ജിദ്ദ- ജിദ്ദയിൽ ഇന്ന് കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. മഴ വൈകിട്ട് ആറുമണി വരെയാണ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ജിദ്ദ, ശുഐബ, റാബിഗ് എന്നിവടങ്ങളിലാണ് അലർട്ട്. വൈകിട്ട് ആറിനിടയിൽ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പുള്ളത്. പൊതുജനങ്ങൾ അധികൃതരുടെ മുന്നറിയിപ്പ് നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group