തെഹ്‌റാന്‍ – അമേരിക്കയുമായും ഇസ്രായിലുമായും രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച വാര്‍ത്ത പുറത്തുവന്നതോടെ ഇറാനികള്‍ ആഹ്ലാദം പ്രകടിപ്പിച്ച് കൂട്ടത്തോടെ തെരുവുകളിലിറങ്ങി. ഏകദേശം 40 ദിവസത്തെ യുദ്ധത്തിന് ശേഷം അമേരിക്കക്കും ഇസ്രായിലിനും ചരിത്രപരമായ തകര്‍പ്പന്‍ തോല്‍വി നല്‍കാന്‍ ഇറാന് സാധിച്ചതായി ഇറാന്‍ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ അറിയിച്ചതിനെ തുടര്‍ന്ന് നിരവധി ഇറാന്‍ നഗരങ്ങളില്‍ രാത്രി മുഴുവന്‍ ആഘോഷങ്ങള്‍ തുടര്‍ന്നു. ഇറാന്‍ പതാകകളേന്തി സ്ത്രീകളും കുട്ടികളും അടക്കം അബാലവൃദ്ധം ജനങ്ങള്‍ തെരുവുകളില്‍ ഇറങ്ങി ആഹ്ലാദം പ്രകടിപ്പിക്കുകയും വെടിനിര്‍ത്തല്‍ ആഘോഷിക്കുകയും ചെയ്തു.
https://twitter.com/i/status/2041713010591330422
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



