Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, June 28
    Breaking:
    • പ്രവാസ ലോകത്തെ സങ്കടത്തിലാഴ്ത്തി ദമാമിലെ വാഹനാപകടം, മരിച്ചത് യുവസംരഭകനും സുഹൃത്തും
    • അമേരിക്ക അറബ് രാജ്യങ്ങളെ ചതിച്ചു, സുരക്ഷയ്ക്കായി വാഷിംഗ്ടണെ വിശ്വസിക്കരുത്; ഇറാൻ സൈനിക വക്താവ്​
    • ദമാമിൽ വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരണപ്പെട്ടു
    • കുവൈത്തിനും ബഹ്റൈനുമെതിരെ ഇറാന്റെ ആക്രമണം; അപലപിച്ച് ഗൾഫ് രാഷ്ട്രങ്ങളും അറബ് ലോകവും​
    • ലോസ് ഏഞ്ചൽസ് ഒരുങ്ങി; ലോകകപ്പ് നോക്കൗട്ടിൽ ഇന്ന് ദക്ഷിണാഫ്രിക്ക കാനഡയെ നേരിടും​
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Iran

    ഇറാന്‍ വിദേശ മന്ത്രി ഇസ്ലാമാബാദില്‍, യു.എസ് സംഘം പാകിസ്ഥാനിലേക്ക്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/04/2026 Iran Top News World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഇസ്ലാമാബാദ് – അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാം ഘട്ട ചര്‍ച്ചകളുടെ വിധി വ്യക്തമല്ലെങ്കിലും, ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി ഇസ്ലാമാബാദിലെത്തി പാകിസ്ഥാന്‍ വിദേശ മന്ത്രി ഇസ്ഹാഖ് ദാറുമായും സൈനിക മേധാവി ആസിം മുനീറുമായും കൂടിക്കാഴ്ച നടത്തി. സമാധാന ശ്രമങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അറാഖ്ജി മുതിര്‍ന്ന പാകിസ്ഥാന്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്ന് പാകിസ്ഥാന്‍ വിദേശ മന്ത്രി നേരത്തെ അറിയിച്ചിരുന്നു. സമാധാനം കൈവരിക്കാനും മേഖലാ സ്ഥിരത വര്‍ധിപ്പിക്കാനുമായി ഇറാന്‍ വിദേശ മന്ത്രിയുമായുള്ള ഫലപ്രദമായ കൂടിക്കാഴ്ചകള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും പാക് വിദേശ മന്ത്രി എക്‌സ് പ്ലാറ്റ്ഫോമിലെ പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു. അമേരിക്കയുടെ ദൂതന്മാരായ സ്റ്റീവ് വിറ്റ്‌കോഫ്, ജാരെഡ് കുഷ്നര്‍ എന്നിവരുമായുള്ള ചര്‍ച്ചകളെ കുറിച്ച് നേരിട്ട് പരാമര്‍ശിക്കാതെ, അറാഖ്ജി മുതിര്‍ന്ന പാകിസ്ഥാന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് പാകിസ്ഥാന്‍ വിദേശ മന്ത്രാലയം പ്രസ്താവിച്ചു.

    ഇറാന്‍ വിദേശ മന്ത്രിയുടെ സന്ദര്‍ശനം ഹ്രസ്വമായിരിക്കുമെന്നും, അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ക്കുള്ള ഇറാന്റെ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ചര്‍ച്ചകളെ കുറിച്ച് പരിചയമുള്ള രണ്ട് പാകിസ്ഥാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇസ്ലാമാബാദില്‍ വെച്ച് അമേരിക്കന്‍ പ്രതിനിധികളുമായി ഇറാന്‍ വിദേശ മന്ത്രി കൂടിക്കാഴ്ച നടത്തില്ലെന്നും പാകിസ്ഥാന്‍ വൃത്തങ്ങള്‍ പറഞ്ഞു. ഇറാനും അമേരിക്കയും തമ്മില്‍ ഒരു കൂടിക്കാഴ്ചയും ഇസ്ലാമാബാദില്‍ ആസൂത്രണം ചെയ്തിട്ടില്ലെന്നും ഇറാന്റെ നിരീക്ഷണങ്ങള്‍ പാകിസ്ഥാനെ അറിയിക്കുമെന്നും ഇറാന്‍ വിദേശ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഗായ് എക്സിലെ പോസ്റ്റില്‍ വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രത്യേക ദൂതന്‍മാരായ സ്റ്റീവ് വിറ്റ്‌കോഫും ജാരെഡ് കുഷ്നറും ഇറാന്‍ വിദേശ മന്ത്രിയുമായുള്ള ചര്‍ച്ചക്കായി ശനിയാഴ്ച രാവിലെ പാകിസ്ഥാനിലേക്ക് പോകുമെന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിന്‍ ലീവിറ്റ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സമീപ ദിവസങ്ങളില്‍ ഇറാന്റെ ഭാഗത്ത് നിന്ന് അമേരിക്ക ചില പുരോഗതി കണ്ടതായും വാരാന്ത്യത്തില്‍ ചര്‍ച്ചകളില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ലീവിറ്റ് കൂട്ടിച്ചേര്‍ത്തു. ആദ്യ റൗണ്ട് ചര്‍ച്ചകളില്‍ വാഷിംഗ്ടണ്‍ പ്രതിനിധി സംഘത്തെ നയിച്ച യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, ചര്‍ച്ചകള്‍ ഫലപ്രദമാണെന്ന് തെളിഞ്ഞാല്‍ പാകിസ്ഥാനിലേക്ക് പോകാന്‍ തയ്യാറാണെന്നും വൈറ്റ് ഹൗസ് വക്താവ് സൂചിപ്പിച്ചു.

