Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, April 11
    Breaking:
    • ജിസാനിൽ മരണപ്പെട്ട സിസ്റ്റർ ഷേർളി ഡേവിഡ് ജേക്കബിന്റെ മൃതദേഹം ഞായറാഴ്ച നാട്ടിലേക്ക് കൊണ്ട് പോകും
    • അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുടെ മരണം: ജാതി അധിക്ഷേപമെന്ന് കുടുംബം, കൊലപാതകമെന്ന് ആരോപണം
    • വിജയിച്ച എംഎൽഎമാരുടെ അഭിപ്രായം തേടിയ ശേഷം ഹൈക്കമാൻഡ് മുഖ്യമന്ത്രിയെ തീരുമാനിക്കും: ശശി തരൂർ
    • തലശ്ശേരി സ്വദേശി ദോഹയിൽ നിര്യാതനായി
    • വോട്ടിന് പണം നൽകിയെന്ന ആരോപണം: വനിതാ നേതാവിനെ ഭീഷണിപ്പെടുത്തി ശോഭാ സുരേന്ദ്രൻ, ഫോൺ റെക്കോർഡ് പുറത്ത്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    കരാർ സാധ്യമായാലും ഇല്ലെങ്കിലും ഹുർമുസ് കടലിടുക്ക് അമേരിക്ക തുറക്കുമെന്ന് ട്രംപ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/04/2026 Latest Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    വാഷിംഗ്ടൺ – ഇറാനുമായുള്ള കരാർ സാധ്യമായാലും ഇല്ലെങ്കിലും ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കാൻ അമേരിക്ക അടിയന്തരമായി ഇടപെടുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പാകിസ്ഥാനിൽ വെച്ച് നടക്കുന്ന ചർച്ചകളിൽ അമേരിക്കൻ പ്രതിനിധി സംഘം വിജയം കൈവരിക്കുമെന്നാണ് പ്രതീക്ഷയെന്നും, ചർച്ചകളുടെ ഫലം കണ്ടശേഷം തുടർനടപടികൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹുർമുസ് കടലിടുക്ക് തുറക്കാൻ പ്ലാൻ ബി-യുടെ ആവശ്യമില്ലെന്നും ഇറാന്റെ സൈനിക ശേഷി അമേരിക്ക ഫലത്തിൽ തകർത്തുകഴിഞ്ഞെന്നുമാണ് ട്രംപിന്റെ അവകാശവാദം. ഇറാൻ ഒരിക്കലും ആണവായുധം കൈക്കലാക്കില്ലെന്ന് ഉറപ്പാക്കാനുള്ള അമേരിക്കയുടെ പ്രതിജ്ഞാബദ്ധത അദ്ദേഹം ആവർത്തിച്ചു.

    ലോകത്തിലെ അസംസ്‌കൃത എണ്ണയുടെ അഞ്ചിലൊന്ന് കടന്നുപോകുന്ന സുപ്രധാന പാതയായ ഹുർമുസ് കടലിടുക്കിന്റെ നിയന്ത്രണമൊഴിച്ചാൽ ചർച്ചകളിൽ ഇറാന്റെ പക്കൽ മറ്റ് തുറുപ്പുചീട്ടുകൾ ഒന്നുമില്ലെന്ന് ട്രംപ് പരിഹസിച്ചു. അന്താരാഷ്ട്ര ജലപാതകൾ തടഞ്ഞുകൊണ്ട് ലോകത്തെ ബ്ലാക്ക്മെയിൽ ചെയ്യുക എന്നതല്ലാതെ മറ്റൊരു മാർഗവും അവർക്ക് മുന്നിലില്ല. ഇറാനികൾ ചർച്ചകൾക്ക് തയ്യാറാകുന്നത് അവർക്ക് മുന്നിലുള്ള ഒരേയൊരു അതിജീവന മാർഗമാണെന്നും, യുദ്ധം ചെയ്യുന്നതിനേക്കാൾ വ്യാജ വാർത്താ മാധ്യമങ്ങളെയും പബ്ലിക് റിലേഷൻസിനെയും കൈകാര്യം ചെയ്യുന്നതിലാണ് അവർക്ക് മികവെന്നും ട്രംപ് കൂട്ടിച്ചേർത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നിലവിൽ പാകിസ്ഥാനിൽ നടക്കുന്ന സമാധാന ചർച്ചകളുടെ പ്രധാന വിഷയം ഹുർമുസ് കടലിടുക്കിന്റെ നിയന്ത്രണമാണ്. രണ്ടാഴ്ചത്തെ വെടിനിർത്തലിന് ശേഷം ജലപാത തുറക്കുമെന്ന് ഇരുരാജ്യങ്ങളും അറിയിച്ചിരുന്നെങ്കിലും, ഇറാന്റെ ഭീഷണി നിലനിൽക്കുന്നതിനാൽ മിക്ക കപ്പലുകളും ഈ വഴിയിലൂടെ പോകാൻ ഭയപ്പെടുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എണ്ണ നീക്കവുമായി ബന്ധപ്പെട്ട് ഇറാൻ കാണിക്കുന്ന മോശം സമീപനം അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ ട്രംപ്, ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാനെ ആക്രമിക്കാൻ യുദ്ധക്കപ്പലുകൾ വീണ്ടും സജ്ജമാക്കുകയാണെന്ന് വാഷിംഗ്ടൺ പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ മുന്നറിയിപ്പ് നൽകി. ഇതുവരെ നിർമ്മിച്ചതിൽ വെച്ച് ഏറ്റവും അത്യാധുനികമായ ആയുധങ്ങൾ കപ്പലുകളിൽ നിറയ്ക്കുകയാണെന്നും കരാർ നടന്നില്ലെങ്കിൽ അവ അതിശക്തമായി പ്രയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    America Trump
    Latest News
    ജിസാനിൽ മരണപ്പെട്ട സിസ്റ്റർ ഷേർളി ഡേവിഡ് ജേക്കബിന്റെ മൃതദേഹം ഞായറാഴ്ച നാട്ടിലേക്ക് കൊണ്ട് പോകും
    11/04/2026
    അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുടെ മരണം: ജാതി അധിക്ഷേപമെന്ന് കുടുംബം, കൊലപാതകമെന്ന് ആരോപണം
    11/04/2026
    വിജയിച്ച എംഎൽഎമാരുടെ അഭിപ്രായം തേടിയ ശേഷം ഹൈക്കമാൻഡ് മുഖ്യമന്ത്രിയെ തീരുമാനിക്കും: ശശി തരൂർ
    11/04/2026
    തലശ്ശേരി സ്വദേശി ദോഹയിൽ നിര്യാതനായി
    11/04/2026
    വോട്ടിന് പണം നൽകിയെന്ന ആരോപണം: വനിതാ നേതാവിനെ ഭീഷണിപ്പെടുത്തി ശോഭാ സുരേന്ദ്രൻ, ഫോൺ റെക്കോർഡ് പുറത്ത്
    11/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version