ജിദ്ദ: ശറഫിയയിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്തിരുന്ന മണ്ണാർക്കാട് കൂമരംപുത്തൂർ പള്ളിക്കുന്ന് സ്വദേശി വിയ്യനാടൻ ഹംസ (56)ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. മയ്യിത്ത് അൽ തഗർ ഹോസ്പിറ്റൽ മോർച്ചറിയിൽ. മുപ്പത്തിയഞ്ച് വർഷമായി പ്രവാസിയാണ്.
പിതാവ് മുഹമ്മദ്. മാതാവ് കദീജ,ഭാര്യ ഷാജി. മക്കൾ- മുഹമ്മദ് ഫായിസ്,ഫാസിൽ,ഷാജഹാൻ,ഷഹനാസ്. മരുമകൾ ആയിഷ റിഷാന. മരുമകൻ റിംഷിദ്. സഹോദരൻ അലവി,മുഹമ്മദലി,അബൂബക്കർ. സഹോദരങ്ങൾ- ഫാത്തിമ,നബീസ,ആയിഷ,സൈനബ.
മയ്യിത്ത് ജിദ്ദയിൽ ഖബറടക്കും.സഹായങ്ങൾക്കും മറ്റും ജിദ്ദ കെ എം സി സി വെൽഫയർ വിങ്ങ് പ്രവർത്തകർ കൂടെയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



