റിയാദ്: കേരളത്തിൽ ഐക്യ ജനാധിപത്യ മുന്നണി (UDF) കൈവരിച്ച വമ്പിച്ച വിജയവും, ചരിത്ര ഭൂരിപക്ഷത്തോടെ വിജയിച്ച പി.കെ കുഞ്ഞാലിക്കുട്ടി സാഹിബിന്റെ തിളക്കമാർന്ന വിജയവും റിയാദ് കോഡൂർ പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റി വിപുലമായി ആഘോഷിച്ചു. മതേതര നിലപാടുകൾ ഉയർത്തിപ്പിടിച്ചുകൊണ്ട് മുന്നോട്ട് പോയ യു.ഡി.എഫിനുള്ള ജനങ്ങളുടെ അംഗീകാരമാണ് ഈ വൻ വിജയമെന്ന് പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. റിയാദിൽ സംഘടിപ്പിച്ച ആഘോഷ പരിപാടി ത്വാഹ കോഡൂരിന്റെ ഖിറാത്തോട് കൂടി തുടങ്ങി കോഡൂർ പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റി പ്രസിഡന്റ് അമീറലി വലിയാട് അധ്യക്ഷത വഹിച്ച യോഗം മണ്ഡലം പ്രസിഡണ്ട് ബഷീർ ഇരുമ്പൂഴി ഉദ്ഘാടനം ചെയ്തു. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ആക്ടിങ് സെക്രട്ടറി ശാഫി മാസ്റ്റർ തുവ്വൂർ മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങിൽ കെ.എം.സി.സി നേതാക്കളായ യൂനുസ് കെ.കെ, ജലീൽ പുൽപ്പറ്റ, യൂനുസ് തോട്ടത്തിൽ, ശുക്കൂർ വടക്കേമണ്ണ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഇല്യാസ് കിളിയമണ്ണിൽ, ശിഹാബ് ഉമ്മത്തൂർ,നയീം കിളിയമണ്ണിൽ, ജംഷാദ് വലിയാട്, നസീർ പി.പി, നിസാർ വലിയാട്, അസീസ് ഷിഫാ ജസീറ എന്നിവർ നേതൃത്വം നൽകി. പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി സൈതലവി പെരിങ്ങോട്ടുപുലം പരിപാടിക്ക് സ്വാഗതവും ട്രഷറർ മുഹമ്മദ് പി.പി നന്ദിയും രേഖപ്പെടുത്തി. വിജയാഘോഷത്തിന്റെ ഭാഗമായി പ്രവർത്തകർ മധുരപലഹാരങ്ങളും വിതരണം ചെയ്തു.



