അബുദാബി:അൽ ഐൻ മേഖലയിലെ അബുദാബി ഭരണാധികാരിയുടെ പ്രതിനിധി ഷെയ്ഖ് തഹ്നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാന്റെ നിര്യാണത്തിൽ അബുദാബി ഭരണാധികാരി ശൈഖ് മുഹമ്മദ് അനുശോചിച്ചു. പ്രസിഡൻഷ്യൽ കോടതിയാണ് പ്രസിഡന്റിന്റെ അമ്മാവൻ കൂടിയായ ഷെയ്ഖ് തഹ്നൂൻ അന്തരിച്ച വിവരം പുറത്തുവിട്ടത്. ഏഴ് ദിവസത്തേക്ക് ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടുന്നതടക്കം പ്രസിഡൻഷ്യൽ കോടതി ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group