Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, May 10
    Breaking:
    • ഏതൊരു ചർച്ചയും അവകാശങ്ങൾ നേടിയെടുക്കുന്നതിനും താല്പ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുമെന്ന് പെസെഷ്കിയാൻ
    • ഡിഎംകെയെ കോൺഗ്രസ് പിന്നിൽനിന്ന് കുത്തി; തമിഴ്‌നാട് സർക്കാർ രൂപീകരണത്തിൽ കോൺഗ്രസിനെതിരെ മോദി
    • മലപ്പുറം ജില്ല വിഭജിക്കണം, പെൻഷൻ പ്രായം കൂട്ടണം: ഫേസ്ബുക്ക് പോസ്റ്റുമായി തിരൂർ സബ് കളക്ടർ
    • അബുദാബിയിൽ വാഹനാപകടം: ഒറ്റപ്പാലം സ്വദേശിയായ യുവാവ് മരണപ്പെട്ടു
    • തമിഴകത്ത് ‘വിജയ്’ വിപ്ലവം: സൗജന്യ വൈദ്യുതിയും സ്ത്രീസുരക്ഷയും; അധികാരമേറ്റയുടൻ ആദ്യ തീരുമാനങ്ങളിൽ ഒപ്പിട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ഡിഎംകെയെ കോൺഗ്രസ് പിന്നിൽനിന്ന് കുത്തി; തമിഴ്‌നാട് സർക്കാർ രൂപീകരണത്തിൽ കോൺഗ്രസിനെതിരെ മോദി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/05/2026 Latest India Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡൽഹി- തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ ടിവികെ അധ്യക്ഷൻ വിജയിയെ അഭിനന്ദിക്കുന്നതിനൊപ്പം, സഖ്യകക്ഷിമായ ഡിഎംകെയെ കൈവിട്ട് വിജയിയെ പിന്തുണച്ച കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അധികാരത്തോടുള്ള അത്യാഗ്രഹം കാരണം കോൺഗ്രസ് ഡിഎംകെയെ പിന്നിൽനിന്ന് കുത്തുകയാണ് ചെയ്തതെന്ന് മോദി കുറ്റപ്പെടുത്തി. അതേസമയം, തമിഴ്‌നാട്ടിലെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി പുതിയ സർക്കാരുമായി കേന്ദ്രം ചേർന്നുപ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് വിജയിനൊപ്പം ഒൻപത് ടിവികെ മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. എന്നാൽ നിലവിൽ കോൺഗ്രസിൽ നിന്ന് ആരും മന്ത്രിസഭയിൽ ഉൾപ്പെട്ടിട്ടില്ല. വരും ദിവസങ്ങളിൽ കൂടുതൽ മന്ത്രിമാരുടെ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.

    തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയെങ്കിലും ടിവികെക്ക് ഒറ്റയ്ക്ക് ഭരണം പിടിക്കാനുള്ള ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് അഞ്ച് എംഎൽഎമാരുള്ള കോൺഗ്രസ് അപ്രതീക്ഷിതമായി വിജയിയെ പിന്തുണയ്ക്കാൻ തീരുമാനിച്ചത്. എന്നാൽ തങ്ങളോട് ആലോചിക്കാതെ കോൺഗ്രസ് എടുത്ത ഈ തീരുമാനം ഡിഎംകെയെ ചൊടിപ്പിച്ചു. കോൺഗ്രസിനെതിരെ ഡിഎംകെ പരസ്യമായി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. ഇതിനുപിന്നാലെ സിപിഎം, സിപിഐ, വിസികെ, മുസ്ലിം ലീഗ് എന്നീ പാർട്ടികൾ കൂടി പിന്തുണ നൽകിയതോടെയാണ് വിജയ് സർക്കാർ കേവലഭൂരിപക്ഷം ഉറപ്പിച്ചത്. ഡിഎംകെ സഖ്യം വിട്ടുള്ള കോൺഗ്രസിന്റെ ഈ മാറ്റമാണ് ഇപ്പോൾ ദേശീയ തലത്തിൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Congress dmk Modi
    Latest News
    ഏതൊരു ചർച്ചയും അവകാശങ്ങൾ നേടിയെടുക്കുന്നതിനും താല്പ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുമെന്ന് പെസെഷ്കിയാൻ
    10/05/2026
    ഡിഎംകെയെ കോൺഗ്രസ് പിന്നിൽനിന്ന് കുത്തി; തമിഴ്‌നാട് സർക്കാർ രൂപീകരണത്തിൽ കോൺഗ്രസിനെതിരെ മോദി
    10/05/2026
    മലപ്പുറം ജില്ല വിഭജിക്കണം, പെൻഷൻ പ്രായം കൂട്ടണം: ഫേസ്ബുക്ക് പോസ്റ്റുമായി തിരൂർ സബ് കളക്ടർ
    10/05/2026
    അബുദാബിയിൽ വാഹനാപകടം: ഒറ്റപ്പാലം സ്വദേശിയായ യുവാവ് മരണപ്പെട്ടു
    10/05/2026
    തമിഴകത്ത് ‘വിജയ്’ വിപ്ലവം: സൗജന്യ വൈദ്യുതിയും സ്ത്രീസുരക്ഷയും; അധികാരമേറ്റയുടൻ ആദ്യ തീരുമാനങ്ങളിൽ ഒപ്പിട്ടു
    10/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version