Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, February 5
    Breaking:
    • അൽ ഹസ്സയിൽ നിര്യാതനായ റോയി വർഗീസിന്റെ മൃതദേഹം വെള്ളിയാഴ്ച രാവിലെ നാട്ടിലെത്തിക്കും
    • അഹ്‌ലൻ റമദാൻ ഡോ: ഹുസൈൻ മടവൂരും ഉനൈസ് പാപ്പിനിശ്ശേരിയും ജിദ്ദയിൽ ഫെബ്രുവരി ആറിന്
    • കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ കമ്മിറ്റിക്ക് പുതിയ നേതൃത്വം
    • കരിപ്പൂരിൽനിന്ന് ജിദ്ദയിലേക്കും തിരിച്ചും പുതിയ വിമാന സർവീസ്, ആകാശ എയർ അടുത്ത മാസം 13 മുതൽ
    • ഗാസയില്‍ ഇസ്രായില്‍ ആക്രമണങ്ങളില്‍ 21 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Business

    ‘ബോൺകഫെ’ ഇനി സൗദിയിലും; റാകോ ഹോൾഡിംഗുമായി, ആവി പറക്കുന്ന വിജയം ലക്ഷ്യമാക്കി ‘ബോൺഅറേബ്യ’ കൈ കോർക്കുന്നു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്24/12/2025 Business 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    'ബോൺകഫെ' സൗദി വിപണിയിൽ ഇറക്കുന്നതുമായി ബന്ധപ്പെട്ട കരാറിൽ റാകോ ഹോൾഡിംഗ് സി.ഇ.ഒയും ചെയർമാനുമായ റഹീം പട്ടർകടവനും, ബോൺകഫെ മിഡിൽ ഈസ്റ്റ് മാനേജിംഗ് ഡയറക്ടർ അപർണ ബാരറ്റോയും ഒപ്പുവെച്ച ശേഷം. പട്ടർകടവൻ കുഞ്ഞാൻ സമീപം
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: ലോകപ്രശസ്ത കോഫി ബ്രാൻഡായ ‘ബോൺകഫെ’ സൗദി അറേബ്യൻ വിപണിയിലേക്ക് ചുവടുവെക്കുന്നു. അന്താരാഷ്ട്ര കോഫി ഭീമന്മാരായ മാസിമോ സനെറ്റി ബിവറേജ് ഗ്രൂപ്പിന്റെ കീഴിലുള്ള ബോൺകഫെ മിഡിൽ ഈസ്റ്റ്, പ്രമുഖ നിക്ഷേപ സ്ഥാപനമായ റാകോ ഹോൾഡിംഗുമായി ചേർന്നാണ് സൗദിയിൽ പ്രവർത്തനം ആരംഭിക്കുന്നത്. ‘ബോൺഅറേബ്യ കെഎസ്എ’ എന്ന പേരിലായിരിക്കും ഈ സംയുക്ത സംരംഭം സൗദി വിപണിയിൽ അറിയപ്പെടുക. റാകോ ഹോൾഡിംഗ് സി.ഇ.ഒയും ചെയർമാനുമായ റഹീം പട്ടർകടവനും, ബോൺകഫെ മിഡിൽ ഈസ്റ്റ് മാനേജിംഗ് ഡയറക്ടർ അപർണ ബാരറ്റോയും ഇതുസംബന്ധിച്ച കരാറിൽ ഒപ്പുവെച്ചു.

    യു.എ.ഇയിലെ കോഫി വിപണിയിൽ ഗുണനിലവാരം കൊണ്ടും മികച്ച സേവനം കൊണ്ടും വലിയ പാരമ്പര്യമുള്ള ബോൺകഫെ, അതേ വിജയം സൗദിയിലും ആവർത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ പങ്കാളിത്തത്തിലൂടെ ബോൺകഫെ, സെഗാഫ്രെഡോ തുടങ്ങിയ ആഗോളതലത്തിൽ ശ്രദ്ധേയമായ കോഫി ബ്രാൻഡുകൾ ഇനി സൗദി ഉപഭോക്താക്കൾക്കും ലഭ്യമാകും. റാകോ ഹോൾഡിംഗിന് സൗദി വിപണിയിലുള്ള ശക്തമായ സ്വാധീനവും പരിചയസമ്പത്തും ബോൺഅറേബ്യയുടെ വളർച്ചയ്ക്ക് കരുത്തേകും. പ്രീമിയം കോഫി ഉൽപ്പന്നങ്ങൾക്കൊപ്പം പ്രൊഫഷനൽ കോഫി മെഷീനുകളും അനുബന്ധ സേവനങ്ങളും കമ്പനി വിപണിയിലെത്തിക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ലോകമെമ്പാടും 110-ഓളം രാജ്യങ്ങളിൽ സാന്നിധ്യമുള്ള ഗ്രൂപ്പാണ് മാസിമോ സനെറ്റി. യൂറോപ്പ്, ഏഷ്യ, അമേരിക്ക എന്നിവിടങ്ങളിലായി 18 നിർമ്മാണ യൂണിറ്റുകളും 50-ലധികം രാജ്യങ്ങളിലായി 230 കോഫി ഷോപ്പുകളും ഇവർക്കുണ്ട്. 40-ലധികം അന്താരാഷ്ട്ര ബ്രാൻഡുകൾ കൈകാര്യം ചെയ്യുന്ന ഈ ഗ്രൂപ്പ് കാപ്പി ശേഖരണം മുതൽ വിതരണം വരെയുള്ള എല്ലാ ഘട്ടങ്ങളിലും ആഗോള നിലവാരം പുലർത്തുന്നു. സൗദിയിലെ അതിവേഗം വളരുന്ന ഹോസ്പിറ്റാലിറ്റി മേഖലയെയും മാറുന്ന ഉപഭോക്തൃ താൽപ്പര്യങ്ങളെയും കണക്കിലെടുത്താണ് കമ്പനിയുടെ ഈ നീക്കം. പ്രീമിയം കോഫിക്ക് പുറമെ ചായ, കൊക്കോ, ചോക്ലേറ്റ്, സ്പൈസസ് എന്നിവയും ഈ സംരംഭത്തിലൂടെ വിപണിയിലെത്തും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Cafe Jeddah RACO
    Latest News
    അൽ ഹസ്സയിൽ നിര്യാതനായ റോയി വർഗീസിന്റെ മൃതദേഹം വെള്ളിയാഴ്ച രാവിലെ നാട്ടിലെത്തിക്കും
    05/02/2026
    അഹ്‌ലൻ റമദാൻ ഡോ: ഹുസൈൻ മടവൂരും ഉനൈസ് പാപ്പിനിശ്ശേരിയും ജിദ്ദയിൽ ഫെബ്രുവരി ആറിന്
    05/02/2026
    കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ കമ്മിറ്റിക്ക് പുതിയ നേതൃത്വം
    04/02/2026
    കരിപ്പൂരിൽനിന്ന് ജിദ്ദയിലേക്കും തിരിച്ചും പുതിയ വിമാന സർവീസ്, ആകാശ എയർ അടുത്ത മാസം 13 മുതൽ
    04/02/2026
    ഗാസയില്‍ ഇസ്രായില്‍ ആക്രമണങ്ങളില്‍ 21 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
    04/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.