കുവൈത്ത് സിറ്റി – സഅദ് അല്‍അബ്ദുല്ലക്ക് എതിര്‍വശത്തുള്ള സിക്‌സ്ത്ത് റിംഗ് റോഡില്‍ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി കുവൈത്ത് ഫയര്‍ ഫോഴ്സ് അറിയിച്ചു. ഇടിയുടെ ആഘാതത്തില്‍ വാഹനങ്ങളില്‍ ഒന്നില്‍ തീ പടര്‍ന്നുപിടിച്ചു. തഹ്രീര്‍ സ്റ്റേഷനില്‍ നിന്നുള്ള അഗ്‌നിശമന സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതായും ഫയര്‍ ഫോഴ്സ് പത്രക്കുറിപ്പില്‍ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



