Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, September 10
    Breaking:
    • മേഖലയിലെ സംഘർഷം; ദുബായ് വിമാനത്താവളത്തിന് നേരെ വന്നത് 17 ബാലിസ്റ്റിക് മിസൈലുകൾ
    • യുദ്ധം അവസാനിപ്പിക്കണമെന്ന് മുൻ ഇറാൻ പ്രസിഡന്റുമാർ
    • ഗാസയിൽ വീണ്ടും വ്യോമാക്രമണം; ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം
    • ജിദ്ദ ദഅവ കോർഡിനേഷൻ കമ്മിറ്റി ഫാമിലി കോൺഫ്രൻസ് മജ്ലിസുൽ ഇൽമ് നാളെ, ജബ്ബാർ മദീനി ക്ലാസെടുക്കും
    • വിനീഷ്യസ് ജൂനിയറും റഫീഞ്ഞയും ടീമിൽ; ഇന്ത്യക്കെതിരെ ബ്രസീൽ തയ്യാർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»football

    ഉദ്ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് മെക്സിക്കോയ്ക്ക് ഗംഭീര തുടക്കം; കിന്യോനെസിനും ജിമെനെസിനും ഗോൾ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/06/2026 football Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മെക്സിക്കോ സിറ്റി: ആവേശം വാനോളമുയർന്ന 2026 ഫുട്ബോൾ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് സഹ-ആതിഥേയരായ മെക്സിക്കോയ്ക്ക് വിജയത്തുടക്കം. ചരിത്രപ്രസിദ്ധമായ എസ്റ്റാഡിയോ ആസ്ടെക്ക സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഹൂലിയൻ കിന്യോനെസ്, റൗൾ ജിമെനെസ് എന്നിവരാണ് മെക്സിക്കോയ്ക്കായി വലകുലുക്കിയത്. രണ്ട് ചുവപ്പ് കാർഡുകൾ കണ്ട് ഒൻപത് പേരുമായി കളി അവസാനിപ്പിക്കേണ്ടി വന്ന ദക്ഷിണാഫ്രിക്കയ്ക്ക് ലോകകപ്പിലെ ആദ്യ മത്സരം വൻ ദുരന്തമായി മാറി.

    തുടക്കത്തിൽ തന്നെ ഞെട്ടിച്ച് കിന്യോനെസ്

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സ്വന്തം കാണികൾക്ക് മുന്നിൽ ആദ്യ മിനിറ്റുകളിൽ തന്നെ ആക്രമിച്ചു കളിച്ച മെക്സിക്കോ 9-ാം മിനിറ്റിൽ ആദ്യ ഗോൾ നേടി. ദക്ഷിണാഫ്രിക്കൻ ബോക്സിന് മുന്നിൽ വെച്ച് ഗോൾകീപ്പർ റോൺവെൻ വില്യംസ് പ്രതിരോധ താരം സ്പെഫെലോ സിത്തോളിന് നൽകിയ പാസ്സ് പിഴച്ചതാണ് ഗോളിലേക്ക് വഴിതുറന്നത്. മെക്സിക്കൻ മധ്യനിര ഈ പിഴവ് മുതലെടുത്ത് പന്ത് തട്ടിയെടുക്കുകയും അവസരം കാത്തുനിന്ന ഹൂലിയൻ കിന്യോനെസിന് കൈമാറുകയും ചെയ്തു. പ്രതിരോധക്കോട്ട ഭേദിച്ച് മുന്നേറിയ കിന്യോനെസ് പന്ത് അതിശക്തമായി വലയിലേക്ക് അടിച്ചുകയറ്റിയതോടെ ആസ്ടെക്ക സ്റ്റേഡിയം ആവേശം കൊണ്ട് ഇരമ്പി. കൊളംബിയയിൽ ജനിച്ച് മെക്സിക്കൻ പൗരത്വം നേടിയ കിന്യോനെസിന്റെ ഈ ഗോൾ മത്സരത്തിൽ മെക്സിക്കോയ്ക്ക് പൂർണ്ണ മേധാവിത്വം നൽകി.

    ചുവപ്പ് കാർഡും ജിമെനെസിന്റെ കണ്ണീരും

    ആദ്യ പകുതിയിൽ പൂർണ്ണമായും പ്രതിരോധത്തിലായ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ അടുത്ത തിരിച്ചടിയേറ്റു. 50-ാം മിനിറ്റിൽ മെക്സിക്കൻ താരം ബ്രയാൻ ഗുട്ടറസിനെ ഫൗൾ ചെയ്തതിന് ദക്ഷിണാഫ്രിക്കയുടെ മധ്യനിര താരം സിത്തോൾ നേരിട്ട് ചുവപ്പ് കാർഡ് കണ്ട് പുറത്തായി.

