൻഡ് ആക്ഷൻ ഫോർ ഗൺ സെൻസ് എന്ന സംഘടനയിലെ മിറിയം ശർമ്മ പറഞ്ഞു. ”ഇന്നലെ രാത്രിയിൽ പരിക്കേറ്റ ആ ഏഴ് പേർ. അവരുടെ അമ്മമാരും അച്ഛന്മാരുമുണ്ട്, അവർക്ക് സഹോദരീസഹോദരന്മാരുമുണ്ട്,” – അവർ പറഞ്ഞു.

    തുടർച്ചയായ കുറ്റകൃത്യങ്ങളും നഗരത്തിൽ നിന്നും പോലീസിൽ നിന്നും സഹായമില്ലായ്മയും കാരണം പ്രതീക്ഷ നഷ്ടപ്പെട്ടുവെന്ന് പ്രദേശത്തെ താമസക്കാർ പറയുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest Shootout South Dallas
    Latest News
    വ്യാജ വിസതട്ടിപ്പ്: പരാതിക്കാരന് 39 ലക്ഷത്തോളം രൂപ തിരികെ കൊടുക്കാൻ വിധിച്ച് കോടതി
    25/07/2025
    ഫലസ്തീൻ സ്വതന്ത്ര രാഷ്ട്രം; ഫ്രഞ്ച് നിലപാടിനെ സ്വാ​ഗതം ചെയ്ത് ഖത്തർ
    25/07/2025
    തെല്‍അവീവില്‍ ആയിരങ്ങള്‍ പങ്കെടുത്ത യുദ്ധ വിരുദ്ധ പ്രകടനം
    25/07/2025
    റിയാദ് മെട്രോയിൽ മൂന്നു മാസത്തിനിടെ 2.36 കോടി യാത്രക്കാർ
    25/07/2025
    യു.എ.ഇ ബാങ്കുകള്‍ എസ്.എം.എസും ഇ-മെയിലും വഴി ഒ.ടി.പികള്‍ അയക്കുന്നത് ഇന്നു മുതല്‍ നിര്‍ത്തുന്നു
    25/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.