Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, June 9
    Breaking:
    • ലോകകപ്പ് ഫുട്ബോൾ: ഇറാൻ ആരാധകരുടെ ടിക്കറ്റ് ക്വോട്ട പിൻവലിച്ചു, കടുത്ത ആശങ്കയിൽ കാണികൾ
    • ഫിഫ ലോകകപ്പ് ആവേശവുമായി നിസ്സ് അറേബ്യയുടെ ‘ധമാക്ക വേൾഡ്കപ്പ്’ ടൂർണമെന്റ് ജൂൺ 18ന്
    • വേൾഡ് കപ്പ് റഫറിക്ക് യുഎസിൽ പ്രവേശന വിലക്ക്; തിരിച്ചടിയായി ട്രംപിന്റെ യാത്രാ നയം
    • വയറെരിഞ്ഞും തല പുകഞ്ഞുമുള്ള ചിരി; സൗഹൃദങ്ങളുടെയോ പദവിയുടെയോ പേരിൽ ബോധ്യങ്ങൾ മറച്ചുപിടിക്കാത്ത ഒരാൾ, സലീം കുമാറിനെ ഓർത്തെടുത്ത് സുനിൽ പി ഇളയിടം
    • എച്ച്-1ബി വിസയ്ക്ക് 1 ലക്ഷം ഡോളർ ഫീസ് ഏർപ്പെടുത്തിയ ട്രംപിന്റെ നയം കോടതി റദ്ദാക്കി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Diaspora»USA

    എച്ച്-1ബി വിസയ്ക്ക് 1 ലക്ഷം ഡോളർ ഫീസ് ഏർപ്പെടുത്തിയ ട്രംപിന്റെ നയം കോടതി റദ്ദാക്കി

    പി പി ചെറിയാൻBy പി പി ചെറിയാൻ09/06/2026 USA World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ബോസ്റ്റൺ: തൊഴിലുടമകൾക്ക് മേൽ എച്ച്-1ബി (H-1B) വിസ അപേക്ഷകൾക്കായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ 1,00,000 ഡോളർ (ഏകദേശം 85 ലക്ഷത്തിലധികം രൂപ) എന്ന വൻ തുകയുടെ ഫീസ് ബോസ്റ്റൺ ഫെഡറൽ കോടതി റദ്ദാക്കി. ജഡ്ജി ലിയോ സൊറോക്കിൻ വിധി പുറപ്പെടുവിച്ചത്. ട്രംപ് ഭരണകൂടം കൊണ്ടുവന്ന ഈ നയം ഫെഡറൽ അഡ്മിനിസ്ട്രേറ്റീവ് പ്രൊസീജർ ആക്ടിന്റെയും യുഎസ് ഭരണഘടനയുടെയും ലംഘനമാണെന്ന് കോടതി പ്രഖ്യാപിച്ചു. വലിയ തുക യഥാർത്ഥത്തിൽ ഒരു ‘നികുതി’യാണെന്നും, നികുതി ചുമത്താനുള്ള അധികാരം കോൺഗ്രസ് (യുഎസ് പാർലമെന്റ്) ഭരണനിർവഹണ വിഭാഗത്തിന് (എക്സിക്യൂട്ടീവ്) നൽകിയിട്ടില്ലെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.

    ഈ പരിഷ്കാരത്തിന് മുൻപ് അപേക്ഷാ ഫീസ് 2,000 മുതൽ 5,000 ഡോളർ വരെ മാത്രമായിരുന്നു. ഫീസ് കുത്തനെ കൂട്ടിയതോടെ വാൾമാർട്ട് ഉൾപ്പെടെയുള്ള പ്രമുഖ കമ്പനികൾ ഈ പ്രോഗ്രാമിൽ നിന്നുള്ള പങ്കാളിത്തം താൽക്കാലികമായി നിർത്തിവെച്ചിരുന്നു. ഫെബ്രുവരി 15 വരെ വെറും 85 കമ്പനികൾ മാത്രമാണ് ഈ വലിയ തുക അടച്ചത്. കേസ് നൽകിയ 20 സംസ്ഥാനങ്ങളിൽ ഒന്നായ ന്യൂയോർക്കിലെ അറ്റോർണി ജനറൽ ലെറ്റിറ്റിയ ജെയിംസ് വിധിയെ സ്വാഗതം ചെയ്തു. വിദഗ്ദ്ധരായ വിദേശ തൊഴിലാളികളെ രാജ്യത്തേക്ക് കൊണ്ടുവരുന്ന ഈ നിർണായക പ്രോഗ്രാമിനെ തകർക്കാനുള്ള ഭരണകൂടത്തിന്റെ നിയമവിരുദ്ധ ശ്രമത്തിനാണ് കോടതി അന്ത്യം കുറിച്ചതെന്ന് അവർ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അതേസമയം, തിങ്കളാഴ്ചത്തെ കോടതി വിധിക്ക് പിന്നാലെ വൈറ്റ് ഹൗസ് വക്താവ് ടെയ്‌ലർ റോജേഴ്‌സ് അറിയിച്ചത് ട്രംപിന് രാജ്യതാത്പര്യ മുൻനിർത്തി വിദേശികളുടെ പ്രവേശനം നിയന്ത്രിക്കാൻ പൂർണ്ണ നിയമപരമായ അധികാരമുണ്ടെന്നാണ്. പതിറ്റാണ്ടുകളായി ദുരുപയോഗം ചെയ്യപ്പെടുന്ന എച്ച്-1ബി പ്രോഗ്രാം പരിഹരിക്കാനാണ് അദ്ദേഹം ശ്രമിച്ചതെന്നും, ഈ വിധിക്കെതിരെ അപ്പീൽ നൽകുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Court order Donald Trump H1 B VISA
    Latest News
    ലോകകപ്പ് ഫുട്ബോൾ: ഇറാൻ ആരാധകരുടെ ടിക്കറ്റ് ക്വോട്ട പിൻവലിച്ചു, കടുത്ത ആശങ്കയിൽ കാണികൾ
    09/06/2026
    ഫിഫ ലോകകപ്പ് ആവേശവുമായി നിസ്സ് അറേബ്യയുടെ ‘ധമാക്ക വേൾഡ്കപ്പ്’ ടൂർണമെന്റ് ജൂൺ 18ന്
    09/06/2026
    വേൾഡ് കപ്പ് റഫറിക്ക് യുഎസിൽ പ്രവേശന വിലക്ക്; തിരിച്ചടിയായി ട്രംപിന്റെ യാത്രാ നയം
    09/06/2026
    വയറെരിഞ്ഞും തല പുകഞ്ഞുമുള്ള ചിരി; സൗഹൃദങ്ങളുടെയോ പദവിയുടെയോ പേരിൽ ബോധ്യങ്ങൾ മറച്ചുപിടിക്കാത്ത ഒരാൾ, സലീം കുമാറിനെ ഓർത്തെടുത്ത് സുനിൽ പി ഇളയിടം
    09/06/2026
    എച്ച്-1ബി വിസയ്ക്ക് 1 ലക്ഷം ഡോളർ ഫീസ് ഏർപ്പെടുത്തിയ ട്രംപിന്റെ നയം കോടതി റദ്ദാക്കി
    09/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version