    പത്തുപേരുമായി ചുരുങ്ങിയ ദക്ഷിണാഫ്രിക്കയെ സമ്മർദ്ദത്തിലാക്കി 67-ാം മിനിറ്റിൽ മെക്സിക്കോ തങ്ങളുടെ രണ്ടാം ഗോൾ നേടി. വെറ്ററൻ താരം റൗൾ ജിമെനെസ് ആണ് ഇത്തവണ വലകുലുക്കിയത്. കിന്യോനെസ് തുടങ്ങി വെച്ച നീക്കത്തിനൊടുവിൽ വലതുവിങ്ങിൽ നിന്നും അൽവരാഡോ നൽകിയ മനോഹരമായ ക്രോസ്സ് ഒരു ഹെഡ്ഡറിലൂടെ ജിമെനെസ് വലയിലെത്തിക്കുകയായിരുന്നു. നാല് ലോകകപ്പുകളിലെ കാത്തിരിപ്പിനൊടുവിൽ തന്റെ ആദ്യ ലോകകപ്പ് ഗോൾ നേടിയ ജിമെനെസ് വികാരാധീനനായി കണ്ണീരോടെയാണ് സഹതാരങ്ങൾക്കൊപ്പം ഈ ചരിത്ര നിമിഷം ആഘോഷിച്ചത്.

    ഹൂലിയൻ കിന്യോനെസ്: രണ്ട് രാജ്യങ്ങളുടെ കഥ പറയുന്ന മെക്സിക്കോയുടെ പുതുതാരം, സൗദിയിലെ കളിക്കാരൻ, ലോകകപ്പിലെ ആദ്യ ഗോൾ നേട്ടക്കാരന്റേത് വല്ലാത്തൊരു കഥ

    ഒൻപത് പേരുമായി ദക്ഷിണാഫ്രിക്ക
    കളി അവസാന ഘട്ടത്തിലേക്ക് നീങ്ങവെ ദക്ഷിണാഫ്രിക്കയുടെ ദുരന്തം പൂർണ്ണമായി. 84-ാം മിനിറ്റിൽ മെക്സിക്കൻ താരം അൽവരാഡോയുടെ മുഖത്ത് അടിച്ചതിന് ദക്ഷിണാഫ്രിക്കയുടെ ഹീറോ വെറ്ററൻ താരം തെമ്പ സ്വാനെയ്ക്കും റഫറി വിൽട്ടൺ സാംപായോ വിഎആർ പരിശോധനയ്ക്ക് ശേഷം ചുവപ്പ് കാർഡ് നൽകി. ഇതോടെ ദക്ഷിണാഫ്രിക്കൻ നിരയിൽ ഒൻപത് കളിക്കാർ മാത്രമായി ചുരുങ്ങി.

    ലോകകപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം ഉദ്ഘാടന മത്സര പ്രകടനങ്ങളിലൊന്നാണ് ദക്ഷിണാഫ്രിക്ക ഇന്ന് പുറത്തെടുത്തത്. മറുവശത്ത് കൃത്യമായ തന്ത്രങ്ങളോടെ കളിച്ച മെക്സിക്കോ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മൂന്ന് പോയിന്റുകൾ സ്വന്തമാക്കി പ്രീ-ക്വാർട്ടർ സാധ്യതകൾ സജീവമാക്കി. ഗ്രൂപ്പിലെ അടുത്ത മത്സരങ്ങളിൽ ദക്ഷിണാഫ്രിക്ക ദക്ഷിണ കൊറിയയെയും ചെക്കിയയെയും നേരിടും.

    ഇറാനെതിരായ മിസൈലാക്രമണം റദ്ദാക്കിയെന്ന് ട്രംപ്; ചർച്ചകൾ അന്തിമഘട്ടത്തിലെന്ന് അവകാശവാദം

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Football Mexico south africa World cup
    Latest News
    മേഖലയിലെ സംഘർഷം; ദുബായ് വിമാനത്താവളത്തിന് നേരെ വന്നത് 17 ബാലിസ്റ്റിക് മിസൈലുകൾ
    10/09/2026
    യുദ്ധം അവസാനിപ്പിക്കണമെന്ന് മുൻ ഇറാൻ പ്രസിഡന്റുമാർ
    10/09/2026
    ഗാസയിൽ വീണ്ടും വ്യോമാക്രമണം; ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം
    10/09/2026
    ജിദ്ദ ദഅവ കോർഡിനേഷൻ കമ്മിറ്റി ഫാമിലി കോൺഫ്രൻസ് മജ്ലിസുൽ ഇൽമ് നാളെ, ജബ്ബാർ മദീനി ക്ലാസെടുക്കും
    10/09/2026
    വിനീഷ്യസ് ജൂനിയറും റഫീഞ്ഞയും ടീമിൽ; ഇന്ത്യക്കെതിരെ ബ്രസീൽ തയ്യാർ
    10/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version