Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, May 12
    Breaking:
    • വിജയത്തിന് പിന്നാലെ ജി. സുധാകരൻ പാണക്കാട്ടെത്തി; ലീഗ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി
    • ‘ജ്വാല 2026’; നഴ്‌സുമാരെ ആദരിക്കലും മെഗാ ചിത്രരചനാ മത്സരവും വെള്ളിയാഴ്ച
    • ഉപരോധത്തിൽ ഇറാൻ സാമ്പത്തികമായി തകർന്നു; എണ്ണ കയറ്റുമതി ചെയ്യാന്‍ കഴിയുന്നില്ലെന്ന് വൈറ്റ് ഹൗസ്
    • യുറേനിയം സമ്പുഷ്ടീകരണത്തിൽ വിട്ടുവീഴ്ചയില്ല; ചർച്ചയ്ക്കില്ലെന്ന് ഇറാൻ
    • കേരള മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിച്ചേക്കും; ഹൈക്കമാൻഡ് ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    യുറേനിയം സമ്പുഷ്ടീകരണത്തിൽ വിട്ടുവീഴ്ചയില്ല; ചർച്ചയ്ക്കില്ലെന്ന് ഇറാൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/05/2026 Latest Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാൻ- ഇറാന്റെ ആണവ പദ്ധതികളും യുറേനിയം സമ്പുഷ്ടീകരണവും സംബന്ധിച്ച കാര്യങ്ങളിൽ യാതൊരുവിധ ചർച്ചകൾക്കും തയ്യാറല്ലെന്ന് ഇറാൻ ആണവോർജ്ജ സംഘടനയുടെ തലവൻ മുഹമ്മദ് ഇസ്ലാമി വ്യക്തമാക്കി. ഇറാന്റെ പാർലമെന്ററി ദേശീയ സുരക്ഷാ സമിതി വക്താവ് ഇബ്രാഹിം റെസായിയാണ് ഇക്കാര്യം അറിയിച്ചത്. പാർലമെന്റിന്റെ സുരക്ഷാ-വിദേശനയ സമിതിയുടെ പ്രത്യേക യോഗത്തിൽ മുഹമ്മദ് ഇസ്ലാമി പങ്കെടുത്തതായും ഇറാന്റെ ആണവ നിലപാടുകളിൽ മാറ്റമില്ലെന്ന് അറിയിച്ചതായും മെഹർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

    ആണവ വ്യവസായം ഉൾപ്പെടെയുള്ള ഇറാന്റെ ആഭ്യന്തര ശേഷികൾ തകർക്കാൻ ശത്രുക്കൾ ശ്രമിക്കുകയാണെന്ന് മുഹമ്മദ് ഇസ്ലാമി യോഗത്തിൽ പറഞ്ഞു. ഇറാന്റെ ആണവ പ്രവർത്തനങ്ങൾ പൂർണ്ണമായും സമാധാനപരമായ ആവശ്യങ്ങൾക്കുള്ളതാണെന്നും അത് തുടരുമെന്നും അദ്ദേഹം പ്രസ്താവിച്ചു. ആണവ സാങ്കേതികവിദ്യയോ യുറേനിയം സമ്പുഷ്ടീകരണമോ ചർച്ചാ വിഷയമാക്കാൻ ഇറാൻ ആഗ്രഹിക്കുന്നില്ല. രാജ്യത്തിന്റെ ആണവ കേന്ദ്രങ്ങളും ആസ്തികളും സംരക്ഷിക്കാൻ ആവശ്യമായ മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും ആധുനിക നേട്ടങ്ങൾ സംരക്ഷിച്ചുകൊണ്ട് തന്നെ ഈ മേഖലയിൽ ശക്തമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ആണവ പദ്ധതികൾ സംബന്ധിച്ച് കൃത്യമായ ഉറപ്പുകൾ നൽകാത്തതിനാൽ ഇറാന്റെ പുതിയ നിർദ്ദേശങ്ങൾ നേരത്തെ അമേരിക്ക തള്ളിയിരുന്നു. ഇതിന് പിന്നാലെ, ഇറാനുമായുള്ള വെടിനിർത്തൽ കരാർ വെന്റിലേറ്ററിലാണെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന വന്നതിന് തൊട്ടുപിന്നാലെയാണ് തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുമെന്ന് ഇറാൻ വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രതിസന്ധി കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran World
    Latest News
    വിജയത്തിന് പിന്നാലെ ജി. സുധാകരൻ പാണക്കാട്ടെത്തി; ലീഗ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി
    12/05/2026
    ‘ജ്വാല 2026’; നഴ്‌സുമാരെ ആദരിക്കലും മെഗാ ചിത്രരചനാ മത്സരവും വെള്ളിയാഴ്ച
    12/05/2026
    ഉപരോധത്തിൽ ഇറാൻ സാമ്പത്തികമായി തകർന്നു; എണ്ണ കയറ്റുമതി ചെയ്യാന്‍ കഴിയുന്നില്ലെന്ന് വൈറ്റ് ഹൗസ്
    12/05/2026
    യുറേനിയം സമ്പുഷ്ടീകരണത്തിൽ വിട്ടുവീഴ്ചയില്ല; ചർച്ചയ്ക്കില്ലെന്ന് ഇറാൻ
    12/05/2026
    കേരള മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിച്ചേക്കും; ഹൈക്കമാൻഡ് ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കുന്നു
    12/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version