വാഷിംഗ്ടണ്‍ – ഇറാന് ആയുധങ്ങള്‍ നല്‍കരുതെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിനോട് കത്തിലൂടെ താന്‍ ആവശ്യപ്പെട്ടതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അടിസ്ഥാനപരമായി, തങ്ങള്‍ അത് ചെയ്യുന്നില്ല എന്ന് ഷി ജിന്‍പിംഗ് മറുപടി നല്‍കിയതായും ട്രംപ് പറഞ്ഞു. ഇറാന് ആയുധങ്ങള്‍ നല്‍കുന്ന ഏതൊരു രാജ്യത്തിനും 50 ശതമാനം അടിയന്തിര തീരുവ ചുമത്തുമെന്ന് കഴിഞ്ഞ ആഴ്ച ട്രംപ് ഭീഷണി മുഴക്കിയിരുന്നു.
അത് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ഞാന്‍ അദ്ദേഹത്തിന് ഒരു കത്ത് എഴുതി, അടിസ്ഥാനപരമായി അത് ചെയ്യുന്നില്ലെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം മറുപടി നല്‍കിയെന്ന് ഫോക്‌സ് ബിസിനസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇറാനുമായുള്ള യുദ്ധവും വെനിസ്വേലയിലെ സംഭവവികാസങ്ങളും കാരണം ആഗോള എണ്ണ വിപണിയിലുണ്ടായ മാറ്റങ്ങള്‍ അടുത്ത മാസം ഷി ജിന്‍പിംഗുമായി നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയെ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് യു.എസ് പ്രസിഡന്റ് സൂചിപ്പിച്ചു. ചൈനീസ് പ്രസിഡന്റ് എണ്ണ ആവശ്യമുള്ള ഒരാളാണ്. ഞങ്ങള്‍ക്ക് അത് ആവശ്യമില്ല എന്ന് ട്രംപ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



