ദോഹ– മുപ്പത്തിമൂന്നാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേളയിൽ (DIBF 2026) വൈവിധ്യമായ പുസ്തകം ശേഖരവുമായി കേരളത്തിലെ പ്രമുഖ പ്രസാധകരായ യുവത ബുക്ക് ഹൗസും പങ്കെടുക്കുന്നു. മെയ് 14 മുതൽ 23 വരെ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (DECC) നടക്കുന്ന മേളയിൽ സ്റ്റാൾ നമ്പർ H5-15 ലാണ് യുവതയുടെ പുസ്തകശേഖരം ഒരുക്കിയിരിക്കുന്നത്.
ഇസ്‌ലാമിക ഗ്രന്ഥങ്ങൾ, ചരിത്രം, പൊതുവിജ്ഞാനം, ഹദീസ് പഠനങ്ങൾ തുടങ്ങിയ വിഷയങ്ങളിലുള്ള പുസ്തകങ്ങൾ മേളയിൽ ലഭ്യമാകും. പ്രമുഖ പണ്ഡിതൻ എ. അബ്ദുസ്സലാം സുല്ലമി രചിച്ച ‘സ്വഹീഹുൽ ബുഖാരി’ സമ്പൂർണ്ണ വിവർത്തനവും വ്യാഖ്യാനവും, കുട്ടികൾക്ക് വേണ്ടി പ്രശസ്ത മലയാളം പുസ്തകങ്ങളുടെ ഇംഗ്ലീഷ് പതിപ്പുകൾ, ആറു വാള്യങ്ങളിലായി യുവത ഒരുക്കിയ ‘1921 മലബാർ സമരം’, കവാടം ബുക്സിന്റെ ‘മധ്യ നൂറ്റാണ്ടുകളിലെ ശാസ്ത്ര പ്രതിഭകൾ’ എന്നീ ഗ്രന്ഥങ്ങൾ സ്റ്റാളിലെ പ്രധാന ആകർഷണങ്ങളാണ്.
മേളയുടെ ഭാഗമായി ഓരോ പുസ്തകങ്ങൾക്കും പ്രത്യേക ഡിസ്കൗണ്ടുകളും ബണ്ടിൽ (Bundle) ഓഫറുകളും വായനക്കാർക്കായി ഒരുക്കിയിട്ടുണ്ട്.
പ്രവാസികൾക്കായി യുവത അവതരിപ്പിക്കുന്ന “വീട്ടിൽ ഒരു ലൈബ്രറി” പദ്ധതിയിൽ ചേരാൻ അവസരം ഒരുക്കിയിട്ടുണ്ട്. പുസ്തകമേളയിൽ നിന്ന് നിശ്ചിത തുകയ്ക്കുള്ള പുസ്തകങ്ങൾ ഓർഡർ ചെയ്യുന്നവർക്ക്, അവ സുരക്ഷിതമായി നാട്ടിലെ വിലാസത്തിൽ എത്തിച്ചു നൽകുന്ന സൗകര്യം ഇതിലൂടെ ലഭ്യമാകും.
മികച്ചൊരു വായനാനുഭവം തേടുന്നവർക്കായി അത്യാധുനികമായ സജ്ജീകരണങ്ങളോടെയാണ് യുവത സ്റ്റാൾ ഒരുക്കിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി 6677 2199 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.



