കോഴിക്കോട്– മൂഴിക്കലിൽ 16 വയസ്സുകാരിയെയും 20 വയസ്സുകാരനെയും പെൺകുട്ടിയുടെ വീടിന്റെ രണ്ടാം നിലയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രിയോടെയാണ് സംഭവം. പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയ വിവരം പൊലീസിനെ അറിയിച്ചത്. മരിച്ചവർ ബന്ധുക്കളാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ മൃതദേഹങ്ങൾ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ പോലീസ് വിശദമായ പരിശോധനകൾ നടത്തിവരികയുമാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



