Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, June 1
    Breaking:
    • കുവൈത്തില്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍
    • പകര്‍ച്ചവ്യാധി മുക്തമായ ഹജ്; സൗദിക്ക് ലോകാരോഗ്യ സംഘടനയുടെ പ്രശംസ
    • ഹെബ്രോണില്‍ കാര്‍ ഇടിച്ചുകയറി നാല് ഇസ്രായിലികള്‍ക്ക് പരിക്ക്, അക്രമി കൊല്ലപ്പെട്ടു
    • തീര്‍ഥാടക സംതൃപ്തി 93 ശതമാനം കവിഞ്ഞതായി മക്ക റോയല്‍ കമ്മീഷന്‍
    • രാജി റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ഇറാന്‍ പ്രസിഡന്റ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Israel

    ഹെബ്രോണില്‍ കാര്‍ ഇടിച്ചുകയറി നാല് ഇസ്രായിലികള്‍ക്ക് പരിക്ക്, അക്രമി കൊല്ലപ്പെട്ടു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്01/06/2026 Israel Palestine World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റാമല്ല – വെസ്റ്റ് ബാങ്കിന്റെ തെക്ക് ഭാഗത്തുള്ള വടക്കന്‍ ഹെബ്രോണില്‍ കാര്‍ ഇടിച്ചുകയറി നാല് ഇസ്രായിലികള്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ആക്രമണം നടത്തിയയാള്‍ ഹെബ്രോണില്‍ നിന്നുള്ളയാളാണെന്നും ഇയാള്‍ കൊല്ലപ്പെട്ടതായും ഇസ്രായിലിമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബെത്ലഹേമിന് തെക്ക് ഗുഷ് എറ്റ്‌സിയോണ്‍ സെറ്റില്‍മെന്റ് ജംഗ്ഷനില്‍ ഇസ്രായില്‍ അധിനിവേശ സൈന്യത്തിന്റെ വെടിയേറ്റ് ഫലസ്തീന്‍ യുവാവ് അംജദ് ജവാദ് അബ്ദുല്‍ ഫത്താഹ് നത്ഷ (31) രക്തസാക്ഷിത്വം വരിച്ചതായി ഫലസ്തീന്‍ സിവില്‍ അഫയേഴ്സ് ജനറല്‍ അതോറിറ്റി തങ്ങളെ അറിയിച്ചതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം പറഞ്ഞു.

    2023 ഒക്ടോബറില്‍ ഗാസ യുദ്ധം ആരംഭിച്ചതിനുശേഷം ഇസ്രായില്‍ സൈന്യവും ജൂതകുടിയേറ്റക്കാരും അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികള്‍ക്കെതിരെ ദിവസേന അക്രമങ്ങള്‍ നടത്തുന്നു. ഫലസ്തീനികള്‍ക്കെതിരായ അക്രമത്തിലും വെസ്റ്റ് ബാങ്കിലെ കുടിയേറ്റ വ്യാപനത്തിലും ഏര്‍പ്പെട്ടതിന് ഇസ്രായിലി സംഘടനകള്‍ക്കും ഏഴ് കുടിയേറ്റക്കാര്‍ക്കും യൂറോപ്യന്‍ യൂണിയന്‍ വ്യാഴാഴ്ച ഔദ്യോഗികമായി ഉപരോധം ഏര്‍പ്പെടുത്തി. മെയ് 11 ന് യൂറോപ്യന്‍ യൂണിയന്‍ വിദേശ മന്ത്രിമാര്‍ ഈ ഉപരോധങ്ങള്‍ക്ക് അംഗീകാരം നല്‍കിയിരുന്നു. യാത്രാ നിരോധനങ്ങളും ആസ്തി മരവിപ്പിക്കലുകളും ഉപരോധങ്ങളില്‍ ഉള്‍പ്പെടുന്നു. ഉപരോധ പട്ടികയിലുള്ള വ്യക്തികള്‍ക്ക് ഫണ്ടുകള്‍, സാമ്പത്തിക ആസ്തികള്‍, മറ്റ് സാമ്പത്തിക വിഭവങ്ങള്‍ എന്നിവ നല്‍കുന്നതില്‍ നിന്ന് യൂറോപ്യന്‍ യൂണിയന്‍ പൗരന്മാരെയും കമ്പനികളെയും വിലക്കിയിട്ടുണ്ട്. ഉപരോധം ഏര്‍പ്പെടുത്തിയവരില്‍ കുടിയേറ്റ പ്രസ്ഥാനത്തിലെ പ്രമുഖ വനിതാ പ്രവര്‍ത്തകയായ ഡാനിയേല വീസും ഉള്‍പ്പെടുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hebron West Bank
    Latest News
    കുവൈത്തില്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍
    01/06/2026
    പകര്‍ച്ചവ്യാധി മുക്തമായ ഹജ്; സൗദിക്ക് ലോകാരോഗ്യ സംഘടനയുടെ പ്രശംസ
    01/06/2026
    ഹെബ്രോണില്‍ കാര്‍ ഇടിച്ചുകയറി നാല് ഇസ്രായിലികള്‍ക്ക് പരിക്ക്, അക്രമി കൊല്ലപ്പെട്ടു
    01/06/2026
    തീര്‍ഥാടക സംതൃപ്തി 93 ശതമാനം കവിഞ്ഞതായി മക്ക റോയല്‍ കമ്മീഷന്‍
    01/06/2026
    രാജി റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ഇറാന്‍ പ്രസിഡന്റ്
    01/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version