ചെന്നൈ– കടയിൽ നിന്ന് വാങ്ങിച്ച ലഡുവിനൊപ്പം ടൊമാറ്റോ സോസ് നൽകിയില്ല എന്നാരോപിച്ച് ഹോട്ടൽ ജീവനക്കാരന് നേരെ മർദനം. തിരൂരങ്ങാടി സ്വദേശികളായ നിസാർ, താജുദ്ദീൻ, വേങ്ങര സ്വദേശി സാജിദ് എന്നിവർക്കാണ് മർദനമേറ്റത്. തമിഴ്‌നാട്ടിലെ കടലൂരിൽ ഹോട്ടൽ തൊഴിലാളികളാണ് ഇവർ.
ഹോട്ടലിലെത്തിയ ചിലർ ലഡുവിനൊപ്പം ടൊമാറ്റോ സോസ് കിട്ടിയില്ലെന്ന് പറഞ്ഞ് തർക്കമുണ്ടാക്കിയെന്നാണ് ആരോപണം. ഇതിനുപിന്നാലെ ഇരുമ്പ് പൈപ്പ് കൊണ്ട് ജീവനക്കാരെ ആക്രമിച്ചെന്നും പരാതിയിൽ പറയുന്നു. ജീവനക്കാരുടെ തലയ്ക്കും മുഖത്തുമാണ് ആക്രമണത്തിൽ പരിക്കേറ്റത്.
