Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, October 14
    Breaking:
    • സൗദി അറേബ്യക്കെതിരായ ആക്രമണങ്ങൾക്ക് ഇറാഖിന്റെ മണ്ണ് ഉപയോഗിക്കാൻ അനുവദിക്കില്ല: ഇറാഖ് പ്രധാനമന്ത്രി
    • മരുന്നു കരുതലാവണം, വിനയാകരുത്; ജിദ്ദയിൽ മലയാളി നഴ്സ് പിടിയിലായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രവാസികൾക്കായി ഒരു ഓർമ്മപ്പെടുത്തൽ
    • മടപ്പള്ളി ഗവൺമെന്റ് കോളേജ് അലുമിനി ഡിബേറ്റ് മത്സരം ശ്രദ്ധേയമായി
    • മസ്ജിദിനകത്ത് അനാശാസ്യം: മക്കയിൽ പ്രവാസികളായ പ്രതികള്‍ക്ക് വധശിക്ഷ നടപ്പാക്കി
    • റിയാദില്‍ മിസൈല്‍ ആക്രമണം: പ്രവാസിക്ക് പരിക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Health

    മരുന്നു കരുതലാവണം, വിനയാകരുത്; ജിദ്ദയിൽ മലയാളി നഴ്സ് പിടിയിലായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രവാസികൾക്കായി ഒരു ഓർമ്മപ്പെടുത്തൽ

    സിഞ്ചു റാന്നി പ്രസിഡന്റ്, സൗദി ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻBy സിഞ്ചു റാന്നി പ്രസിഡന്റ്, സൗദി ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ14/10/2026 Health Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അവധി കഴിഞ്ഞ് നാട്ടിൽ നിന്നും സൗദി അറേബ്യയിലേക്ക് മടങ്ങിയ മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ വെച്ച് കാണാതായെന്ന വാർത്ത ഏറെ വേദനാജനകമായിരുന്നു. ജിദ്ദയിൽ ഇറങ്ങി റിയാദിലേക്ക് വരാനിരുന്ന വയനാട് അയ്യങ്കൊല്ലി സ്വദേശിനി ഫിലോമിനയെയാണ് കാണാതായത് എന്നായിരുന്നു ആദ്യം പുറത്തുവന്ന ബന്ധുക്കളുടെ പരാതി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    എന്നാൽ, സൗദി അറേബ്യയിൽ നിരോധിതമായ മരുന്ന് കൈവശം വെച്ചതിന് ജിദ്ദ കസ്റ്റംസ് വിഭാഗം ഫിലോമിനയെ കസ്റ്റഡിയിലെടുക്കുകയും തുടർന്ന് പോലീസിന് കൈമാറുകയുമായിരുന്നു. ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ഈ വിവരം ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

    സൗദിയിൽ അഞ്ചുവർഷത്തോളമായി ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ സേവനമനുഷ്ഠിക്കുന്ന ഒരു നഴ്‌സിന് ഇത്തരം നിയമങ്ങളെക്കുറിച്ച് ഉണ്ടാകേണ്ടിയിരുന്ന അജ്ഞത അമ്പരപ്പിക്കുന്നതാണ്. ഒരുപക്ഷേ, നാട്ടിൽ നിന്ന് വരുമ്പോൾ അറിയാതെ ആരെങ്കിലും ചതിച്ചതോ, ഈ മരുന്നു കൂടി കൊണ്ടുപോകണമെന്ന് പറഞ്ഞ് ഏൽപ്പിച്ചു വിട്ടതോ ആകാം. സമാനമായ നിരവധി കേസുകൾ ഇതിനുമുമ്പും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഫിലോമിന നിരപരാധിയാണെങ്കിൽ നിയമപരമായ നടപടികളിലൂടെ അവർക്ക് മോചനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

    ഇനി നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

    ഒരു മരുന്ന് ഇന്ത്യയിൽ ഡോക്ടറുടെ കുറിപ്പടിയോടെ (Prescription) എളുപ്പത്തിൽ ലഭിക്കുന്നു എന്ന കാരണത്താൽ മാത്രം അത് സൗദിയിലേക്ക് കൊണ്ടുവരാൻ അനുമതിയുണ്ടെന്ന് കരുതരുത്. അതേസമയം, എല്ലാ ഇന്ത്യൻ മരുന്നുകളും സൗദിയിൽ നിരോധിച്ചിട്ടുണ്ടെന്നും പറയാനാകില്ല. മരുന്നിന്റെ ഘടകങ്ങൾ, അളവ്, ഉപയോഗം എന്നിവയും സൗദിയിലെ നിലവിലുള്ള കർശന നിയമങ്ങളും പരിശോധിച്ചാണ് അനുമതി തീരുമാനിക്കുന്നത്.

    സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (SFDA), ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക്സ് കൺട്രോൾ (GDNC) എന്നീ വിഭാഗങ്ങളാണ് ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. ഇവ രണ്ടും ഒരേ വിഭാഗമല്ലെങ്കിലും, മരുന്നുകളുടെ നിയന്ത്രണവും അനുമതിയും എസ്.എഫ്.ഡിയുടെ പരിധിയിലാണ് വരുന്നത്. എന്നാൽ സംശയാസ്പദമായ കടത്ത്, നിയമലംഘനം, ക്രിമിനൽ അന്വേഷണം എന്നിവയിൽ മറ്റ് സുരക്ഷാ-കസ്റ്റംസ് അധികൃതർക്കൊപ്പം ജിഡിഎൻസിയും ഇടപെടാറുണ്ട്.

    യാത്രക്കാർ ചെയ്യേണ്ടത്:

    എസ്.എഫ്.ഡിയുടെ ഔദ്യോഗിക കൺട്രോൾഡ് ഡ്രഗ്സ് സിസ്റ്റം (CDS) വഴി നിയന്ത്രിത മരുന്നുകൾ കൊണ്ടുവരുന്നതിനുള്ള മുൻകൂർ അനുമതിക്കായി താഴെപ്പറയുന്ന വിവരങ്ങൾ സമർപ്പിക്കേണ്ടതാണ്:

    1. മരുന്നിന്റെ ജനറിക് പേരും വ്യാപാര നാമവും.
    2. ഡോക്ടറുടെ കുറിപ്പടി അല്ലെങ്കിൽ ഔദ്യോഗിക മെഡിക്കൽ റിപ്പോർട്ട്.
    3. മരുന്നിന്റെ അളവ്, സാന്ദ്രത, പാക്കറ്റിന്റെ വിവരങ്ങൾ.
    4. തിരിച്ചറിയൽ രേഖയും യാത്രാ വിവരങ്ങളും.
    5. ബന്ധപ്പെട്ട വിഭാഗത്തിന്റെ മുൻകൂർ അനുമതി.

    അനുമതി ആവശ്യമായ മരുന്നാണെങ്കിൽ യാത്രയ്ക്ക് മുൻപ് തന്നെ ഈ നടപടികൾ പൂർത്തിയാക്കേണ്ടതാണ്. ഡോക്ടറുടെ കുറിപ്പടി മാത്രം കൈയിൽ കരുതുന്നത് പോരാ എന്ന കാര്യം ഓർക്കുക.

    • ഔദ്യോഗിക അനുമതി പോർട്ടൽ: cds.sfda.gov.sa

    ഗൾഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കായി വിമാനത്താവളങ്ങൾ, പ്രവാസി സംഘടനകൾ, ആരോഗ്യപ്രവർത്തകരുടെ കൂട്ടായ്മകൾ, ട്രാവൽ ഏജൻസികൾ, മാധ്യമങ്ങൾ എന്നിവയുടെ സഹകരണത്തോടെ ബോധവൽക്കരണം കൂടുതൽ ശക്തമാക്കേണ്ടതുണ്ട്. നിയമങ്ങൾ കൃത്യമായി പാലിക്കേണ്ടത് ഓരോ യാത്രക്കാരന്റെയും ഉത്തരവാദിത്വമാണ്.

    അറിവാണ് ഏറ്റവും വലിയ സുരക്ഷ; യാത്രയ്ക്ക് മുമ്പുള്ള ചെറിയൊരു പരിശോധന വലിയ ദുരിതങ്ങൾ ഒഴിവാക്കാൻ സഹായിക്കും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Medicine Philomina
    Latest News
    സൗദി അറേബ്യക്കെതിരായ ആക്രമണങ്ങൾക്ക് ഇറാഖിന്റെ മണ്ണ് ഉപയോഗിക്കാൻ അനുവദിക്കില്ല: ഇറാഖ് പ്രധാനമന്ത്രി
    14/10/2026
    മരുന്നു കരുതലാവണം, വിനയാകരുത്; ജിദ്ദയിൽ മലയാളി നഴ്സ് പിടിയിലായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രവാസികൾക്കായി ഒരു ഓർമ്മപ്പെടുത്തൽ
    14/10/2026
    മടപ്പള്ളി ഗവൺമെന്റ് കോളേജ് അലുമിനി ഡിബേറ്റ് മത്സരം ശ്രദ്ധേയമായി
    14/10/2026
    മസ്ജിദിനകത്ത് അനാശാസ്യം: മക്കയിൽ പ്രവാസികളായ പ്രതികള്‍ക്ക് വധശിക്ഷ നടപ്പാക്കി
    14/10/2026
    റിയാദില്‍ മിസൈല്‍ ആക്രമണം: പ്രവാസിക്ക് പരിക്ക്
    14/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.