അൽഹസ: നീണ്ട പത്തു വർഷങ്ങൾക്ക് ശേഷം കേരളത്തിൽ യു.ഡി.എഫ്. സർക്കാർ അധികാരത്തിൽ തിരിച്ചെത്തിയതിൻ്റെ ആവേശത്തിൽ, പുതിയ സർക്കാരിന് അഭിവാദ്യമർപ്പിച്ചുകൊണ്ട് അൽഹസ കെ.എം.സി.സി. പ്രൗഢമായ വിജയാഘോഷ പരിപാടി സംഘടിപ്പിച്ചു. ‘പുതുയുഗ പിറവിക്ക് അൽഹസ കെ.എം.സി.സി.യുടെ ഐക്യദാർഢ്യം’ എന്ന പ്രമേയത്തിലായിരുന്നു പരിപാടി നടത്തിയത്. ഈസ്റ്റേൺ പ്രവിശ്യ കെ.എം.സി.സി. ട്രഷറർ അഷ്റഫ് ഗസൽ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. കേരളത്തിൽ ജനവിരുദ്ധ ഭരണം അവസാനിപ്പിച്ച് ജനകീയ സർക്കാർ അധികാരത്തിൽ വന്നത് പ്രവാസ ലോകത്തും വലിയ പ്രതീക്ഷകളാണ് നൽകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അൽഹസ കെ.എം.സി.സി. ഉപാധ്യക്ഷൻ സലാം സിൽക്സ് സിറ്റി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കരീം പാറമ്മൽ സ്വാഗതം ആശംസിച്ചു.
തുടർന്ന് ‘പുതുയുഗ പിറവി’ എന്ന വിഷയത്തെ ആസ്പദമാക്കി ജാലിയാത്ത് മലയാളം വിഭാഗം മേധാവി നാസർ മദനി മുഖ്യപ്രഭാഷണം നടത്തി.
തിരുവമ്പാടി മണ്ഡലം യൂത്ത് ലീഗ് ട്രഷറർ നിസാം കാരശ്ശേരി വിഷയാവതരണം നടത്തി സംസാരിച്ചു. സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖരും കെ.എം.സി.സി. നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.
ഡോ. സൈതലവി (MAZA , MD.), കബീർ മുംതാസ് (വൈസ് പ്രസിഡൻ്റ്, അൽഹസ കെ.എം.സി.സി.), ഗഫൂർ വറ്റല്ലൂർ (സെക്രട്ടറി, കെ.എം.സി.സി. അൽഹസ), സലാം താന്നിക്കാട്ട് (സാമൂഹ്യ പ്രവർത്തകൻ), മുജീബ് ചെമ്മാട് (കല ദിയ്യ കെ.എം.സി.സി.) തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു. അൽഹസ കെ.എം.സി.സി. ട്രഷറർ നാസർ പാറക്കടവ് പരിപാടിക്ക് നന്ദി രേഖപ്പെടുത്തി. നിരവധി പേര് പങ്കെടുത്ത ചടങ്ങിന് മുസ്തഫ ജാമിയ ,ഷാഫി ഫോക്കസ് , ഫെൻസി നിസാർ , റിനീഫ് കുറ്റിപ്പുറം, മുജീബ് അങ്ങാടിപ്പുറം, ജസീം കോട്ടക്കൻഎന്നിവർ നേതൃത്വം നൽകി.
നൂറുക്കണക്കിന് പ്രവാസികൾക്ക് പായസവും മധുരവും വിതരണം ചെയ്തു നേതാക്കൾ സന്തോഷം പങ്കിട്ടു.



