റിയാദ്: സൗദി അറേബ്യയിലെ ജനകീയ റീട്ടെയില്‍ ശൃംഖലയായ സിറ്റി ഫ്‌ളവറിന്റെ പുതിയ ഡിപാര്‍ട്ട്‌മെന്റ് സ്റ്റോര്‍ അബഹയിൽ ഫ്‌ളീരിയ ഗ്രൂപ്പ് ചെയര്‍മാന്‍ ഫഹദ് അബ്ദുല്‍കരീം അല്‍ ഗുറെമീല്‍ ഉദ്ഘാടനം ചെയ്തു. സീനിയര്‍ ഡയറക്ടര്‍ ഇ കെ റഹീം, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ മൊഹസിന്‍ അഹമ്മദ് കോയ, ഡയറക്ടര്‍ റാഷിദ് അഹമ്മദ് കോയ, ചീഫ് അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസര്‍ അന്‍വര്‍ സാദത്ത്, വൈസ് പ്രസിഡണ്ട് ഫിനാന്‍സ് ഹസീബ് റഹമത്ത്, ഓപ്രഷന്‍ മാനേജര്‍ അഭിലാഷ് നമ്പ്യാര്‍, സിനിയര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ നിബിന്‍ ലാല്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ ഇ കെ നൗഷാദ്, സ്റ്റോര്‍ മാനേജര്‍ നാഷിദ് എന്നിവര്‍ സംബന്ധിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരാഴ്ച നീണ്ടു നില്‍ക്കുന്ന വമ്പൻ ഓഫറുകള്‍ ലഭ്യമാകും. കൂടാതെ മറ്റനേകം ആകര്‍ഷണമായ ഓഫറുകളും ലഭ്യമാണ്. എല്ലാം ഒരു കുടക്കീഴിൽ ലഭ്യമാകുന്ന തരത്തിലാണ് പുതിയ സ്റ്റോര്‍ സജ്ജികരിച്ചിരിക്കുന്നത്. വിവിവിധ ശ്രേണിയിലുളള ഉൽപ്പന്നങ്ങളുടെ വിപുലമായ ശേഖരവുമായാണ് പ്രവർത്തനമാരംഭിച്ചത്. സൗദ് ബിൻ അബ്ദുൽ അസീസ് സ്ട്രീറ്റിൽ ടൌൺ സെന്ററിൽ ആണ് പുതിയ ഡിപ്പാർട്ട്മെൻ്റ് സ്റ്റോർ പ്രവര്‍ത്തിക്കുന്നത്.
ആരോഗ്യ സൗന്ദര്യ വർധക ഉത്പ്പന്നങ്ങൾ, ഫാഷൻ ജൂവലറി, ഇലക്‌ട്രോണിക്‌സ്, മെൻസ്‌വെയർ, കിഡ്‌സ് വെയർ, ലേഡീസ് വെയർ, ഹൗസ്‌ഹോൾഡ്‌സ്, സ്‌റ്റേഷനറി, അടുക്കള സാമഗ്രികൾ, പ്ലാസ്റ്റിക്‌സ്, ഹോം ലിനെൻ, ബാഗ്‌സ്, ലഗേജ്, വാച്ചുകൾ, ടോയ്‌സ് എന്നിവക്ക് പുറമെ സ്വീറ്റ്‌സ്, ചോക്ക്‌ളേറ്റ്, ബേക്കറി, പയർവർഗങ്ങൾ, ഡ്രൈഫ്രൂട്‌സ്, ഗ്രോസറി ഐറ്റംസ് തുടങ്ങിയ ഡിപ്പാർട്‌മെന്റു കളിലായി ഇരുപതിനായിരത്തിലധികം ഉൽപ്പന്നങ്ങളുടെ വൻ ശേഖരമാണ് പുതിയ ഷോറൂമിന്റെ പ്രത്യേകത. അന്താരാഷ്ട്ര ബ്രാൻ്റുകളുടെ ശേഖരവും പുതിയ ശാഖയിൽ ഒരുക്കിയിട്ടുണ്ടെന്ന് മാനേജ്‌മെന്റ് അറിയിച്ചു.



