ജിദ്ദ: ഉപഭോക്താക്കളുടെ അകമഴിഞ്ഞ പിന്തുണയോടെ ജിദ്ദ ബഗ്ദാദിയയിലെ ഹൈപ്പർ അൽ വഫ ബ്രാഞ്ച് വിജയകരമായ 100 ദിവസങ്ങൾ പൂർത്തിയാക്കുന്നു. നൂറാം ദിന ആഘോഷങ്ങളുടെ ഭാഗമായി തങ്ങളെ നെഞ്ചിലേറ്റിയ ഉപഭോക്താക്കൾക്കായി ഇതുവരെ കാണാത്ത തരത്തിലുള്ള വൻ പ്രൊമോഷനുകളും ഓഫറുകളുമാണ് മാനേജ്മെന്റ് ഒരുക്കിയിരിക്കുന്നത്. മെയ് 6 മുതൽ 9 വരെ നീണ്ടുനിൽക്കുന്ന ഈ പ്രത്യേക ആഘോഷങ്ങളിൽ ആകർഷകമായ ഓഫറുകൾക്കൊപ്പം വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറും.
റിയാദിൽ തുടങ്ങി ദമ്മാമിലൂടെ ജിദ്ദയിലേക്ക് വളരെ വേഗത്തിൽ പടർന്നുപന്തലിച്ച അൽ വഫ ഹൈപ്പർ മാർക്കറ്റ് ചെയിൻ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രവാസികളുടെ ഇഷ്ട വ്യാപാര കേന്ദ്രമായി മാറിയിട്ടുണ്ട്. ജിദ്ദ ബഗ്ദാദിയ ബ്രാഞ്ചിനെ ഇരു കൈയും നീട്ടി സ്വീകരിച്ച ലോയൽ കസ്റ്റമേഴ്സിന് ഏറ്റവും മികച്ച ഷോപ്പിംഗ് അനുഭവവും സമ്മാനങ്ങളും എന്റർടൈൻമെന്റ് പ്രോഗ്രാമുകളും തിരികെ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഇത്രയും വലിയ പ്രൊമോഷനുകൾ സംഘടിപ്പിക്കുന്നതെന്ന് അൽ വഫ മാനേജ്‌മെന്റ് അറിയിച്ചു.
മെയ് 6 മുതൽ 9 വരെയുള്ള ദിവസങ്ങളിൽ സൂപ്പർമാർക്കറ്റ്, ഗ്രോസറി, ഹോം ലിനൻ, ഹൗസ് ഹോൾഡ്, ഇലക്ട്രോണിക്സ്, ഫ്രഷ് ഫുഡ്സ് തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഉപഭോക്താക്കൾക്ക് വലിയ ലാഭം നൽകുന്ന തരത്തിലുള്ള ഏറ്റവും മികച്ച വിലക്കുറവാണ് ഒരുക്കിയിരിക്കുന്നത്. ജിദ്ദയിലെ കുടുംബങ്ങൾക്കും ബാച്ചിലർമാർക്കും ഏറ്റവും കുറഞ്ഞ ചിലവിൽ മികച്ച സാധനങ്ങൾ വാങ്ങാനുള്ള സുവർണ്ണാവസരമായിരിക്കും ഈ നാല് ദിവസങ്ങളിലെ ഓഫറുകളെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.



