ഷാര്‍ജ – യു.എ.ഇയിലെ ഖോര്‍ഫക്കാന്‍ തുറമുഖത്ത് മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് നാലു പ്രവാസികള്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു. ഒരു നേപ്പാള്‍ പൗരന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് പാകിസ്ഥാനികള്‍ക്കും പരിക്കേറ്റു. ഇവര്‍ക്ക് നിസ്സാര പരിക്ക് മുതല്‍ ഇടത്തരം പരിക്ക് വരെയാണ് നേരിട്ടത്. വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ വിജയകരമായ ഇടപെടലിനുശേഷം അവശിഷ്ടങ്ങള്‍ പതിച്ച് തുറമുഖത്ത് അഗ്നിബാധയുണ്ടായി. അടിയന്തിര പ്രതികരണ സംഘങ്ങളെ ഉടന്‍ വിന്യസിക്കുകയും സ്ഥിതിഗതികള്‍ വേഗത്തിലും കാര്യക്ഷമമായും കൈകാര്യം ചെയ്യുകയും തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും സംഭവം അന്വേഷണത്തിലാണെന്നും സുരക്ഷക്ക് മുന്‍ഗണന നല്‍കുന്നതായും ഷാര്‍ജ ഗവണ്‍മെന്റ് മീഡിയ ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



