Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, May 4
    Breaking:
    • ​ഹോർമുസ് കടലിടുക്ക് തുറക്കാൻ അമേരിക്കയും ഇറാനും ഒത്തുതീർപ്പിലെത്തണമെന്ന് ഇമ്മാനുവൽ മാക്രോൺ
    • ചാത്തന്നൂരിൽ എൻഡിഎക്ക്‌ വിജയം
    • പയ്യന്നൂരിൽ അട്ടിമറി വിജയം; ഫണ്ട് വിവാദങ്ങൾക്കിടെ യുഡിഎഫ് വിമതൻ വി. കുഞ്ഞികൃഷ്ണന് ഉജ്ജ്വല വിജയം
    • തമിഴകത്ത് ദളപതി തരംഗം; നിർണ്ണായകമായി ടി.വി.കെ​
    • യുഡിഎഫ് കുതിപ്പ്: ലീഗിന് കരുത്തായി 23 സീറ്റുകൾ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Iran

    ഇറാനെതിരായ യു.എസ് നാവിക ഉപരോധം പരാജയപ്പെടുമെന്ന് പെസെഷ്‌കിയാന്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്30/04/2026 Iran USA World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാന്‍ – ഇറാനെതിരായ യു.എസ് നാവിക ഉപരോധം പരാജയപ്പെടാന്‍ വിധിക്കപ്പെട്ടതാണെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍. ഇറാന്‍ തുറമുഖങ്ങള്‍ക്കു മേല്‍ ഏര്‍പ്പെടുത്തിയ യു.എസ് നാവിക ഉപരോധം ഗള്‍ഫ് മേഖലയിലെ അസ്വസ്ഥതകള്‍ വര്‍ധിപ്പിക്കുമെന്നും അതിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ പരാജയപ്പെടുമെന്നും ഇറാന്‍ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര നിയമം ലംഘിക്കുന്ന നാവിക ഉപരോധമോ സമാനമായ നിയന്ത്രണങ്ങളോ ഏര്‍പ്പെടുത്താനുള്ള ഏതൊരു ശ്രമവും പരാജയപ്പെടാന്‍ വിധിക്കപ്പെട്ടതാണ്. ഈ നടപടികള്‍ പ്രാദേശിക സുരക്ഷ വര്‍ധിപ്പിക്കുന്നതില്‍ പരാജയപ്പെടുക മാത്രമല്ല, ഗള്‍ഫിലെ പിരിമുറുക്കത്തിനും സ്ഥിരതയെ സ്ഥിരമായി തടസ്സപ്പെടുത്താനും കാരണമാകുമെന്ന് പെസെഷ്‌കിയാന്‍ പ്രസ്താവിച്ചു.

    മിഡില്‍ ഈസ്റ്റില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന് ദിവസങ്ങള്‍ക്ക് ശേഷം, ഏപ്രില്‍ 13 മുതല്‍ ഇറാന്‍ തുറമുഖങ്ങള്‍ക്കെതിരെ അമേരിക്ക നാവിക ഉപരോധം ഏര്‍പ്പെടുത്തി. ഇറാന്‍ സായുധ സേന തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് അടച്ചിടുന്നത് തുടരുന്നു. യു.എസ് നാവികഉപരോധം തുടര്‍ന്നാല്‍ പ്രതികാരം ചെയ്യുമെന്ന് അടുത്തിടെ ഇറാന്‍ സായുധ സേന ഭീഷണി മുഴക്കിയിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അതേ സമയം, ഇറാനെതിരായ സൈനിക നടപടിക്കുള്ള പുതിയ പദ്ധതികളെ കുറിച്ച് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവി ബ്രാഡ് കൂപ്പറില്‍ നിന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഇന്ന് വൈകുന്നേരം വിശദീകരണം ലഭിക്കുമെന്ന് അഭിജ്ഞ വൃത്തങ്ങളെ ഉദ്ധരിച്ച് ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു. ചര്‍ച്ചകളിലെ സ്തംഭനാവസ്ഥ തകര്‍ക്കാനോ, യുദ്ധം അവസാനിപ്പിക്കുന്നതിന് മുമ്പ് നിര്‍ണായകമായ ഒരു പ്രഹരം ഏല്‍പ്പിക്കാനോ വേണ്ടി വലിയ തോതിലുള്ള സൈനിക നടപടികള്‍ പുനരാരംഭിക്കുന്നതിനെ കുറിച്ച് ട്രംപ് ഗൗരവമായി പരിഗണിക്കുന്നുണ്ടെന്ന് ആക്‌സിയോസ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇറാനു മേല്‍ ഏര്‍പ്പെടുത്തിയ നാവിക ഉപരോധം ബോംബിംഗിനേക്കാള്‍ ഏറെ ഫലപ്രദമാണെന്ന് ട്രംപ് ബുധനാഴ്ച ആക്‌സിയോസിനോട് വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    iran -usa-israel conflict Masoud Peseshkian
    Latest News
    ​ഹോർമുസ് കടലിടുക്ക് തുറക്കാൻ അമേരിക്കയും ഇറാനും ഒത്തുതീർപ്പിലെത്തണമെന്ന് ഇമ്മാനുവൽ മാക്രോൺ
    04/05/2026
    ചാത്തന്നൂരിൽ എൻഡിഎക്ക്‌ വിജയം
    04/05/2026
    പയ്യന്നൂരിൽ അട്ടിമറി വിജയം; ഫണ്ട് വിവാദങ്ങൾക്കിടെ യുഡിഎഫ് വിമതൻ വി. കുഞ്ഞികൃഷ്ണന് ഉജ്ജ്വല വിജയം
    04/05/2026
    തമിഴകത്ത് ദളപതി തരംഗം; നിർണ്ണായകമായി ടി.വി.കെ​
    04/05/2026
    യുഡിഎഫ് കുതിപ്പ്: ലീഗിന് കരുത്തായി 23 സീറ്റുകൾ
    04/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version