തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും , ടി. സിദ്ദിഖും, യുവനേതാവ് സന്ദീപ് വാര്യരും മുഖ്യമന്ത്രി ചർച്ചയിൽ കെ.സി. വേണുഗോപാലിനെ പിന്തുണച്ചതായി പുറത്തുവരുന്ന വിവരം. പാർട്ടിയുടെ തീരുമാനം എന്തുതന്നെയായാലും അത് അംഗീകരിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്ന സണ്ണി ജോസഫ് വേണുഗോപാലിനെ പിന്തുണച്ചതായി വിവരം പുറത്തുവരുന്നത്. കോൺഗ്രസിന്റെ 63 എംഎൽഎമാരിൽ 47 പേരും വേണുഗോപാലിനെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദ്ദേശിച്ചതെന്ന് ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. എംഎൽഎമാരുടെ പിന്തുണ രേഖപ്പെടുത്തിയ ഔദ്യോഗിക രേഖകളുടെ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് സസ്‌പെൻസ് അവസാനിച്ചത്. മൂന്നു കെപിസിസി ഭാരവാഹികൾ വിഡി സതീഷിനെ പിന്തുണച്ചപ്പോൾ മുതിർന്ന നേതാക്കൾ എല്ലാം വേണുഗോപാലിനെ പിന്തുണച്ചതായി പത്രം വ്യക്തമാക്കുന്നു.