    ഉഭയകക്ഷി കാര്യങ്ങളില്‍ പങ്കാളികളുമായി ഏകോപനം നടത്താനും പ്രാദേശിക സംഭവവികാസങ്ങളെ കുറിച്ച് കൂടിയാലോചിക്കാനും പാകിസ്ഥാന്‍, ഒമാന്‍, റഷ്യ എന്നിവിടങ്ങളിലേക്കുള്ള സന്ദര്‍ശനങ്ങള്‍ ഉള്‍പ്പെടെയുള്ള പര്യടനം താന്‍ നടത്തുമെന്ന് ഇറാന്‍ വിദേശ മന്ത്രി ഇന്നലെ എക്‌സിലൂടെ അറിയിച്ചു. യുദ്ധം അവസാനിപ്പിക്കാനുള്ള ഏറ്റവും പുതിയ ശ്രമങ്ങളെ കുറിച്ചുള്ള കൂടിയാലോചനകള്‍ പര്യടനത്തില്‍ ഉള്‍പ്പെടുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് പിന്നീട് സ്റ്റേറ്റ് മീഡിയയോട് പറഞ്ഞു.

    ഈ മാസം ആദ്യം നടന്ന ആദ്യ റൗണ്ട് ചര്‍ച്ചയില്‍ ഇറാന്‍ പ്രതിനിധി സംഘത്തെ നയിച്ച ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഖാലിബാഫിന്റെ പേര് ഇറാന്‍ മാധ്യമങ്ങളോ പാകിസ്ഥാന്‍ സര്‍ക്കാര്‍ സ്രോതസ്സുകളോ പരാമര്‍ശിച്ചില്ല. ഇറാന്‍ ചര്‍ച്ചാ സംഘത്തിന്റെ തലവന്‍ എന്ന നിലയില്‍ നിന്ന് ഖാലിബാഫ് രാജിവെച്ചതായുള്ള റിപ്പോര്‍ട്ട് ഇറാന്‍ പാര്‍ലമെന്റ് മീഡിയ ഓഫീസ് നിഷേധിച്ചു. പുതിയ റൗണ്ട് ചര്‍ച്ചകള്‍ക്കുള്ള തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും പാര്‍ലമെന്റ് മീഡിയ ഓഫീസ് കൂട്ടിച്ചേര്‍ത്തു. രണ്ടാഴ്ച മുമ്പ് ആരംഭിച്ച യു.എസ്, ഇറാന്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കാനായി പാകിസ്ഥാന്‍ ദിവസങ്ങളായി കാത്തിരിക്കുകയായിരുന്നു. രണ്ടാഴ്ച മുമ്പ് ആരംഭിച്ച ചര്‍ച്ച ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. വെടിനിര്‍ത്തല്‍ അമേരിക്ക ഏകപക്ഷീയമായ അനിശ്ചിതമായി നീട്ടിയിട്ടുണ്ട്. ഇറാന്‍ തുറമുഖങ്ങള്‍ക്കും കപ്പലുകള്‍ക്കുമെതിരായ ഉപരോധം കൂടുതല്‍ ശക്തമാക്കി. അമേരിക്കയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന വാഗ്ദാനം മുന്നോട്ടുവെക്കാന്‍ ഇറാന്‍ ഉദ്ദേശിക്കുന്നതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. അവര്‍ ഒരു വാഗ്ദാനം മുന്നോട്ടുവെക്കും. എന്ത് സംഭവിക്കുമെന്ന് നമുക്ക് കാണാം. ഓഫറിന്റെ വിശദാംശങ്ങള്‍ തനിക്ക് ഇതുവരെ അറിയില്ലെന്നും റോയിട്ടേഴ്സുമായുള്ള ടെലിഫോണ്‍ അഭിമുഖത്തില്‍ ട്രംപ് കൂട്ടിച്ചേര്‍ത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    iran -usa-israel conflict Islamabad
    Latest News
    പ്രവാസ ലോകത്തെ സങ്കടത്തിലാഴ്ത്തി ദമാമിലെ വാഹനാപകടം, മരിച്ചത് യുവസംരഭകനും സുഹൃത്തും
    28/06/2026
    അമേരിക്ക അറബ് രാജ്യങ്ങളെ ചതിച്ചു, സുരക്ഷയ്ക്കായി വാഷിംഗ്ടണെ വിശ്വസിക്കരുത്; ഇറാൻ സൈനിക വക്താവ്​
    28/06/2026
    ദമാമിൽ വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരണപ്പെട്ടു
    28/06/2026
    കുവൈത്തിനും ബഹ്റൈനുമെതിരെ ഇറാന്റെ ആക്രമണം; അപലപിച്ച് ഗൾഫ് രാഷ്ട്രങ്ങളും അറബ് ലോകവും​
    28/06/2026
    ലോസ് ഏഞ്ചൽസ് ഒരുങ്ങി; ലോകകപ്പ് നോക്കൗട്ടിൽ ഇന്ന് ദക്ഷിണാഫ്രിക്ക കാനഡയെ നേരിടും​
    28/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version