ബുറൈദ – സൗദി വനിതയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് അല്‍ഖസീമില്‍ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി വനിത മസ്‌ന ബിന്‍ത് സ്വാലിഹ് ബിന്‍ അബ്ദുല്ല അല്‍ആയിദിനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ സൗദി പൗരന്‍ മുഹമ്മദ് ബിന്‍ തുര്‍ക്കി ബിന്‍ സായിഫ് അല്‍മുതൈരിക്ക് ആണ് ശിക്ഷ നടപ്പാക്കിയത്.
മയക്കുമരുന്ന് കടത്ത് പ്രതിയായ ആഫ്രിക്കക്കാരന് മക്ക പ്രവിശ്യയിലും ഇന്ന് വധശിക്ഷ നടപ്പാക്കി. സൗദിയിലേക്ക് കൊക്കൈന്‍ കടത്തുന്നതിനിടെ അറസ്റ്റിലായ ബെനിന്‍ സ്വദേശി അബ്ദു ജാനിയൊ അലാബി അകാദിരിയെ ആണ് വധശിക്ഷക്ക് വിധേയനാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



