തെഹ്‌റാന്‍ – ഇറാനെതിരായ യു.എസ് നാവിക ഉപരോധം തുടർന്നാൽ മേഖലാ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി, ഇറക്കുമതി പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന തിരിച്ചടിയായിരിക്കും ഇറാന്‍ നടത്തുകയെന്ന് ഇറാന്റെ ഖാതം അല്‍അന്‍ബിയാ സുരക്ഷാ സേനാ ഹെഡ്ക്വാര്‍ട്ടേഴ്സ് കമാന്‍ഡര്‍ അലി അബ്ദുല്ലാഹി മുന്നറിയിപ്പ് നല്‍കി. ആക്രമണകാരികളും ഭീകരരുമായ അമേരിക്ക മേഖലയില്‍ നാവിക ഉപരോധം ഏര്‍പ്പെടുത്തുന്ന നിയമവിരുദ്ധ നടപടി തുടരുകയും ഇറാന്‍ വാണിജ്യ കപ്പലുകള്‍ക്കും എണ്ണ ടാങ്കറുകള്‍ക്കും അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്താല്‍, അത് വെടിനിര്‍ത്തല്‍ ലംഘനത്തിന് മുന്നോടിയായിരിക്കുമെന്ന് അബ്ദുല്ലാഹി പറഞ്ഞു. പേര്‍ഷ്യന്‍ (ഗള്‍ഫ്) ഉള്‍ക്കടല്‍, ഒമാന്‍ കടല്‍, ചെങ്കടല്‍ എന്നിവിടങ്ങളില്‍ കയറ്റുമതി, ഇറക്കുമതി പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ ഇറാന്റെ ശക്തമായ സായുധ സേന അനുവദിക്കില്ല. ഇറാന്‍ അതിന്റെ ദേശീയ പരമാധികാരവും താല്‍പ്പര്യങ്ങളും സംരക്ഷിക്കാന്‍ നിര്‍ണ്ണായകമായി പ്രവര്‍ത്തിക്കുമെന്ന് അലി അബ്ദുല്ലാഹി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



