ദുബൈ- ഉയർന്ന ചിന്തകളും അകക്കാമ്പുള്ള പ്രവർത്തനപഥങ്ങളുമാണ് പുതിയ കാലത്തെ സാമൂഹ്യ പ്രവർത്തനമെന്ന് ദുബൈ കെ.എം.സി.സി പ്രസിഡണ്ട് ഡോ.അൻവർ അമീൻ അഭിപ്രായപ്പെട്ടു. ദൈവീക ചിന്തയും ആത്മീയമായ ഇടപെടലുകളും അതിലേക്ക് വഴി തെളിക്കുമെന്നും കരുണയും ക്ഷമയും സഹജീവി സ്നേഹവും കൈവരിക്കാനത് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. ദുബൈ കെ എം സി സി പാലക്കാട് ജില്ലാ കമ്മിറ്റി ഒരുക്കിയ തംകീൻ ഏകദിന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡണ്ട് ജംഷാദ് മണ്ണാർക്കാട് അധ്യക്ഷത വഹിച്ചു. എഴുത്തുകാരനും ചിന്തകനുമായ ശരീഫ് സാഗർ ക്യാമ്പിന് നേതൃത്വം നൽകി.
ദുബൈ കെ.എം.സി.സി സംസ്ഥാന ഭാരവാഹികളായ മുഹമ്മദ് പട്ടാമ്പി, കെ പി എ സലാം , ഇസ്മായിൽ ഏറാമല, അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, നാസർ പൊന്നാനി, എൻ എ എം ജാഫർ ( ചന്ദ്രിക ) സംസാരിച്ചു.
ജില്ലാ ഭാരവാഹികളായ ജമാൽ കൊഴിക്കര, ഹമീദ് ഒറ്റപ്പാലം, മുഹമ്മദ് പള്ളിക്കുന്ന്, സമീർ സി.വി, ഉമ്മർ ഓങ്ങല്ലൂർ, ഇ.പി.സുഹൈൽ, അൻവർ ഹല, സലിം പനമണ്ണ, അലി.സി.വി, അനസ് ആമയൂർ, മുഹമ്മദലി കാരക്കാട് എന്നിവർ നേതൃത്വം നൽകി.
നസീർ തൃത്താല, മുഹമ്മദലി എറവക്കാട് ,ഉമ്മർ തട്ടത്താഴത്, ഗഫൂർ എറവക്കാട്, അനസ് മാടപ്പാട്ട്, അബ്ദുൽ ബാസിത്, ലത്തീഫ് പനമണ്ണ, ഇഖ്ബാൽ ഒറ്റപ്പാലം, നാസർ പടുവിൽ, മുജീബ് കോങ്ങാട് സംബന്ധിച്ചു .അൻവറുള്ള ഹുദവി പ്രാർത്ഥന നിർവഹിച്ചു. ടി.എം.എ സിദ്ധീഖ് ആമുഖം അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ ഗഫൂർ കെ.ടി. സ്വാഗതവും ട്രഷറർ ഇബ്രാഹിം ചളവറ നന്ദിയും പറഞ്ഞു.



